അവസാനം സീറ്റുകിട്ടി. ഫിറോസ് മത്സരിക്കും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഔദ്യോഗിക പ്രഖ്യാപനമെത്തി. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിൽ ആറിടത്തേയ്ക്കുള്ള സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പില്‍ തവനൂരിലും സ്ഥാനാര്‍ഥിയാകും.

നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫിറോസിന്‍റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടർന്നാണ് തവനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിന് മാറ്റി വയ്‌ക്കേണ്ടി വരികയായിരുന്നു. പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ മത്സരിക്കാനില്ലെന്ന് പിന്നീട് ഫിറോസ് അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് ബാക്കി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബാക്കിയെല്ലാ പ്രശ്നങ്ങളും അപ്രസക്തമായി. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ഫിറോസ് കുന്നംപറമ്പില്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു

 318 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo