ഭൂമിയിലെ ഒരു ജന്തുവിന്റെ വിസർജ്യവസ്തുവിനു ലക്ഷങ്ങൾ വില

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അമ്പെർ ഗ്രീസ്

ഭൂമിയിലെ ഒരു ജന്തുവിന്റെ വിസർജ്യവസ്തുവിനു ലക്ഷങ്ങൾ വിലയെന്നു കെട്ടാൽ ചിലപ്പോൾ നിങ്ങൾ ഞെട്ടുമായിരിക്കും സംഭവം സത്യമാണു. തിമിംഗലങ്ങൾ ഭക്ഷണമാകുന്ന മുളുകളുളള പല മത്സ്യങ്ങളെയും ദഹിപ്പിക്കാൻ തിമിംഗലത്തിന്റ്ർ ദഹന ഭാഗത്ത് നിർമിക്കപെടുന്ന ഒരു വസ്തുവാണു അംബെർഗ്രീസ് . സുഗന്ധദ്ര്യവ്യങ്ങളിൽ ഉപയോഗിക്കുന്നത് കൊണ്ടാണു ഈ വസ്തുവിനു ഇത്രയധികം വില വരാൻ കാരണം
കസ്തൂരിയെപ്പോലെ ആംബർഗ്രീസും സുഗന്ധദ്രവ്യങ്ങളുടേയും ലേപനങ്ങളുടേയും നിർമ്മാണത്തിനാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. ആംബർഗ്രീസ് ചേർത്ത സുഗന്ധദ്രവ്യങ്ങൾ ഇന്നും ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയിലെ സുഗന്ധലേപനനിർമ്മാതാക്കൾ, അതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ സന്നിഗ്ധത മൂലം മിക്കവാറും അത് ഉപയോഗിക്കാറില്ല. പുരാതന ഈജിപ്തിൽ ആംബർഗ്രീസ് ധൂപാർച്ചനക്ക് ഉപയോഗിച്ചിരുന്നു. ആധുനിക ഈജിപ്തിലാകട്ടെ അത് സിഗരറ്റുകൾക്ക് സുഗന്ധം പകരാൻ ഉപയോഗിക്കുന്നു. പുരാതനചൈനയിൽ ആംബർഗ്രീസ് “വ്യാളിയുടെ തുപ്പൽ” എന്നറിയപ്പെട്ടു. കറുത്തമരണം എന്നപേരിൽ യൂറോപ്പിനെ ബാധിച്ച പ്ലേഗ് മഹാമാരിയുടെ സമയത്ത് ആംബർഗ്രീസിന്റെ ശകലം കയ്യിൽ കൊണ്ടുനടക്കുന്നത് പ്ലേഗ് ബാധയിൽ നിന്ന് രക്ഷപെടാൻ സഹായിക്കുമെന്ന് ജനങ്ങൾ കരുതി.

ഭക്ഷണത്തിന് സുഗന്ധം ചേർക്കാൻ കൂടി ഉപയൊഗിച്ചിരുന്ന ആംബർഗ്രീസിന്, രതിസം‌വർദ്ധനക്ഷമതയുണ്ടെന്നും കരുതപ്പെട്ടിരുന്നു. മദ്ധ്യയുഗങ്ങളിൽ യൂറോപ്പിലുള്ളവർ ആംബർഗ്രീസ് തലവേദന, ജലദോഷം അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായും ഉപയോഗിച്ചു.
മുൻകാലങ്ങളിൽ ആംബർഗ്രീസിന്റെ ഏറ്റവും പ്രധാന വ്യാവസായികപ്രാധാന്യം സുഗന്ധദ്രവ്യങ്ങളുടെ രസതന്ത്രവുമായി ബന്ധപ്പെട്ടായിരുന്നു. അതിനു പുറമേ ചികിത്സാവിദ്യയിലും ഭക്ഷണസാധനങ്ങളിൽ ഗന്ധം ചേർക്കാനും അത് ഉപയോഗിച്ചിരുന്നു. സുഗന്ധദ്രവ്യങ്ങളിലെ ഉപയോഗം മൂലം ആംബർഗ്രീസ് ചരിത്രത്തിലുടനീളം വിലമതിക്കപ്പെട്ടിരുന്നു. എന്നാൽ ഗുണത്തികവുള്ള ആംബർഗ്രീസ് ആവശ്യമനുസരിച്ച് മുടങ്ങാതെ കിട്ടുമെന്ന് ഉറപ്പാക്കുക ബുദ്ധിമുട്ടായിരുന്നു. ആംബർഗ്രീസിന്റെ ദുർല്ലഭതയും അതിന് കൊടുക്കേണ്ടിവന്ന വിലയും മൂലം, സുഗന്ധദ്രവ്യനിർമ്മാതാക്കളും മറ്റും അതിന്റെ സ്ഥാനത്ത് ഉപയോഗിക്കാൻ സ്വാഭാവികമോ സംസ്കൃതമോ ആയ മറ്റു വസ്തുക്കൾ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ കണ്ടെത്തിയ വസ്തുക്കളിൽ ഏറ്റവും പ്രധാനമായവ ആംബോക്സാൻ, ആംബ്രോക്സ്, അതിന്റെ സ്റ്റീരിയോഐസോമറുകൾ എന്നിവയാണ്. ഈ വസ്തുക്കൾ ആംബർഗ്രീസിന് പകരം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

വീഡിയോ കാണു.

 306 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo