ഭാര്യയെ ബലി കൊടുത്ത ആദിമ മനു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നരബലി ഹിന്ദുമതത്തില്‍

”കിലാതാകുലീ ഹൈവോചതുഃ ശ്രദ്ധാദേവോ
വൈ മനുഃ ആവം ന്വേവ വേദാവേതി. തൗ ഹാഗത്യോചതുഃ മനോ യാജയാവ ത്വേതി. കേനേതി. അനയൈവ ജായയേതി. തഥേതി. തസ്യാ ആലബ്ധായൈ സാ വാഗപചക്രാമ.”
[ യജൂര്‍വേദം – ബ്രാഹ്മണം. 1.1.16 ].

ഹിന്ദുമതത്തിലെ ആദ്യമനുഷ്യന്‍ (ആദം) ആണ് ശ്രദ്ധാദേവമനു. മനുവില്‍ നിന്ന് ഉണ്ടായവര്‍ ആയതുകൊണ്ടാണ് മനുഷ്യന് മാനവന്‍ എന്ന പേര് ലഭിച്ചത്. മനുവിന്റെ ഭാര്യയായ മനാവി ആണ് ആദ്യത്തെ സ്ത്രീ (ഹിന്ദു-ഹവ്വ്വ).

വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവമായതുകൊണ്ടാണ് മനുവിന് ശ്രദ്ധാദേവന്‍ എന്ന പേര് ലഭിച്ചത്.

ഒരിക്കല്‍ പുരോഹിതന്മാരായ കിലാതന്‍, ആകുലി എന്നിവര്‍ മനുവിനെ സമീപിച്ച് അദ്ദേഹത്തിനുവേണ്ടി അദ്ദേഹത്തിന്റെ കാളയെ തന്നെ യാഗബലി ആക്കുവാനുള്ള അനുമതി ചോദിച്ചു. വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ മനു ഉടന്‍ തന്നെ ആ ആവശ്യം അംഗീകരിച്ചു. പുരോഹിതന്മാര്‍ മനുവിന് വേണ്ടി യാഗം നടത്തുകയും മനുവിന്റെ സ്വന്തം കാളയെ തന്നെ യാഗത്തില്‍ ദേവതക്ക് ബലികൊടുക്കുകയും ചെയ്തു.

പുരോഹിതന്മാരായ കിലാതനും ആകുലിയും രണ്ടാമതും ശ്രദ്ധാദേവമനുവിനെ സമീപിച്ച് അദ്ദേഹത്തിനുവേണ്ടി യാഗം നടത്താമെന്ന് പറഞ്ഞു. ഇപ്രാവശ്യം യാഗബലിയായി അവര്‍ നിര്‍ദ്ദേശിച്ചത് മനുവിന്റെ ഭാര്യയായ മനാവിയെ ആയിരുന്നു. വിശ്വാസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ മനു അത് ഉടനെ അംഗീകരിച്ചു. അങ്ങിനെ മനുവിന്റെ സമ്മതത്തോടെ മനുവിനുവേണ്ടി നടത്തുന്ന യാഗത്തില്‍ സ്വന്തം ഭാര്യയായ മനാവിയെ തന്നെ ബലികൊടുത്തു. യാഗയൂപത്തില്‍ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊല്ലുകയാണ് ചെയ്യുക.

ഇത്തരത്തില്‍ ഹൈന്ദവ-മാനവചരിത്രം ആരംഭിക്കുന്നത് തന്നെ ആദ്യമനുഷ്യന്‍ ആദ്യഭാര്യയെ ബലികൊടുത്തുകൊണ്ടാണ്.

 4,535 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo