വനിതാ ദിനത്തിലെ ഏട്ടന്റെ ദുരാചാര ആശംസകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


യത്രനാര്യാസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത:

യത്രേനസ്തുന പൂജ്യന്തേ സർവ്വ സൂത്രഫല: ക്രീയ :

“എവിടെ സ്ത്രീകൾ ഭൂഷണം മുതലായവ കൊണ്ടു സന്തോഷം പ്രാപിക്കുന്നുവോ അവിടെ എല്ലാ ദൈവതകളും സന്തോഷത്തോടെ വസിക്കുന്നു. എവിടെ സ്ത്രീകളെ പൂജിക്കുന്നില്ലയോ അവിടുത്തെ ക്രീയകളെല്ലാം നഷ്ഫലമാകുന്നു.”

ആഹാ, എത്ര മനോഹരമായ സ്ത്രീ സങ്കൽപ്പം !!

വനിതാ ദിനവുമായി ബന്ധപ്പെടുത്തി മോഹൻലാൽ പങ്കുവച്ച ആശംസയിലെ ഈ വാചകങ്ങൾ മനുസ്മൃതിയിലെ മൂന്നാം അദ്ധ്യായത്തിലെ അൻപത്തി ആറാമത് സൂക്തമാണിത്. മനുഷ്യനെ കള്ളികളിൽ നിർത്തുന്ന ജാതി ഹിന്ദുത്വയുടെ നിയമാവലികൾ അടങ്ങുന്ന മനുസ്മൃതി എന്ന പ്രചീന ഗ്രന്ധത്തിൽ നിന്ന് തന്നെ ഇത്തരത്തിൽ ഒരു സൂക്തം തിരഞ്ഞെടുക്കാൻ തന്നെ നല്ല ഉളുപ്പു വേണം.

ഇനി ഈ ശ്ലോകത്തിന്റെ യഥാർഥ വസ്തുതകളിലേക്ക് വരാം.

മനുസ്മൃതിയിലെ മൂന്നാം അദ്ധ്യായത്തിൽ.”വിവാഹ വിഷയം ” എന്ന ഭാഗത്താണ് ഈ ശ്ലോകം ഉള്ളതു്. “കന്യകയായ “സ്ത്രീയെ വിവാഹം കഴിക്കുമ്പോൾ ചെയ്യേണ്ട ധർമ്മങ്ങളാണ് ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്. സ്ത്രീയെ വരന് ഏൽപ്പിച്ചു കൊടുക്കുന്നതിനെ കുറിച്ചാണ് ഈ ഭാഗത്തു പറയുന്നത്. സ്ത്രീകളെ വരന് കൈമാറാറുമ്പോൾ സ്ത്രീധനമായി അവൾക്ക് ഭൂഷാധികൾ അണിയിച്ചു, പണവും ഉപഹാരങ്ങളും നൽകണമെന്നും. അതു വഴി വരനെ സംപ്രീതനാക്കണമെന്നുമാണ് ഈ സൂക്തത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ വിവരിക്കുന്നത്.

അതേ മൂന്നാം അദ്ധ്യായത്തിൽ തൊട്ടടുത്ത ശ്ലോകങ്ങളി അത് വ്യക്തമായി പറയുന്നു.

യഹിദിസ്ത്രീ നരോചേത: പുമാംസന്ന പ്രമോദയേൽ

അപ്രമോദാൽ പുന:പുസ: പ്രചനംന പ്രവർത്തതേ.

“പത്നി വസ്ത്രാഭരണങ്ങൾ കൊണ്ട് സന്തുഷ്ടയാകാതിരുന്നാൽ വരനെ സന്തോഷിപ്പിക്കുകയില്ല. ഭാര്യയെ പ്രാപിക്കുകയില്ല. സന്താനവൃദ്ധി ഉണ്ടാവുകയുമില്ല. ” [3:61]

അതായത് സ്ത്രീയെ ഹിന്ദു നിയമപ്രകാരം വിവാഹം ചെയ്ത് അയക്കുമ്പോൾ അവൾക്ക് വേഷഭൂഷാധികൾ നൽകുന്നത് വരനെ സന്തോഷിപ്പിക്കാനും, അവനെ ആ സ്ത്രീയെ പ്രാപിച്ച് സാന്താനങ്ങളെ ഉണ്ടാക്കാൻ പ്രോത്സാഹനം നൽകുവാനുമാണ് ഈ അദ്ധ്യായത്തിൽ വിവാഹ വിഷയം എന്ന ഭാഗത്ത് ആഹ്വാനം നൽകുന്നത് എന്ന് വ്യക്തം. കന്യകയ്ക്ക് ഉപചാരപൂർവ്വം പണവും ആഭരണങ്ങളും നൽകി സന്തോഷിപ്പിച്ചില്ലങ്കിൽ പിതാവിനും സ്ത്രീകളുടെ ബന്ധുക്കൾക്കും നാശമുണ്ടാകുമെന്നു ഭീഷണിപ്പെടുത്തി സ്ത്രീധനമെന്ന ദുരാചാരത്തെ സ്ത്രീപക്ഷത്തുനിന്ന് എന്നു തോന്നുംവിധം മനുസ്മൃതി ഉറപ്പിക്കുന്നുമുണ്ട്.

സ്ത്രീധനത്തെ ആചാരപൂർണമായി വിശദീകരിക്കുന്ന അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഒരു പുസ്തകത്തിലെ, വിവാഹ കർമ്മത്തിലെ ഭരണഘടനാപരമായി ക്രിമിനൽ കുറ്റമായ സ്ത്രീധന കുറിച്ച് പ്രതി പാതിക്കുന്ന ഒരു ഭാഗത്തിലെ ഒരു ശ്ലോകം അടർത്തി എടുത്തു കൊണ്ടു വന്നാണു് മഹാ നടൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന മോഹൻലാൽ സ്ത്രീകൾക്ക് വനിതാ ദിന ആശംസകൾ നേരുന്നത്.

 526 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo