ഭൂമി കറങ്ങുന്ന വേഗം അനുഭവപ്പെടാത്തത് എന്തുകൊണ്ടു്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പരന്നഭൂമിക്കാരു പറയുന്ന ഒരു വാദമാണ് ചിത്രത്തിൽ.
ഭൂമി കറങ്ങുന്നുണ്ട്.. അതും ഭൂമധ്യരേഖാപ്രദേശത്തു ഏറ്റവും കൂടിയ വേഗമായ മണിക്കൂറിൽ 1675 കിലോമീറ്റർ വേഗത്തിൽ. എന്തുകൊണ്ട് നാം ആ വേഗം അറിയുന്നില്ല എന്ന് !

  • ഇത് കാര്യം വളരെ സിംപിൾ ആണ്.
    എന്നാൽ ചിലർക്ക് എത്ര ആലോചിച്ചാലും പിടി കിട്ടാത്ത സംഗതി ആണ് 🙂

10 കിലോമീറ്റർ വേഗത്തിൽ ഓടിയാൽ അല്ലെങ്കിൽ കാറ്റടിച്ചാൽ നമ്മുടെ മുടി പിന്നോട്ട് പോകും.
100 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചാൽ നമ്മുടെ വായും, കവിളും എന്തിനു മുഖപേശി വരെ പിന്നോട്ട് പോവും.
അപ്പോൾ 1675 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചാലോ എന്ന് !

ശരിയാണ് ചിന്തിക്കുന്നത്. 1675 കിലോമീറ്റർ വേഗത്തിൽ കാറ്റടിച്ചാൽ നമുക്കും, ഒരു വസ്തുക്കൾക്കും ഇതുപോലെ ഭൂമിയിൽ നില്ക്കാൻ കഴിയില്ല. എല്ലാം പറന്നു പോവും.

എന്താണ് തെറ്റ് എന്നുവച്ചാൽ ഇവിടെ ഭൂമി വേഗത്തിൽ കറങ്ങുന്നുണ്ടെങ്കിലും ആ വേഗത്തിൽ കാറ്റ് അടിക്കുന്നില്ല. കാരണം പലർക്കും അറിയാവുന്നതുപോലെ.. ഭൂമിയോടൊപ്പം അതിനു ചുറ്റുമുള്ള വായും കറങ്ങുന്നു എന്നതിനാലാണ്.
നാം ഓടുമ്പോഴും, വാഹനത്തിൽ പോവുമ്പോഴും നമ്മുടെ ചുറ്റുമുള്ള വായു നമ്മോടൊപ്പം ചലിക്കുന്നില്ല. അതുകൊണ്ട് ചലിക്കാത്ത വായുവിലൂടെ ചലിക്കുന്ന നമുക്ക് കാറ്റ് അനുഭവപ്പെടുന്നത്. എന്നാൽ ഭൂമിയെ സംബന്ധിച്ചിടത്തോളം അങ്ങനെ അല്ല. ഭൂമിയോടൊപ്പം വായുവും ചലിക്കും. നമ്മൾ അതിവേഗം ചലിക്കുന്ന പ്ലെയിനിനകത്തു ഇരിക്കുന്നപോലെ. എന്നാൽ ഭൂമി പ്‌ളെയിൻ പോലെ അടഞ്ഞതല്ല എന്ന് മാത്രം.

അതെന്താ തുറന്നിരിക്കുന്ന ഭൂമിയിൽ വായു കൂടെ ചലിക്കുന്നത് എന്ന് ചോദിച്ചാൽ… വായു.. അഥവാ വാതകങ്ങളും നമ്മളെപ്പോലെ ഭാരമുള്ള തന്മാത്രകൾ.. അഥവാ വസ്തുക്കൾ ആണ്. എങ്ങനെ നമ്മൾ ഭൂമിയോടൊപ്പം ഭൂമിയിൽ ഉറച്ചുനിന്നു കൂടെ സഞ്ചരിക്കുന്നോ, അതുപോലെതന്നെ വായുവും ഭൂമിയിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് ഭൂമിയോടൊപ്പം സഞ്ചരിക്കുന്നത്. എന്നാൽ ദ്രാവകങ്ങളും, അതിനേക്കാൾ കൂടുതൽ സഞ്ചാര സ്വാതന്ത്ര്യമുള്ള വാതക തന്മാത്രകളും എളുപ്പം സ്ഥാനം മാറുന്നു എന്ന് മാത്രം. അതുകൊണ്ടാണ് അവയ്ക്കു നമ്മളെപ്പോലെ ഭാരം ഇല്ല എന്ന് തോന്നുന്നത്.

  • ഒരു മീറ്റർ നീളം, ഒരു മീറ്റർ വീതി, ഒരു മീറ്റർ ഉയരം ഉള്ള അത്ര ഇടത്തു സ്ഥിതിചെയ്യുന്ന അന്തരീക്ഷ വായുവിനു ഒന്നേകാൽ കിലോഗ്രാം ഭാരം ഉണ്ട് !
  • ഒരു ചെറിയ ബെഡ്‌റൂമിനകത്തുള്ള വായുവിന്റെ ഭാരം ഏതാണ്ട് 50 കിലോ വരും !
  • വായുവിനു ഭാരം ഉള്ളതുകൊണ്ടാണ് അത് നമ്മളെപ്പോലെ ഭൂമിയുടെ കൂടെ സഞ്ചരിക്കുന്നതും, കറങ്ങുന്നതും.
    അതുകൊണ്ടുതന്നെ ഭൂമിയുടെ കറക്കം കാറ്റിലൂടെ നമുക്ക് അനുഭവപ്പെടില്ല.

ശാസ്ത്രലോകം

 459 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo