മുസ്ലീം യുക്തിവാദി സംവാദത്തിന് ശേഷവും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സംവാദം കഴിഞ്ഞു മാസം മൂന്നു കഴിഞ്ഞിട്ടും, തലയിൽ ആൾതാമസമുള്ള മുഴുവൻ മനുഷ്യർക്കും അക്ബർ കാണിച്ച തിരിമാറിയും കുതന്ത്രങ്ങളും മനസ്സിലായിട്ടും, ഇപ്പോഴും കൂടെയുള്ള അണികളെയെങ്കിലും പിടിച്ചു നിർത്താൻ നാട് നീളെ ഓടിനടന്നു വിശദീകരണം നടത്തിക്കൊണ്ടിരിക്കുകയ്യായിരുന്നു അക്ബറും കൂട്ടരും ..

എന്നിട്ടും കാര്യമായ ഫലം കാണാത്തതുകൊണ്ട് , സംവാദ വിഷയത്തിൽ നിന്നു ആളുകയുടെ ശ്രദ്ധ തിരിക്കാൻ , ഇപ്പോൾ “നാസ്തികതക്കെതിരെ സമുദായ ഐക്യം” എന്ന ‘വലിയ ദൗത്യം’ ഏറ്റെടുത്ത് രാവും പകലുമില്ലാതെ അക്ബറുത്തന്നെ സൃഷ്ടിച്ചെടുത്ത ഒരു വൈക്കോൽ നാസ്തികതയും താങ്ങിപ്പിടിച്ചു നെട്ടോട്ടമോടുകയാണ്..

ഒന്നോർത്താൽ അല്പം സഹതാപം തോന്നും ‘എങ്ങനെ നടന്നിരുന്ന ആളാ…’

ഇനിയും എത്രകാലം നുണപറഞ്ഞും കബളിപ്പിച്ചും ഇങ്ങനെ മുന്നോട്ടു പോകാനാകും എന്ന് ഒരു പിടിയുമില്ല സാഹിബിനും കൂട്ടർക്കും. എന്നാലും അവസാന ശ്വാസം വരെയും പിടിച്ചുനിൽക്കാനുള്ള അക്ബർ സാഹിബിൻറെ ശ്രമങ്ങളെ അഭിനന്ദിക്കാതെ തരമില്ല..

സംവാദശേഷം, നാസ്തികരുടെ ചോദ്യങ്ങൾക്കു മറുപടിപറയാൻ ZOOM മീറ്റിങ്ങിൽ വന്ന അക്ബറിനോട് ഞാൻ ചോദിച്ച ചോദ്യങ്ങളും, അക്ബർ പറഞ്ഞ മറുപടികളും വിശകലം ചെയ്തു കൊണ്ട് ഇന്നലെ റിലീസ് ചെയ്ത വിഡിയോയിൽ നിന്ന്.

ലിയാക്കത്തലി

വീഡിയോ മുഴുവനായി കാണാൻ :

 438 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo