പുരാമഌഷ്യരും ദൈവങ്ങളും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മഌഷ്യന്‍ ജന്‍മനാതന്നെ ദൈവവിശ്വാസിയാണെന്നാണ്‌ വെപ്പ്‌. ഏദന്‍തോട്ടത്തില്‍ ദൈവം മഌഷ്യനെ സൃഷ്‌ടിച്ചപ്പോള്‍തന്നെ മഌഷ്യഌം ദൈവവും സമ്പർക്കത്തിലായിരുന്നു. അത്തരം ഒരു തുടർച്ചയുള്ളതിനാലാണ്‌ മഌഷ്യന്‍ ജന്‍മനാ വിശ്വാസിയാണ്‌ എന്ന്‌ പറയുന്നത്‌.

എന്നാല്‍ ഇതെല്ലാം മതക്കാരുടെ ബഡായിയാണ്‌. മഌഷ്യന്‍തന്നെ അവന്റെ ഭാവനയില്‍ നിർമ്മിച്ച ദൈവത്തെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം തട്ടിക്കൂട്ടി പടച്ചുണ്ടാക്കിയവയാണ്‌ മതഗ്രന്ഥങ്ങള്‍. എന്നാല്‍ ഇവിടെ നാം അറിയേണ്ടുന്ന അതിപ്രധാനകാര്യം ഈ മതങ്ങളും ദൈവങ്ങളും എല്ലാം ഇന്നത്തെ മഌഷ്യന്‌ മാത്രമുള്ളതാണ്‌. അയ്യായിരം വർഷത്തിന്‌ താഴോട്ട്‌ പോയാല്‍ നമുക്ക്‌ ഇന്നത്തെ ഒരു ദൈവത്തേയും കണ്ടെത്താനാവില്ല. അത്‌കൊണ്ടുതന്നെ ദൈവം എന്നത്‌, ആധുനിക മഌഷ്യന്റെ സങ്കല്‍പ്പമാണ്‌.

ഇനി ചിത്രത്തിലേക്ക്‌ നോക്കുക. പതിനാലായിരം വർഷം മുമ്പ്‌, അന്നത്തെ പ്രാഗ്‌മഌഷ്യർ, ഫ്രാന്‍സിലെ ഒരു ഗുഹയില്‍ കളിമണ്ണ്‌കൊണ്ട്‌ നിർമ്മിച്ച, 18 ഇഞ്ച്‌ ഉയരവും 24 ഇഞ്ച്‌ നീളവുമുള്ള കാട്ട്‌ കാളകളുടെ ശില്‍പ്പമാണ്‌ ചിത്രത്തിലുള്ളത്‌. (യൂറോപ്പില്‍ ഇമ്മാതിരിയുള്ള ഒട്ടനവധി ഗുഹകളുണ്ട്‌, അവയില്‍ നിന്നും ഇത്‌പോലത്തെ അനവധി പുരാവസ്‌തുക്കള്‍ കണ്ടെത്തിയിട്ടുമുണ്ട്‌) ഈ ശിർപ്പങ്ങള്‍ നിർമ്മിച്ച പുരാമഌഷ്യർ നമ്മുടെ നേരെ പൂർവികർ തന്നെയാണ്‌.

ഇവിടെ ഒരു ചോദ്യം ഉയർന്ന്‌ വരുന്നു.

ആ ശിർപ്പങ്ങളുടെ ഒരു ഭംഗി ഒന്ന്‌ നോക്കു. അത്‌ ഇന്നത്തെ ശില്‍പ്പങ്ങളുടെ തൊട്ടടുത്ത്‌ തന്നെ നില്‍ക്കുന്നതല്ലെ. അതിനർത്ഥം, ആ പുരാമഌഷ്യർക്കും നമ്മെപ്പോലെ ഭാവനാശേഷിയും ചിന്താശേഷിയും ഉണ്ടെന്ന്‌ തന്നെയാണ്‌. എന്നീട്ടും പതിനാലായിരം വർഷം മുമ്പത്തെ ഈ പൂർവികർ എന്തുകൊണ്ട്‌ കാട്ടുകാളകളുടെ ശില്‍പ്പങ്ങള്‍ക്കുപകരം ദൈവങ്ങളുടെ ശില്‍പ്പങ്ങള്‍ നിർമ്മിച്ചില്ല.

ദൈവങ്ങളുടെ ശില്‍പ്പങ്ങളുണ്ടാക്കല്‍ ഒരു ജീവിതവ്രതമാക്കിയവരാണ്‌ ഇന്നത്തെ മഌഷ്യന്‍. എന്നാല്‍ പുരാമഌഷ്യർ അങ്ങനെ ചെയ്യുന്നില്ല. അതിന്‌ കാരണം ഒന്നേയുള്ളു. അന്നത്തെ മഌഷ്യന്‌ ദൈവവിശ്വാസവും മതവിശ്വാസവും ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവയെല്ലാം പില്‍ക്കാല മഌഷ്യരുടെ സൃഷ്‌ടികളാണ്‌.

മഌഷ്യന്‍ ജന്‍മനാ വിശ്വാസിയായിരുന്നു എന്നത്‌ ഒരു പമ്പര വിഡ്ഡിത്തമാണ്‌. പരിണാമത്തിലൂടെ കഴിഞ്ഞ മൂന്ന്‌ ലക്ഷം വർഷം മുമ്പ്‌ ഉരുത്തിരിഞ്ഞ മഌഷ്യന്‍, തുടർന്നിങ്ങോട്ട്‌ അവന്‍ ജീവിച്ച 98 ശതമാനം സമയത്തും മഌഷ്യന്‌ ദൈവവും മതവും ഉണ്ടായിരുന്നില്ല എന്നതാണ്‌ അതിപ്രധാനമായ സംഗതി. തുടർച്ചയായ സാംസ്‌ക്കാരിക പരിണാമത്തിലൂടെ സ്വയം പരിഷ്‌ക്കരിച്ച്‌ പരിഷ്‌ക്കരിച്ച്‌ ഇവിടംവരെ എത്തിയപ്പോള്‍ അവനെ സൃഷ്‌ടിക്കാനൊരു ദൈവം ഫൂ ഫൂ.
Raju Vatanappally

 362 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo