മരത്തിൽ നിന്നും ഉത്ഭവിക്കുന്ന അരുവി എവിടെയാണ്? വീഡിയോ കാണാം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മലമുകളിൽ നിന്നാണ് മിക്ക നദികളുടെയും ഉത്ഭവം. എന്നാൽ മരത്തിൽ നിന്നും ഉത്ഭവിക്കുന്ന അരുവിയും ഉണ്ട്. യൂറോപ്യൻ രാജ്യമായ മോണ്ടിനെ ഗ്രോയിലാണ് മരത്തിൽ നിന്ന് ഉത്ഭവിക്കുന്ന അരുവിയുള്ളത്. കനത്ത മഴ പെയ്തു കഴിയുമ്പോഴാണ് ഈ മരത്തിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക. വെള്ളമൊഴുകാൻ തുടങ്ങിയാൽ ആ പ്രദേശമാകെ നിറയുമെന്നതാണ് മറ്റൊരു പ്രത്യേകത.മൾബറി ഇനത്തിൽ പെട്ട മരത്തിന്റെ പൊത്തിൽ കൂടിയാണ് ഒരു ഫൗണ്ടനിൽ നിന്നെന്ന പോലെ വെള്ളം മണ്ണിനടിയിൽ നിന്നു പുറത്തേക്കൊഴുകുന്നത്. ഒരിക്കൽ ശക്തമായി മഴ പെയ്താൽ ഇരുപത്തി നാല് മണിക്കൂർവരെ ഈ മൾബറി മരത്തിന്റെ പൊത്തിൽ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഒരു അരുവി പോലെ ഒഴുകുന്ന ഈ ജലം പ്രദേശമാകെ നിറയ്ക്കാൻ പലപ്പോഴും പര്യാപ്തമാണ്.മരത്തിൽകൂടി ഈ വെള്ളം ഒഴുകുന്നതിന്റെ രഹസ്യം എന്താണെന്ന് അറിയാമോ..?

ഭൂമിക്കടിയിൽ രൂപപ്പെടുന്ന അനേകം ഉറവകളാണ്. ഈ ഉറവകളിൽ നിന്നുള്ള ജലം ഭൂമിയുടെ അടിയിൽ ഉണ്ടാക്കുന്ന സമ്മർദ്ദത്താലാണ് വെള്ളം വേരുകൾക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്. 150 വർഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് ഇരുപത്തി അഞ്ച് വർഷം മുൻപാണ്. നൂറ് വർഷമാണ് ഒരു മൾബറി വൃക്ഷത്തിന്റെ പരമാവധി ആയുസ്. പ്രായം കൂടുമ്പോൾ മരത്തിന്റെ ഉള്ള് ഏതാണ്ട് പൂർണമായും പൊള്ളയായ അവസ്ഥയിലാണ്.ഇതാണ് ഒരു കുഴൽ പോലെ മണ്ണിനടിയിൽ നിന്ന് വെള്ളം ഈ മരത്തിലൂടെ പുറത്തേക്കൊഴുകാൻ കാരണവും. ഭൂഗർഭജലം അധികമായതിനെ തുടർന്ന് കിണറുകളും, കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുന്നത് പലയിടത്തും കാണാറുള്ളതാണ്. എന്നാൽ, ഇങ്ങനെ മരത്തിലൂടെ വെള്ളം പുറത്തേക്കൊഴുകിയെത്തുന്ന ഏക സ്ഥലം മോണ്ടിനെ ഗ്രോയിലെ ദിനോസയിലുള്ള ഈ മൾബറി മരത്തിലൂടെ മാത്രമാണ്.

ഷെമീർ.

വീഡിയോ കാണാം

 388 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo