ദൈവങ്ങള്‍ വിചിത്രങ്ങള്‍

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രാചീനകാല ദൈവങ്ങളെപറ്റി പറയുമ്പോള്‍ അവരെ പുച്ഛത്തോടെ കാണരുതെന്ന ഒരു അഭ്യർത്ഥനയുണ്ട്‌. അതിന്‌ കാരണം, പ്രാചീനകാല ദൈവമായാലും ആധുനികകാല ദൈവമായാലും അവരെല്ലാവരുംതന്നെ നമ്മുടെ, അതായത്‌ മഌഷ്യന്റെതന്നെ സൃഷ്‌ടികളാണെന്നുള്ളതാണ്‌.

പ്രാചീനകാല ദൈവങ്ങളെ തീർച്ചയായും നാം ഇന്ന്‌ അറിയേണ്ടതുണ്ട്‌. അതിലൂടെ ഇന്നത്തെ ദൈവങ്ങളെ സൃഷ്‌ടാവായ മഌഷ്യന്‍ എങ്ങനെ സൃഷ്‌ടിച്ചു എന്ന്‌ അറിയാന്‍ കഴിയും. ജൈവപരിണാമ പ്രക്രിയപോലെതന്നെയാണ്‌ സാംസ്‌ക്കാരിക പരിണാമത്തില്‍ ദൈവങ്ങളുടെ നിർമ്മാണവും നടന്നത്‌. ജൈവപരിണാമത്തില്‍ ഒരു ജീവി പൊടുന്നനെ സൃഷ്‌ടിക്കപ്പെടുകയല്ല ചെയ്യുന്നത്‌. മറിച്ച്‌, നിലവിലുള്ള ഒരു ജീവിയില്‍(ജൈവഘടനയില്‍) ചെറിയൊരു മാറ്റം വരുത്തി(ജീഌകളില്‍) മാറിവന്ന പരിസ്ഥിതിയില്‍ ജീവിയെ ജീവിക്കുവാന്‍ പ്രാപ്‌തമാക്കുക(ടിങ്കറിംഗ്‌)യാണ്‌ ചെയ്യുന്നത്‌. ഇത്‌്‌ തന്നെയാണ്‌ ദൈവങ്ങളുടെ നിർമ്മാണത്തില്‍, മഌഷ്യന്റെ സാംസ്‌ക്കാരിക പരിണാമത്തില്‍ സംഭവിച്ചത്‌.

മഌഷ്യന്‍ സാംസ്‌ക്കാരികമായി വികസിക്കുന്നതിനഌസരിച്ച്‌ നിലവിലുണ്ടായിരുന്ന ദൈവങ്ങളെ പുതിക്കപ്പണിയുകയായിരുന്നു. ദൈവങ്ങളുടെ ചരിത്രങ്ങളിലുടനീളം പരതിനോക്കിയാല്‍ ഇത്‌ വ്യക്‌തമാകും. ഒരു സാംസ്‌ക്കാരിക ഘട്ടത്തിലും പുതുപുത്തനായ, തനിമയുള്ള ഒരു ദൈവത്തെ മഌഷ്യന്‍ സൃഷ്‌ടിച്ചീട്ടില്ല. എല്ലാം മുമ്പുണ്ടായിരുന്ന ദേവതകളെ പുതുക്കിപ്പണിഞ്ഞവയായിരുന്നു( സാംസ്‌ക്കാരിക പരിണാമത്തിലെ ടിങ്കറിംഗ്‌).

അവിശ്വസനീയമായിത്തോന്നാം, എങ്കിലും നാലായിരം വർഷം മുമ്പ്‌ ഈജിപ്‌തില്‍ അതിശക്‌തമായി ആരാധിക്കപ്പെട്ടിരുന്ന ദൈവം, അഌബിസിനെയാണ്‌ ചിത്രത്തില്‍ കാണുന്നത്‌. മരണം, പാതാളലോകം തുടങ്ങിയ വകുപ്പുകളാണ്‌ ഇദ്ദേഹം ഭരിച്ചിരുന്നത്‌. പിന്നീട്‌ ഈജിപ്‌ഷ്യന്‍ നാഗരികത കൂടുതല്‍ വികസിച്ചപ്പോള്‍, പുതിയ കാലത്തിന്റെ വക്‌താക്കള്‍ അഌബിസില്‍ ടിങ്കറിംഗ്‌ നടത്തി, ആ കാലത്തിനഌയോജ്യമായ മറ്റൊരു ഗമണ്ടന്‍ ദൈവം, ഓസിറസിനെ പടച്ചു. ഇവിടെവെച്ച്‌ ദൈവങ്ങളുടെ ജനനം നമുക്ക്‌ കൃത്യമായി മനസിലാക്കാം.

കുറുനരിയുടെ തലയും മഌഷ്യന്റെ ഉടലുമുള്ള അഌബിസില്‍ നിന്നും ഓസിറസിലെത്തുമ്പോള്‍ ദൈവങ്ങളുടെ ആകാരം പൂർണ്ണമായും മഌഷ്യാകൃതിയിലെത്തുന്നു. ടോട്ടമിക്‌ കള്‍ട്ട്‌ മാറി മഌഷ്യന്‍ സ്വന്തം രൂപത്തില്‍ തന്നെ ദൈവങ്ങളെ സൃഷ്‌ടിച്ചുതുടങ്ങി. മഌഷ്യന്റെ മനസ്സാകുന്ന ദൈവോല്‍പ്പാദന ഫാക്‌ടറിയിലെ ഏറ്റവും പുതിയ സൃഷ്‌ടികളണ്‌ ഇന്നത്തെ ദൈവങ്ങള്‍.

രാജു വാടാനപ്പള്ളി

അനുബസ്സിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണു.

 433 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo