പൊതുജന ആരോഗ്യത്തെ വെല്ലുവിളിക്കുന്ന ആയുർവേദ സർജറി അനുമതി സ്റ്റേ ചെയ്യാതെ സുപ്രീം കോടതി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുർവേദ ഡോക്ടർമാർക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയത്. ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കോടതി കക്ഷികളോട് നിർദേശിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 19-നാണ് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ചെയ്യുന്ന 58 തരം സര്‍ജറികള്‍ ഇനി മുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ചെയ്യാമെന്ന ഉത്തരവ് Central Council of Indian Medicine (CCIM) പുറത്തിറക്കിയത്. ഇതിനെ തുടര്‍ന്ന് ഐഎംഎ രാജ്യവ്യാപകമായി പണിമുടക്കും മെഡിക്കല്‍ ബന്ദും പ്രഖ്യാപിച്ചിരുന്നു.

വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്

ആയുർവേദ ഡോക്ടന്മാർ സർജറി ചെയ്താൽ എന്താണ് കുഴപ്പം എന്നറിയേണ്ടേ.!

പ്രാചീന സർജറിയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന സുശ്രുതൻ 2600 വർഷങ്ങൾക്കു മുമ്പുതന്നെ പൗരാണിക ഇന്ത്യയിൽ ഏറെക്കുറെ വിജയകരമായ രീതിയിൽ ശസ്ത്രക്രിയകൾ ചെയ്തിരുന്നു…. . Central Council of Indian Medicine 2020 നവംബർ 19 ന് ഒരു പ്രത്യേക നോട്ടിഫിക്കേഷനിലൂടെ ശല്യ തന്ത്രത്തിലും ശാലക്യ തന്ത്രത്തിലും പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ആയുർവേദ ഡോക്ടർമാർക്ക് അമ്പത്തിയെട്ടോളം സർജറികൾ ചെയ്യാനുള്ള നിയമപരമായ അധികാരം നൽകിയിരിക്കുകയാണ്.. ആരാണ് സുശ്രുതന്റെ യഥാർത്ഥ പിൻഗാമികൾ എന്ന ചോദ്യം ആധുനിക ഇന്ത്യയിൽ പ്രസക്തമാകുന്നതിവിടെയാണ്..

ആധുനിക അനസ്തേഷ്യാ മാർഗ്ഗങ്ങളുപയോഗിച്ച്,നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ആന്റിബയോട്ടിക്കുകളുടേയും സ്കാനിംഗ് ഉപകരണങ്ങളുടേയും പിൻബലത്തോടെ, നീണ്ട വർഷങ്ങളുടെ കഠിന പരിശീലനത്തിലൂടെ സ്വായത്തമാക്കിയ ശേഷികൾ ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രിയകൾ ചെയ്യുന്ന മോഡേൺ മെഡിസിൻ സർജൻമാരാണോ സുശ്രുതന്റെ പാരമ്പര്യം പിൻപറ്റുന്നത്? അതോ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടങ്ങളേയും രീതി ശാസ്ത്രത്തേയും കടമെടുത്ത്‌ അതിനു മുകളിൽ കൊട്ടൻ ചുക്കാതിയും മുറിവെണ്ണയും ഇറ്റിച്ച് പാരമ്പര്യ ഘോഷണത്തിലൂടെ ആയുർവേദ സർജറിയെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്ന ആയുർവേദ സർജൻമാരാണോ?…. വസ്തുനിഷ്ഠമായൊരു പരിശോധന ആവശ്യമാണ്..

ആയുർവേദത്തിന്റെ കയ്യിലേക്ക് ശസ്ത്രക്രിയ ചെയ്യാൻ എടുത്തു കൊടുക്കപ്പെട്ട കത്തി നീളുന്നത് ഗ്രാമീണ ഇന്ത്യയുടെ കഴുത്തിലേക്കാണ്… ഗ്രാമീണ ജനതയെ പരീക്ഷണമൃഗങ്ങളാക്കുന്ന ഈ തീരുമാനം നമ്മുടെ ആരോഗ്യരംഗത്തെ താറുമാറാക്കുകയും സയൻസിന്റെ പിൻബലത്തോടെ മുന്നോട്ടു കുതിക്കുന്ന ആധുനിക ലോകക്രമത്തിനു മുന്നിൽ ഇന്ത്യയെ അപഹാസ്യമാക്കുകയുമാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്… ഒരു പരിശോധന ആവശ്യമാണ്.. തിരുത്തലും.

ആയുർവേദ സർജറി അനുവദിക്കുന്നതിലെ അപകടത്തെ കുറിച്ച് വീഡിയോ കാണുക.

 468 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo