സ്വയം എഴുതിയ പുസ്തകത്തിൽ സ്വയം വീര സവർക്കറായതോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയം പല കാര്യങ്ങളിലും ദേശിയതയെന്ന വിഷയത്തിലൂന്നുമ്പോൾ പ്രതിരോധിക്കാൻ കഴിയാതെ വന്നിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു തങ്ങൾക്ക് ഒരു ദേശീയ സമര പോരാളിയായ നേതാവിന്റെ മുഖം ഇല്ല എന്നത്.ആ കുറവ് പരിഹരിക്കാനാണ്, സംഘപരിവാർ ശക്തികളും, ഹിന്ദുത്വവും സവർക്കർ എന്നയാളെ വീരപരിവേഷം കെട്ടി അവതരിപ്പിക്കുന്നതു്.. എന്നാൽ ഇന്ത്യൻ ദേശീയതയിലും, സ്വാതന്ത്ര സമരത്തിലും യാതൊരു പങ്കും വഹിക്കാത്തയാളും, “വെള്ളക്കാർ ” എന്നു അന്ന് വിശേഷിപ്പിക്കപ്പെട്ട, വിദേശികളോട് എന്നും കൂറും വിധേയത്വവും പ്രഖ്യാപിച്ചിട്ടുള്ള ആളുമായി ആണാണ് യഥാർഥത്തിൽ കാണാൻ കഴിയുക..

28 മേയ് 1883ൽ മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച അദ്ധേഹം, ചെറുപ്പകാലത്ത് സ്വാതന്ത്ര്യ സമരവുമായി ഒക്കെ ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകളിൽ പ്രവർത്തിച്ച അദ്ധേഹം, ഉപരി പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ വച്ച്, ഇന്ത്യാ ഹൌസ് എന്ന തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ 1920 ൽ പോലീസ് അറസ്റ്റ് ചെയ്തു.. 50 കൊല്ലത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. യാത്രാമദ്ദ്ധ്യേ അദ്ധേഹം കടലിൽ ചാടി രക്ഷപെടുകയും, പിന്നീട് പിടിക്കപ്പെടുകയും, ആന്റ്മാൻ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു..

ആന്റമാൻ ജയിലിൽ വച്ച് സവർക്കർ ആള് ആകെ മാറി.. വായനയിലൂടെ ജർമ്മിനിയുടേയും, ”വെള്ളക്കാരുടേയും “മുസോളിനിയുടേയും, ഹിറ്റ്ലറുടേയും ഒക്കെ ആരാധകനായി മാറിയ അദ്ധേഹം, ജയിലിലെ സഹതടവുകാരെ “വെള്ളക്കാരുടെ “ഗുണ ഗണങ്ങളെ കുറിച്ച് വിശദീകരിച്ചു.അതോടെ സവർക്കർ ബ്രിട്ടീഷുകാരുടേയും പ്രീയങ്കരനായി. ഒടുവിൽ ജയിൽ അധികൃതരുടെ നിർദ്ദേശപ്രകാരം മാപ്പ് എഴുതി നൽകി ശിക്ഷയിൽ നിന്നും ഊരി.

“എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിന് വിധേയമാകുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാൽ ഇതുവരെ ഒരു വിജയമായിട്ടുള്ള പരിഷ്കരണങ്ങൾ തുടർന്ന് നടപ്പാക്കുന്നതിന് ഞാൻ ഭാവിയിൽ ശ്രമിക്കുന്നതുമായിരിക്കും.”

“ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപരമായ ഔദാര്യത്താലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റേ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗദർശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് ‘മുടിയനായ പുത്രന് ’ മടങ്ങി വരാനാവുക? ബ്രിട്ടീഷ് ഗവണ്മെന്റിന് മാത്രമേ അത്രയും കാരുണ്യം കാണിക്കാനാവൂ…”

(സവർക്കറുടെ കത്തിന്റെ ശരിപ്പകർപ്പിൽ നിന്ന് Frontline, April 7, 1995)

നാട്ടിൽ തിരിച്ചെത്തിയ സവർക്കർ ഹിന്ദുത്വ ദേശീയതയുടെ വക്താവായി. സ്വാതന്ത്ര്യ സമരത്തേയും, കോൺഗ്രസ്സിനേയും അതിനിശിധമായി വിമർശിച്ചു.. ബ്രിട്ടീഷ് ഭരണത്തെ എതിർക്കാതിരുന്ന സവർക്കർ, ക്രിസ്ത്യാനികൾക്കും, മുസ്ലീംങ്ങൾക്കും, രാജ്യത്തെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമമായി ആണ് സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത്. അതിനിടയിൽ ഗോദ് വക്കറുമായി കണ്ടുമുട്ടുകയും, ഹൈന്ദവ മത തീവ്രവാദത്തിന്റെ വക്താവുമായി തീരുകയും ചെയ്തു.

അജ്ഞാതനായ ഒരു ഗ്രന്ധകാരൻ രചിച്ച,ചിത്രഗുപ്ത എന്നൊരാള്‍ , 1926ല്‍ പ്രസിദ്ധീകരിച്ച “ബാരിസ്റ്റര്‍ സവര്‍ക്കറിന്റെ ജീവിതം” എന്ന സവര്‍ക്കറിന്റെ ജീവചരിത്രത്തിലാണ് ആദ്യമായി വീര്‍ സവര്‍ക്കര്‍ എന്ന പ്രയോഗം ഉണ്ടായതു്.1987ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം എഡീഷന്‍ ഇറക്കിയപ്പോഴാണ് ചിത്രഗുപ്ത മറ്റാരുമല്ല, സവര്‍ക്കര്‍ തന്നെ ആയിരുന്നുവെന്ന് വെളിവാക്കപ്പെടുന്നത്. സ്വന്തം പുസ്തകത്തിൽ സ്വയം വീരനായകായി അവതരിക്കുകയും, സ്വയം വീര ഇതിഹാസമായി സ്വന്തം ജീവിതം എഴുതുകയും ചെയ്തയാളാണു് സംഘപരിവാർ ഇന്ന് വീരനായി വാഴ്ത്തുന്ന സവർക്കർ.

ഗാന്ധി വധത്തിന്റെ ശിക്ഷയിൽ നിന്നും മാപ്പ് ഇരന്നു വാങ്ങി സവർക്കർ രക്ഷപെട്ടു.1948 ഫെബ്രുവരി 22നു വിചാരണത്തടവുകാരനായ സവർക്കർ ഇന്ത്യാ ഗവണ്മെന്റിനു എഴുതി നൽകിയ കത്ത് ഇങ്ങനെയാണു്.

“എന്നെ മോചിപ്പിച്ചാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അത്രയും കാലം ഏതെങ്കിലും വിധത്തിലുള്ള സാമുദായികമോ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഞാന്‍ വിട്ടു നില്‍ക്കും.”

സംഘപരിവാർ അധികാരത്തിൽ വന്നതിന് ശേഷം, ബോധപൂർവ്വം സവർക്കറെ വീരനായകനായി ചിത്രീകരിച്ചു.സംഘപരിവാർ പാoങ്ങളിൽ മാത്രമുണ്ടായിരുന്ന സവർക്കർ സ്ക്കൂൾ പുസ്തകങ്ങളിൽ ഇടം കണ്ടു.2001 ൽ മഹാരാഷ്ട്രക്കാരനായ സംവിധായകൻ സുധീർ ഫാഡ്‌കെ “വീർ സവർക്കർ” എന്ന സിനിമ നിർമ്മിച്ചതോടെ വീരനായകപ്പട്ടം ലഭിച്ചു.ആൻഡമാനിലെ പോർട്ട് ബ്ലെയർ വിമാനത്താവളത്തെ ‘വീർ സവർക്കർ എയർപോർട്ട്’ എന്ന് ബിജെപി സർക്കാർ പുനർനാമകരണം ചെയ്തു. 2003 ഫെബ്രുവരി 26ന് , ശക്തമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൽ കലാം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രം അനാഛാദനം ചെയ്തു..

ജാതി മതവെറി മാത്രം മനസിൽ കൊണ്ടു നടന്ന ഒരു മനുഷ്യൻ, അന്ന് ഇന്ത്യയെ കീഴ്പ്പെടുത്തി ഭരിച്ചയാളുകളോട് വംശീയമായ ആരാധന വച്ചു പുലർത്തിയ മനുഷ്യൻ, ഇന്ത്യൻ സ്വാതന്ത്ര്യ മുന്നേറ്റങ്ങൾക്ക് തുരങ്കം വച്ചയാൾ.ഒരു ഉളുപ്പും കാണിക്കാതെ കാല് പിടിച്ചും മാപ്പു പറഞ്ഞും രക്ഷപെടുകയും, സർവ്വോപരി ഗാന്ധി വധഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്ത ഒരാളെയാണു്, സംഘപരിവാർ വീരപരിവേഷം കെട്ടി കൊണ്ടു നടക്കുന്നതു്.

 515 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo