നിങ്ങൾ നാക്ക് വടിക്കാറുണ്ടോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നിങ്ങൾ നാക്ക് വടിക്കാറുണ്ടോ ?
.
എന്റെ കുട്ടിക്കാലത്തെ സംഭവങ്ങൾ ആണിത്.
.
വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് ആന്റണിച്ചേട്ടന്റേതാണ്.
പുള്ളി രാവിലെ ഒരു തോർത്തും ഉടുത്തു പറമ്പിലേക്ക് ഇറങ്ങും. ധാരാളം അടക്കാമരവും, തെങ്ങും, പ്ലാവും അവിടുണ്ട്.
നിലത്തു കിടക്കുന്ന പ്ലാവില കമ്പിൽ കുത്തി അങ്ങനെ പറമ്പു മുഴുവൻ നടക്കും…
.
ഇടയ്ക്കു നിലത്തു കിടക്കുന്ന തെങ്ങോലയിൽനിന്നു ഈർക്കിലി എടുത്തു ഓടിച്ചു നെടുകെപിളർന്നു നാക്ക് വടിക്കും. പിന്നെ ഭയങ്കര ശബ്ദത്തിൽ കൊക്കുകയും, തുപ്പുകയും ഒക്കെ ചെയ്യും.
ഈ കലാപരിപാടി പല പ്രാവശ്യമായി മിനിറ്റുകളോ, മണിക്കൂറോ തുടരും…
.
.
അന്നൊക്കെ വീട്ടിൽ നാക്ക് വാടിക്കനായി ഒരു പച്ച ഓല മതിലിൽ ചാരി വച്ചിട്ടുണ്ടാകും. എന്നും പല്ലു തേച്ചു, അതിൽനിന്നു ഈർക്കിൽ എടുത്തു നെടുകെ പിളർന്ന് നാക്ക് വടിക്കും.
ഇടയ്ക്കു ഈർക്കിൽ എടുക്കുമ്പോൾ അമ്മ പറയും. “ചോര വരുന്നതുവരെ നാക്ക് വടിക്കണം.. ആന്റണിച്ചേട്ടനെപ്പോലെ” എന്ന് :O
.
ഇപ്പൊ അതോർക്കുമ്പോൾ ചിരിയാണ് വരുന്നത്.
ആന്റണിച്ചേട്ടൻ രുചി അറിഞ്ഞു ആഹാരം കഴിച്ചിട്ടുണ്ടാവുമോ ആവോ 😀
.
സത്യം പറഞ്ഞാൽ നല്ല ബ്ലേഡ് പോലുള്ള ഈർക്കിലി കൊണ്ട് നാക്ക് വടിക്കേണ്ട ആവശ്യം ഉണ്ടോ ?
ഇല്ല.


.
എന്തിനാണ് നാം നാക്ക് വടിക്കുന്നത് ??
.
ഇത് പല്ല് നശിക്കുന്നത് തടയുമോ ?
ഇല്ല.

ഇത് നാക്ക് ക്ഷയിക്കുന്നത് തടയുന്നുണ്ടോ?
ഇല്ല.

വായ്‌നാറ്റം തടയുന്നുണ്ടോ?
ഇല്ല.
വായ്‌നാറ്റം വരുന്നത് നമ്മുടെ വായ്ക്കുള്ളിൽനിന്നു മൊത്തമായാണ്. നക്കിൽനിന്നു മാത്രം അല്ല. കൂടാതെ വയറ്റിൽ നിന്നുമുള്ള ബാക്ടീരിയയുടെ കൂടിയ അളവിലുമാണ്.

ശരിയാണ്.. നാവ് വൃത്തിയാക്കിയാൽ നമ്മുടെ നാവ് കൂടുതൽ വൃത്തിയായി കാണും. എന്നാൽ മിനിറ്റുകൾക്കുള്ളിൽ, നാവ് നമ്മുടെ കവിളിലും, വശങ്ങളിലും, പല്ലിലും , മോണയിലുമെല്ലാം മുട്ടുകയും വീണ്ടും ബാക്ടീരിയകളാൽ പൊതിയുകയും ചെയ്യുന്നു.

നമ്മുടെ പല്ലിന്റെയും, നാക്കിന്റെയും കാര്യം നമ്മൾ ശ്രദ്ധിക്കുന്നത് വളരെ നല്ലകാര്യം തന്നെ. പക്ഷെ നാവ് വൃത്തിയാക്കാൻ നമ്മൾ ഉചിതമായ ഉപകരണം ഉപയോഗിക്കുന്നില്ല എന്നതാണ് ദോഷം.
ടങ് ക്ലീനർ ഉപയോഗിക്കുകയാണെങ്കിൽ, അതിന് ഗുണവും, അതെ സമയം ദോഷവും ഉണ്ട്.

നമ്മുടെ നാവിന് മിനുസമാർന്ന ഉപരിതലമില്ല. അതിന്റെ ഉപരിതലത്തിലുടനീളം പാപ്പില്ലെ എന്നറിയപ്പെടുന്നു. ഉപരിതലത്തിൽ നിന്നുള്ള ചെറിയ പ്രൊജക്ഷനുകളാണ് പാപ്പില്ലകൾ, അതിനാൽ നാവിന് ഒരു വെൽവെറ്റ് ഘടന നൽകുന്നു. അവ തന്ത്രപ്രധാനമായ ഘടനയാണ്, ഭക്ഷണം രുചിക്കാൻ സഹായിക്കുന്നു. നമ്മൾ ഒരു പരന്ന ടങ് ക്ലീനർ ഉപയോഗിക്കുമ്പോൾ ഈ ചെറിയ പ്രൊജക്ഷനുകൾക്കിടയിലുള്ള ഇടങ്ങൾ അവശേഷിക്കുന്നു എന്നതാണ് പ്രശ്‌നം. മാത്രമല്ല, നമ്മൾ ഉപയോഗിക്കുന്ന ടങ് ക്ലീനറിന്റെ മൂർച്ച കാരണമാണ് ഈ ചെറിയ പാപ്പില്ലകൾക്ക് പരിക്ക് ഏൽക്കുന്നത്.
അതിനാൽ, നാവ് വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച ഉപകരണം ടൂത്ത് ബ്രഷാണ്. മൃദുവായ ബ്രഷ് ഉപയോഗിക്കുമ്പോൾ, കുറ്റിരോമങ്ങൾ ആ ചെറിയ ഇടങ്ങളിലേക്ക് പോയി അവയെ നന്നായി വൃത്തിയാക്കുന്നു. കൂടാതെ, കുറ്റിരോമങ്ങൾ നമ്മുടെ പാപ്പില്ലകളെ കേടു വരുത്തുകയും ഇല്ല.
നാവു ക്ളീൻ ആക്കുവാൻ നിങ്ങൾ ഇതുവരെ ബ്രഷ് ഉപയോഗിച്ചിട്ടില്ലെങ്കിൽ മാനസികമായി പൊരുത്തപ്പെടാൻ അൽപ്പം ദിവസങ്ങൾ എടുത്തേക്കും.
ചില ബ്രഷുകളുടെ പിൻഭാഗം നാക്ക് വടിക്കുവാനായി ഡിസൈൻ ചെയ്തതാണ്.

  • ദിവസവും രാവിലെ പല്ലു തേക്കുക. പറ്റുമെങ്കിൽ രാത്രി കിടക്കുന്നതിനു തൊട്ടു മുൻപും.
    വായ നന്നായി കുലുക്കി ഉഴിയുക. ഇടയ്ക്കു ഡെന്റൽ ഫ്ളോസ് ഉം ചെയ്യുക.
  • നാക്ക് വടിക്കുമ്പോൾ മൂർച്ച ഇല്ലാത്ത ടങ് ക്ളീനാറോ, അല്ലെങ്കിൽ ബ്രഷോ മാത്രം ഉപയോഗിക്കുക.
  • നാക്ക് വടിച്ചാൽ നാക്കിൽ വെളുപ്പ് നിറം കാണില്ല.. വടിച്ചില്ലെങ്കിൽ നാവ് അൽപ്പം വെളുത്തിരിക്കും. അതല്ലാതെ നാക്ക് വടിച്ചതുകൊണ്ട് കാര്യമായ വ്യത്യാസമൊന്നും ഉണ്ടാവില്ല.

ശാസ്ത്രലോകം

 475 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo