വൈദ്യുത ആഘാതത്തിൽ സംഭവിക്കുന്നത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഒരാൾക്ക് വലിയൊരു വൈദ്യുതാഘാതം ഏറ്റാൽ അയാൾ മുറിയിലെ മറ്റെവിടേക്കെങ്കിലും തെറിച്ചു പോകാം.
പക്ഷെ അത് ഷോക്ക് അടിക്കുന്നതിന്റെ ശക്തിയിൽ അല്ല. മറിച്ചു.. അയാളുടെ പേശികളുടെ പെട്ടന്നുള്ള സങ്കോചത്തിന്റെ ശക്തിയിൽ ആണ്.

അടിസ്ഥാനപരമായി, നമ്മളെ എടുത്തു എറിയാൻതക്ക ശക്തമാണ് നമ്മുടെ പേശികൾ.

ഇതുതന്നെയാണ് ഷോക്കടിച്ചു കഴിഞ്ഞാൽ ഒരാളെ കറന്റ് കമ്പിയിൽനിന്നു വേർപെടുത്തുവാൻ പ്രയാസം അനുഭവിക്കുന്നത്.
പലരും വിചാരിച്ചിരിക്കുക കറന്റ് കമ്പി അയാളെ ചുറ്റുന്നതാണ് എന്ന്.
എന്നാൽ അങ്ങനെ അല്ല.
flexor ( മടങ്ങാൻ സഹായിക്കുന്ന ) മാംസപേശികൾ പൊടുന്നനെ പ്രവർത്തിക്കുകയും , ഷോക്ക് ഏൽക്കുന്ന ആൾ കമ്പിയിൽ സ്വബോധം ഇല്ലാതെ മുറുകെ പിടിക്കുകയും ചെയ്യുന്നു.

അതുകൊണ്ടാണ് ഇലക്ട്രീഷ്യന്മാരും മറ്റും കറന്റുണ്ടോ എന്ന് കമ്പിയിലോമറ്റോ തൊട്ടു നോക്കേണ്ട ആവശ്യം വരികയാണെങ്കിൽ കൈപ്പത്തി തിരിച്ചു വച്ച് കൈനഖത്തിന്റെ ഭാഗം വച്ച് തൊട്ടുനോക്കുന്നതു.
കാരണം കൈയുടെ മസിൽ ചുരുങ്ങിയാലും കമ്പിയിൽ പിടുത്തം മുറുകില്ലല്ലോ

ശാസ്ത്രലോകം

 359 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo