ആർത്തവത്തിന് ‘അശുദ്ധി’ കല്പിച്ച് ആരാധനാലയങ്ങളിൽ ഉൾപ്പടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആർത്തവ അയിത്തം നിരോധിക്കണം !
ആർത്തവത്തിന് ‘അശുദ്ധി’ കല്പിച്ച് ആരാധനാലയങ്ങളിൽ ഉൾപ്പടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി.

ഗുജറാത്തിലെ കച്ച് സർവകലാശാലയിലെ ഭൂജ് സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ഹോസ്റ്റലിൽ പെൺകുട്ടികളെ ആർത്തവ പരിശോധനയ്ക്ക് വിധേയരാക്കിയതിനെതിരെ നിർഝാരി മുകുൾ സിൻഹ നല്‌കിയ ഹർജിയിലാണ് സുപ്രധാന നിർദേശം.

ആർത്തവ ‘അശുദ്ധി’ കല്പിച്ച് പൊതു – സ്വകാര്യ സ്ഥലങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം നിഷേധിക്കരുതെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ഇലേഷ് ജെ. വോറ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.

‘സിക്ക് സമുദായം ഒഴികെ മറ്റ് മതവിഭാഗങ്ങളെല്ലാം ആർത്തവകാലത്തെ സ്ത്രീയെ അശുദ്ധയായി കണക്കാക്കുന്നു. നഗരങ്ങളിൽ പോലും ആർത്തവ സമയത്ത് സ്ത്രീകളെ പൂജാമുറിയിൽ കയറ്റുന്നില്ല. ഗ്രാമങ്ങളിലാകട്ടെ അടുക്കളയിൽ നിന്നു പോലും അകറ്റുന്നു. പ്രാർത്ഥിക്കാനോ വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്പർശിക്കാനോ അനുവദിക്കാറില്ല. ആർത്തവം അശുദ്ധിയാണെന്ന കെട്ടുകഥയുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവേചനങ്ങൾ തുടരുന്നത്. 23 ശതമാനത്തോളം പെൺകുട്ടികളാണ് രാജ്യത്ത് ആർത്തവാരംഭത്തോടെ പഠനം ഉപേക്ഷിക്കുന്നത്. രാജ്യത്ത് 88 ശതമാനം വനിതകളും ആർത്തവകാല ശുചിത്വത്തിനായി പ്രാകൃത മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ആർത്ത ശുചിത്വത്തെക്കുറിച്ച് പെൺകുട്ടികളെ ബോധവത്കരിക്കണമെന്നും’ കോടതി വ്യക്തമാക്കി. കേസ് 30ലേക്ക് മാറ്റി.

കോടതിയുടെ നിർദ്ദേശങ്ങൾ

ആർത്തവത്തിന്റെ പേരിൽ ആരാധനാലയങ്ങളിൽ പ്രവേശനം നിരോധിക്കരുത്.

ആർത്തവത്തെക്കുറിച്ചുള്ള അബദ്ധ ധാരണകൾ അകറ്റാൻ ആരോഗ്യ പ്രവർത്തകരും അംഗനവാടി ജീവനക്കാരും ബോധവത്കരണം നടത്തണം.

ആർത്തവം അശുദ്ധിയല്ലെന്ന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

സർക്കാർ വകുപ്പുകളടക്കം സുപ്രധാന മേഖലകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണം !

 568 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

One thought on “ആർത്തവത്തിന് ‘അശുദ്ധി’ കല്പിച്ച് ആരാധനാലയങ്ങളിൽ ഉൾപ്പടെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി.

  1. ശബരിമലയും ഇതിൽ നിന്ന് ഒഴിവല്ലല്ലോ? അതോ വിധി ഗുജറാത്തിൽ മാത്രം പ്രാബല്യത്തിലാണോ? പ്രകാശം പരത്തിയവന്റെ ഒരു രാജ്യസഭാ സീറ്റ് പോയി!

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo