കരയുമ്പോൾ നിങ്ങൾക്ക് മൂക്കൊലിപ്പ് ഉണ്ടാവാറുണ്ടോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നമ്മുടെ കണ്പോളകളിലെ ഒരു ചെറിയ ദ്വാരമാണ് ലാക്രിമൽ കുഴി, അത് നമ്മുടെ മൂക്കിലേക്ക് കണ്ണുനീർ എത്തിക്കുന്നു. കരച്ചിലിന് ശേഷം നമുക്ക് മൂക്കൊലിപ്പ് ഉണ്ടാവുന്നതുള്ള കാരണം ഇതാണ്.

നമ്മുടെ ഇരു കൺപോളകളുടേയും ഉൾഭാഗത്തായി ഇരു വശവും, മൂക്കിനോട് ചേർന്നു കൊച്ചു സുഷിരങ്ങൾ കാണാം. അതാണ് ലാക്രിമൽ കുഴികൾ. അവ ഒരു കനാൽ ആയി താഴോട്ടും പിന്നോട്ടും പോയി നാസാദ്വാരത്തിൽ ചെന്ന് ചേരുന്നു. കണ്ണിൽ അധികമുള്ള കണ്ണുനീർ ഒഴുക്കി കളയുന്നതിനായാണ് ഈ കനാലുകൾ രൂപംകൊണ്ടിരിക്കുന്നതു. അതുകൊണ്ടാണ് നമ്മൾ കരയുമ്പോഴോ, അല്ലെങ്കിൽ അലർജി കാരണം കണ്ണ് നിറയുമ്പോഴോ മൂക്കൊലിപ്പ് അനുഭവപ്പെടുന്നത്.

കണ്ണിൽ മരുന്ന് ഒഴിക്കുമ്പോഴും അതിന്റെ ഒരംശം മൂക്കിലും, വായിലും ഈ കനാലിലൂടെ എത്തും.

അതിനാൽ കണ്ണിൽ മരുന്ന് ഒഴിക്കുമ്പോൾ മൂക്കിൽ അത് വരേണ്ട എന്നാണെങ്കിൽ മൂക്കിന് ഇരുവശവും അൽപ്പം അമർത്തി പിടിച്ചാൽ മതി

ശാസ്ത്രലോകം

 400 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo