സീറ്റ് കിട്ടാതെ വന്നപ്പോൾ സ്വയം പിൻമ്മാറി ഫിറോസ് കുന്നുമ്പറമ്പിൽ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തവനൂരിൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി കെ ടി ജലീലിനെതിരെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ഫിറോസ് കുന്നംപറമ്പിലിന് സീറ്റില്ലന്ന് ഉറപ്പായതോടെ മത്സരിക്കാൻ ഇല്ലന്ന് വ്യക്തമാക്കി ഫിറോസ് കുന്നുംപറമ്പിൽ

കെ ടി ജലീലിനെ വെല്ലുവിളിച്ചു കൊണ്ട് കഴിഞ്ഞ ഒരാഴ്ച്ചയായി ഫിറോസിന്റെ ആരാധകരും, ഫാൻ പേജുകളും രംഗത്തുണ്ട്. എന്നാൽ കോൺഗ്രസ്സ് സ്ഥാനാർഥിയാണ് എന്ന സൂചന കിട്ടിയതോടെ തവനൂരിൽ കോൺഗ്രസ് പ്രവർത്തകർ ഫിറോസ് കുന്നുമ്പറമ്പിലിനെതിരെ വൻ പ്രതിക്ഷേധമാണ് ഉയർത്തിയത്.

ക്ലാരിറ്റി ഇല്ലാത്ത ചാരിറ്റിയും, സമൂഹത്തിൽ നിന്ന് ഫിറോസിന് എതിരെ ഉണ്ടാകുന്നതും ഉണ്ടാകാൻ ഇടയുള്ള ആരോപണങ്ങളും, പ്രാദേശിക പ്രവർത്തകരിൽ നിന്നുള്ള എതിർപ്പും, സംസ്ഥാന തലത്തിൽ തന്നെ ഫിറോസിന്റെ സ്ഥാനാർഥിത്വം കൊണ്ട് ഉണ്ടാകുമെന്ന തിരിച്ചറിവാണ് മാറി ചിന്തിക്കാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

ഇത്രയും നാളെത്തെ ചാരിറ്റികൾ ഓഡിറ്റ് ചെയ്യപ്പെടാം എന്ന് ഫിറോസിനും ഉപദേശം ലഭിച്ചു എന്നാണു് അറിയുന്നത്. അതുകൊണ്ടാണു് സീറ്റിന് മറ്റുള്ളവർ അവകാശവാദം ഉന്നയിച്ചത് കൊണ്ട് താൻ ഇല്ലന്നു പറഞ്ഞു പിൻമാറാൻ അവസാന നിമിഷം ഫിറോസും തയ്യാറാത്.റിയാസ് മുക്കോളിയാണ് തവനൂരിൽ ജലീലിനെതിരെ പരിഗണിക്കുന്നത്.

 2,488 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo