ഇസ്ലാമിൽ ഭീകരവാദികൾ സുന്നികളോ സലഫികളോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

1979 നവംബര്‍ 20ന് മസ്ജിദുല്‍ഹറാമില്‍ നടന്ന ഒരു സായുധകലാപത്തെ മുൻനിർത്തി വഹാബികൾ ആണ് ഇസ്ലാമിലെ തീവ്രവാദികൾ, അൽഖാഇദ മുഴുവനും വഹാബികൾ ആണ് എന്ന് പറഞ്ഞുകൊണ്ട് എഴുതിയ ഒരു കുറിപ്പ് ആണ് ഇതിനു പ്രേരകം.

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ തൊട്ടടുത്ത മാസം പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ സുന്നികളിലെ പ്രബലരായ ഒരു വിഭാഗത്തിന്റെ മാസികയാണ് ഇത്. ആ ആക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെയും ലോകം കണ്ട ഭീകരന്മാരിൽ ഒരാളായ സദ്ദാം ഹുസൈനെയും വാനോളം പുകഴ്ത്തി കൊണ്ടാണ് ഈ മാസികയുടെ ഈ ലക്കം കവർ സ്റ്റോറി. ഉസാമ ബിൻ ലാദൻ ആദ്യം വഹാബി ആയിരുന്നു എന്നും എന്നും എന്നാൽ പിന്നീട് വഹാബി ആശയത്തിന് ഉശിര് പോരാത്തത് കൊണ്ട് സുന്നി ആശയങ്ങളിലേക്ക് ചേക്കേറി എന്നുമാണ് ഈ മാസിക അവകാശപ്പെടുന്നത്.

ഉസാമയെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെ “ഗാംഭീര്യം മുറ്റിയ ശിരസ്സ്. പാണ്ഡിത്യത്തിന്റെ പ്രതീകമായ വാലൻ തലപ്പാവ്. നീണ്ട താടി. ചുണ്ടിൽ എളിമയുടെ പുഞ്ചിരി. ഒരേസമയം ശത്രുക്കളെയും മിത്രങ്ങളെയും വേണ്ടത്പോലെ ഉൾക്കൊള്ളുന്ന മനസ്സ്. സൗദി അറേബ്യയിലെ ധനാഢ്യനായ ഉസാമ ബിൻ ലാദന് ഒരു വീരനായകന്റെ പരിവേഷം.”

ഇതേ ലക്കം എഡിറ്റോറിയൽ ഇങ്ങനെ: “മുസ്ലിം ലോകത്ത് രണ്ട് ആൺകുട്ടികളാണ് ഉള്ളത്. ഉസാമ ബിൻ ലാദനും സദ്ദാം ഹുസൈനും ആണവർ.” ഇത് എഴുതിയത് കേരളത്തിലെ ഒരു ഒരു പ്രബല സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിൻറെ സ്ഥാപകനും പിതാവുമായ ആളാണ്.

ഇനി വായനക്കാർ തീരുമാനിക്കുക. സലഫികൾ ആണോ സുന്നികൾ ആണോ ഭീകരവാദികൾ എന്ന്.

ചരിത്രാന്വേഷികൾ

 19,509 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo