വീണ്ടും മലക്കം മറിഞ്ഞു ഫിറോസ് തവനൂരിൽ മത്സരിക്കും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലൈവിൽ പറയുന്നതിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം മുൻപും കാണിച്ചിട്ടുള്ള ഫിറോസ് കുന്നപറമ്പിൽ ഇതാ വീണ്ടും തന്റെ സ്വഭാവം ആവർത്തിച്ചിരിക്കുന്നു.

ചാരിറ്റി പ്രവർത്തകനായ താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലന്നു പ്രഖ്യാപിക്കുകയും, തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ലീഗിന്റെ വേദികളിൽ പോകുകയും ചെയ്തിട്ടുള്ള ആളാണ് ഫിറോസ് കുന്നംപറമ്പിൽ. അതിനു ശേഷവും രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിക്കുകയും, മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു വരുന്ന രാഷ്ട്രീയക്കാരെ ഗറ്റ് ഔട്ട് അടിക്കുമെന്നുമാണ് ഫിറോസ് പറഞ്ഞതു്. എന്നാൽ തവനൂരിൽ കെ ടി ജലീലിനെതിരെ സ്ഥാനാർഥി ഇല്ലാതെ വന്നപ്പോഴാണു് കോൺഗ്രസ് ഫിറോസ് കുന്നുമ്പറമ്പിലിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്.ലീഗിലെ ചില നേതാക്കളുടെ സഹായത്തോടെയാണ് ഫിറോസ് സീറ്റ് ഉറപ്പിച്ചത്. അതിനായി വൻ തുക ചിലവഴിച്ചു എന്നു് ആരോപിക്കുന്നതും കോൺഗ്രസ്സുകാരാണ്.

തവനൂരിൽ സ്ഥാനാർഥി മോഹവുമായി ഇറങ്ങിയ ഫിറോസിന്റെ പേര് പക്ഷേ, കോൺഗ്രസ്സിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ വന്നില്ല. തന്നെയുമല്ല, മണ്ഡലത്തിൽ ഫിറോസിനെതിരെ വൻ എതിർപ്പും ഉയർന്നു.അങ്ങനെ ഒരു സാഹചര്യത്തിൽ പിൻമാറുകയാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇന്നലെ തന്നെ ഫിറോസ് ലൈവിൽ വരികയും, രാഷ്ട്രീയത്തിലേക്കില്ല എന്ന് ഒരിക്കൽ കൂടി പ്രഖ്യാപിക്കുകയും ചെയ്തു.

റിയാസ് മുക്കോളിയെയാണ് കോൺഗ്രസ് തവനൂരിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്ത് പിൻമാറിയതോടെ റിയാസ് പട്ടാമ്പിയിലേക്ക് മാറി.അതോടെ വീണ്ടും ഫിറോസ് തന്നെ മത്സരിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. അത് ഫിറോസ് എപ്പോഴാണ് പ്രഖ്യാപിക്കുക എന്ന് ഉറ്റു നോക്കുകയാണ് സോഷ്യൽ മീഡിയ

ഫിറോസിന്റെ ഈ അടിക്കടി ഉള്ള നിലപാട് മാറ്റത്തെ പരിഹസിച്ച് ധാരാളം ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 3,146 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo