മനസ്സിലാക്കുന്തോറും കൂടുതല്‍ അമ്പരപ്പുളവാക്കുന്ന യാഥാർത്ഥ്യങ്ങളാണ് ജീവിവിഭാഗങ്ങളില്‍ നിന്നുള്ള പഠനങ്ങളില്‍ നിന്നും തുടർച്ചയായി പുറത്ത് വരുന്നത്. ചിത്രത്തില്‍ കാണുന്ന ചിമ്പാന്‍സികളും മഌഷ്യഌം തമ്മില്‍ എന്തുബന്ധം?.
ഒറ്റനോട്ടത്തില്‍ ഒരു ബന്ധവുമില്ല. ഇത്തരം ഒരു ചോദ്യം തന്നെ പലർക്കും അസഹനീയമാണ്. ദൈവസൃഷ്ടിയിലെ അത്യുത്തമ നിർമ്മിതിയായ മഌഷ്യഌം കാട്ടിലെ ഒരു മൃഗമായ ഈ കൊരങ്ങഌം തമ്മിലെന്തുബന്ധം. താപ്പ് കിട്ടിയാല്‍ കരിങ്കൊരങ്ങ് രസായനം വെക്കാം അതായിരിക്കും പലരുടേയും ചിന്ത.
ഒരു നിമിഷം നില്ക്കു.
താങ്കള്‍ ഒരു മതവിശ്വാസി അല്ലെങ്കില്‍ ഈ സത്യം അറിഞ്ഞേ തീരു. അന്യരല്ല ചിമ്പാന്‍സികള്‍ നമുക്ക്, അവർ ജീവലോകത്ത് മഌഷ്യന്റെ ഏറ്റവും തൊട്ടടുത്ത ബന്ധുക്കളാണ്. ഇവർ കഴിഞ്ഞീട്ടേയുള്ളു മറ്റ് ജീവികളുമായി നമ്മുടെ ബന്ധം. ഈ ബന്ധം പരിണാമപരമാണ്. ഇവിടെ ദൈവങ്ങള്‍ക്കോ മതങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ല. അല്ലെങ്കിലും, ജീവികളെ പരിസ്ഥിതികള്ക്കഌകൂലമായി ജീവികളെ രൂപപ്പെടുത്തിയെടുക്കുക എന്ന പരിണാമപ്രക്രിയ നടക്കുന്നിടത്ത് ദൈവത്തിനെന്ത് കാര്യം.
അത്തരം ഒരു പ്രക്രിയയിലൂടെയാണ് മഌഷ്യഌം ചിമ്പാന്സിസും തമ്മിലുള്ള ബന്ധം വരുന്നത്. ഇതിലെ പരമപ്രധാനമായ കാര്യം, രണ്ടു ജീവികളുടേയും, അതെ, മഌഷ്യന്റേയും ചിമ്പാന്സിയുടേയും ശരീരങ്ങള്‍ നിർമ്മിക്കുന്ന ജീഌകള്‍ 98.5 ശതമാനവും ഒന്നാണ്. വെറും ഒന്നര ശതമാനം ജീഌകളുടെ വ്യത്യാസം. ഈ നേരിയ ശതമാനം ജീഌകള്‍ അതിനിർണ്ണായകമാണ്. നമ്മുടെ മസ്തിഷ്ക്കത്തെ, ചിമ്പാന്‍സിയുടെ 450 ക്യുബിക് സെന്റീമീറ്ററില്‍ നിന്നും 1350 ക്യുബിക് സെന്റീമീറ്ററിലേക്ക് വികസിപ്പിച്ച ജീഌകള്‍ ഇതില്‍ വരുന്നു
എന്തുകൊണ്ടാണ് ഈ രണ്ടുജീവികളും തമ്മില്‍ ജീന്‍ തലത്തില്‍ ഇത്രയധികം സാമ്യം?. അതിന് കാരണം, രണ്ടുജീവികളും ഒരേ പൊതുപൂർവികനില്നിന്നും ഉത്ഭവിച്ചു എന്നതിനാലാണ്. എഴുപത് ലക്ഷം വർഷം മുമ്പ് മിയോസിന് യുഗത്തില്‍ ഈ പ്രക്രിയ ആരംഭിച്ചു. പൊതുപൂർവികനില്നിന്നുള്ള വേർപിരിയലിന് ശേഷം രണ്ട് വ്യത്യസ്തങ്ങളായ പരിസ്ഥിതികളോട് പൊരുത്തപ്പെട്ട് ജീവിച്ച് പോന്ന്, ഇന്ന് എഴുപത് ലക്ഷം വർഷം കഴിഞ്ഞ് മുഖാമുഖം കാണുകയാണ്, നമ്മുടെ ആ തൊട്ടടുത്ത ബന്ധുവിനെ. ഒന്നിച്ച് പുറപ്പെട്ടീട്ടും നമ്മോടൊപ്പമെത്താനാവാത്ത ആ പാവത്താനോട് കരുണ കാണിക്കു, കാരണം അവന് വംശനാശത്തിന്നുള്ളിലാണ്.
രാജു വാടാനപ്പള്ളി
394 കാഴ്ച