ഈ ലോകത്തിലെ ചില വിചിത്ര മനുഷ്യർ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലോകം എന്ന് പറയുന്നത് വ്യതസ്തങ്ങളായ ജീവജാലങ്ങളെ കൊണ്ട് സമ്പന്നമാണ്.
അതുപോലെതന്നെ വിചിത്രരായ ആളുകളെകൊണ്ടും.
ഒരുപാട് തരം വിചിത്രമായ ആളുകൾ ലോകത്തുണ്ടെങ്കിലും എടുത്തു പറയത്തക്ക 10 സ്വഭാവവിശേഷമുള്ള ആളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

1) 66 വർഷമായി കുളിക്കാത്ത മനുഷ്യൻ.

ലോകം കണ്ട ഏറ്റവും വൃത്തികെട്ട മനുഷ്യനാണ് ഇറാനിൽ നിന്നുള്ള അമൂ ഹദ്ജി

    

കാരണം 86 കാരനായ ഇദ്ദേഹം കുളിച്ചിട്ടു ഏകദേശം 66 വർഷത്തോളമായി.
അത് കൂടാതെ ചെളി അടിഞ്ഞു കൂടി അദ്ദേഹത്തിന്റെ തൊലി ആനത്തൊലി പോലെയായി.
പുകവലിക്കാൻ 3 ഇഞ്ച് പൈപ്പിൽ മൃഗങ്ങളുടെ കാഷ്ടമാണ് ഉപയോഗിക്കുന്നത്.

2) ലോകത്തിലെ ഏറ്റവും Bendiest ആയ വനിത

ജൂലിയ ഗുന്ദേൽ ആണ് ലോകത്തിലെ ഏറ്റവും Bendiest ആയ വനിത.

    

തികഞ്ഞ മെയ് വഴക്കമുള്ള റഷ്യയിൽ നിന്നുള്ള ഈ സുന്ദരി 6 ഗിന്നസ് റെക്കോർഡിന് ഉടമയാണ്.

3) ഏറ്റവും കൂടുതൽ Stud കുത്തിയിട്ടുള്ള മനുഷ്യൻ

ലോകത്തിലെ ഏറ്റവും കൂടുതൽ Stud കുത്തിയിട്ടുള്ള മനുഷ്യൻ ജർമനിയിൽ നിന്നുള്ള Rolf Buchholz ആണ്.

 

453 വളയങ്ങൾ ആണ് ഇദ്ദേഹം തന്റെ മുഖത്തു ഇട്ടിട്ടുള്ളത്.
ഇത് കൂടാതെ രണ്ടു കൊമ്പും മുഖത്തു ഫിക്സ് ചെയ്തിട്ടുണ്ട്.

4) 47 വർഷമായി വലതു കൈ ഉയർത്തി പിടിച്ച മനുഷ്യൻ…

ഇന്ത്യയിൽ നിന്നുള്ള സാധു അമർ ഭാരതി ഒരു അപൂർവ റെക്കോർഡിന് ഉടമയാണ്.

 

1973 നു ശിവ ഭഗവാനോടുള്ള ഭക്തി സൂചകമായി മുകളിലേക്ക് ഉയർത്തിയ കൈ പിന്നീട് അദ്ദേഹം താഴ്ത്തിയിട്ടില്ല.
ലൗകിക ജീവിതത്തോടുള്ള വിടവാങ്ങലും കൂടിയായിരുന്നു ഇത്. ബ്ലഡ് സർക്യുലേഷൻ കുറവായി അദ്ദേഹത്തിന്റെ ചില വിരലുകൾ ദ്രവിച്ചും പോയിട്ടുണ്ട്.

5) ലോകത്തിലെ ഏറ്റവും വലിയ ഫാമിലി മാൻ

മിസോറമിലുള്ള Ziona Chana ആണ് ലോകത്തിലെ ഏറ്റവും വലിയ ഫാമിലി ഉള്ളത്.

   

39 ഭാര്യമാരും 94 മക്കളും 33 പേരക്കുട്ടികളും അടങ്ങിയ കുടുംബം താമസിക്കുന്നത് നാല് നില കെട്ടിടത്തിൽ ആണ്.
വർഷത്തിൽ 10 കല്യാണം വരെ കഴിക്കും എന്നാണ് ഒരു അഭിമുഖത്തിൽ ഇദ്ദേഹം പറഞ്ഞത്.

6) 47 വർഷമായി ഉറങ്ങാത്ത മനുഷ്യൻ

വിയറ്റ്നാമിൽ നിന്നുള്ള Thai Ngoc ആണ് ഏറ്റവും കൂടുതൽ നേരം ഉറങ്ങാത്തതിനുള്ള റെക്കോർഡ് ഉള്ളത്.

 

1973 ഇൽ ഒരു പനി വന്നത് മൂലം അദ്ദേഹത്തിന് ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടു.
ഒരുപാടു Medication ചെയ്തു നോക്കിയെങ്കിലും അദ്ദേഹത്തിന് ഇതുവരെ ഉറങ്ങാൻ സാധിച്ചിട്ടില്ല.

7) ലോകത്തിലെ ഏറ്റവും വലിയ മീശയുള്ള മനുഷ്യൻ

രാജസ്ഥാനിൽ നിന്നുള്ള റാം സിംഗ് ചൗഹാനാണ് ഏറ്റവും നീളം കൂടിയ മീശ ഉള്ളത്.

 

4.29 മീറ്റർ നീളം വരുന്ന ഈ മീശ ചീകിയൊതുക്കാൻ ഏകദേശം ഒരു മണിക്കൂർ വേണം.
40 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ഈ മീശ.

8) ലോകത്തിലെ ഏറ്റവും വലിയ വായ ഉള്ള മനുഷ്യൻ

ഇറ്റലിയിൽ നിന്നുള്ള Francisco Domingo Joaquim നാണു ഏറ്റവും വലിയ വായ ഉള്ളത്.

 

6.69 ഇഞ്ച് വലിപ്പമുള്ള വായയിൽ ഒരു മിനി പെപ്സി ക്യാൻ ഈസിയായി കൊള്ളും.

9) ഇരുമ്പു തിന്നുന്ന മനുഷ്യൻ

ഫ്രാൻസിലെ Michel Lotito യുടെ ഇഷ്ട ഭക്ഷണം ഇരുമ്പും പ്ലാസ്റ്റിക്കും റബ്ബറുമൊക്കെയാണ്.

   

40 ടൺ വരുന്ന ഇരുമ്പ് ആണ് അദ്ദേഹം ഇതുവരെ അകത്താക്കിയിട്ടുള്ളത്.
വിചിത്ര ഭക്ഷണ രീതിക്കുള്ള ഗിന്നസ് റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.

10) ഏറ്റവും നീളം കൂടിയ നഖങ്ങൾ ഉള്ള മനുഷ്യൻ

മഹാരാഷ്ട്രയിൽ നിന്നുള്ള Sridhar Chillal നാണു ഏറ്റവം നീളം കൂടിയ നഖങ്ങൾ എന്ന റെക്കോർഡ് ഉള്ളത്.

  

അദ്ദേഹത്തിന്റെ ഒരു കൈയിൽ ഉള്ള നഖത്തിന്റെ ആകെ നീളം 358.1 ഇഞ്ചാണ്.
2018 ഇൽ അദ്ദേഹം തന്റെ നഖം കട്ട് ചെയ്ത് മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചു.

 639 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo