ഫിലമെന്റ് ബൾബുകൾ ഉപേക്ഷിക്കേണ്ടത് എന്തിനു്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഫിലമെന്റ് ബൾബുകളിൽ ഉപയോഗിക്കുന്ന ഊർജത്തിന്റെ വെറും 5% മാത്രമാണ് ദൃശ്യ പ്രകാശമായി മാറുന്നത്. ബാക്കി 95% ചൂടായി നഷ്ടപ്പെടുന്നു !
കൂടാതെ പഴകുംതോറും കരി പിടിക്കുകയും, പ്രകാശം കുറഞ്ഞു വരികയും ചെയ്യുന്നു.

150 വർഷങ്ങൾക്കു മുന്നേ തോമസ് ആൽവാ എഡിസൺ കാർബൺ ഉപയോഗിച്ചുള്ള ഇലക്ടിക്ക് ലാംബിന് പേറ്റന്റ് എടുത്തു. അതിനു ശേഷം പലരും പരിഷ്‍കരിച്ചാണ് നമ്മൾ ഈ അടുത്തകാലം വരെ ഉപയോഗിച്ചിരുന്ന ഫിലമെന്റ് ബൾബുകൾ രൂപം കൊണ്ടത്.
എത്രതന്നെ പുതിയ ടെക്നൊളജികൾ ഉപയോഗിച്ചാലും ഫിലമെന്റ് ബൾബുകളുടെ പ്രധാന പ്രശനം അവയുടെ കാര്യക്ഷമത ഇലയായ്മതന്നെ ആയിരുന്നു.
കൂടാതെ അതിനു ആയുസ്സും കുറവായിരുന്നു. ഒരു അനക്കം തട്ടിയാൽ എപ്പോൾ വേണമെങ്കിലും ഫിലമെന്റ് പൊട്ടിപ്പോവാം.

ഇന്ന് ഫിലമെന്റ് ലാമ്പുകളുടെ സ്ഥാനം ഊർജം പാഴാക്കാത്ത LED ലൈറ്റുകൾ ഏറ്റെടുത്തു.
കുറച്ചു ഊർജം, കൂടുതൽ പ്രകാശം.

ഫിലമെന്റ് ലാമ്പുകൾ ഉപയോഗിച്ചതുവഴി എത്രമാത്രം ഊർജമാണ് നാം പാഴാക്കിയത് !!

പല ന്യൂനതകൾ ഫിലമെന്റ് ബള്ബുകള്ക്കു ഉണ്ടായിരുന്നു എങ്കിലും 150 വർഷം മുൻപ് മുതൽ ഈ അടുത്തകാലം വരെ മാനവരാശിക്ക് പ്രകാശം പകരാനായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്നത്തെ കുട്ടികളോട് ഫിലമെന്റ് ലാമ്പിന്റെ കാര്യം പറഞ്ഞാൽ ഒരുപക്ഷെ ചിരിക്കും. എന്നാൽ പണ്ടുള്ള ആളുകളുടെ ഒരു വികാരമായിരുന്നു ഫിലമെന്റ് ബൾബുകൾ. പല കഥകളും അവർക്കു പറയുവാൻ ഉണ്ടാവും

ശാസ്ത്ര ലോകം

 384 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo