ഉറക്കുന്ന സൗന്ദര്യ മാലാഖ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

‘Sleeping Beauty’- Rosalia Lombardo(1918-1920) ഇറ്റലി

രണ്ട് വയസ്സിൽ നിമോണിയ ബാധിച്ച് മരണപ്പെട്ട റൊസാലിയ ലംബാർഡോയുടെ കുഞ്ഞു ശരീരം ഇന്നും ഒരു ചെറിയ ഗ്ളാസ്സ് ശവപ്പെട്ടിയിൽ ഉറങ്ങുന്നു ഒരു കേടും പറ്റാതെ…

1920ൽ, അസുഖം ബാധിച്ച് പെട്ടെന്നുള്ള കുഞ്ഞ് റൊസാലിയായുടെ മരണം ആ കുടുംബത്തെ വല്ലാതെ തകർത്ത് കളഞ്ഞു. അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം ‘എംബാം’ ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു. അതിനായ് അദ്ദേഹം ഇറ്റാലിയൻ എംബാമിംഗ് വിദഗ്ദ്ധനായ ഡോക്ടർ Alfredo Salafiyaയുടെ സഹായം തേടി. അങ്ങനെ സലാഫിയ ,കുഞ്ഞ് റൊസാലിയായുടെ ശരീരം ‘എംബാം’ ചെയ്തു. അതിനായ് അദ്ദേഹം കെമിക്കൽ മിശ്രിതങ്ങൾ ചേർത്ത്- ബാക്ടീരിയയെ കൊല്ലുന്നതിനായ് Formalin, പിന്നെ ശരീരവും ഉള്ളിലെ അവയവങ്ങളും ചീഞ്ഞ് പോകാതിരിയ്കുന്നതിനായ് Salicylic Acid,Zinc,Salt,Glycerin തുടങ്ങിയ മിശ്രിതങ്ങൾ ചേർത്ത് ആ കുഞ്ഞു ശരീരം ‘ എംബാം’ ചെയ്തു..

ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ… ഒരു കേട് പോലും സംഭവിയ്കാതെ.. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു “Sleeping Beauty” എന്ന്…

ചരിത്രത്താളുകളിൽ ഇടം നേടിയ ‘എംബാമിംഗ്’ …
ലോകത്തിലെ ഏറ്റവും സുന്ദരമായ ‘Mummy’യായ് റൊസാലിയായുടെ ഈ കുഞ്ഞ് ശരീരം അറിയപ്പെടുന്നു…’Child Mummy’യായും ഇത് അറിയപ്പെടുന്നു…

ദിവസവും നൂറു കണക്കിനാളുകൾ ഇറ്റലിയിലെ ‘Sicilian Catacombs’ൽ എത്തുന്നു കുഞ്ഞു റൊസാലിയ ഉറങ്ങുന്നത് ഒന്ന് കാണുവാൻ … വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേടാകാതിരിയ്കുന്ന ആ അത്ഭുതം നേരിട്ട് കാണുവാൻ.

കൂടുതൽ അറിയാൻ വീഡിയോ കാണാം

[embedyt]https://youtu.be/jrbbOCuDJCE[/embedyt]

 363 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo