ദൃശ്യത്തിന്റെ കപട സദാചാര പരിസരങ്ങൾ- ഒരു പഠനം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


സൂര്യശങ്കർ എസ്

പോസ്റ്റ് അല്പം വലുതാണ്.
സിനിമയെ കുറിച്ചല്ല സിനിമയുടെ കഥയെ പറ്റിയാണ് പറയുന്നത്. (Spoiler ഇല്ല) സിനിമ ഗംഭീരമാണ് അതിൽ തർക്കമില്ല.

ദൃശ്യം രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ മുണ്ടു മടക്കി കുത്തി നടക്കുന്ന ജോർജ്ജുകുട്ടിയെ കാണിക്കുന്നുണ്ട്. മുട്ടു മുതൽ കാൽ വരെ അയാൾ നഗ്നനാണ്. അതിനെ കുറ്റം പറയാനാവില്ല. കേരളത്തെപ്പോലെ വർഷം മുഴുവൻ ഉഷ്ണകാലാവസ്ഥ നിലനിൽക്കുന്ന ഒരു ഭൂപ്രദേശത്ത് കാറ്റുകയറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രമാണ് ധരിക്കേണ്ടത്. അതിൽ ആർക്കും തർക്കമില്ല പക്ഷേ ഇത് സ്ത്രീകളുടെ കാര്യത്തിലേക്കു വരുമ്പോൾ കളി മാറും! ഇളയ കുട്ടി അനു English വിദ്യാഭ്യാസമൊക്കെ കിട്ടി കുറച്ചു modern ആണ്. അത് വസ്ത്രധാരണത്തിലും കാണുന്നുണ്ട്. ആ പെണ്കുട്ടി കയ്യില്ലാത്ത ഒരു ഉടുപ്പിട്ട് വീടിന്റെ ഉള്ളിലൂടെ നടക്കുമ്പോൾ എന്തോ മല ഇടിഞ്ഞു വീണതുപോലെ അമ്മയായ റാണി അവളെ ശകാരിക്കുകയും വസ്ത്രം മാറിവരുവാനും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം വസ്ത്രങ്ങൾ “കിടപ്പു മുറിയിൽ മാത്രം ധരിക്കേണ്ടതാണ്‌” എന്ന് “നല്ലവളായ അമ്മ” എടുത്തു പറയുന്നുണ്ട്. അവസാനം അച്ഛൻ ജോർജ്ജുകുട്ടിയും അതുതന്നെ സ്നേഹത്തോടെ മോളോട് പറയുന്നതു കാണാം. അന്നേരം ഒരു വാക്കുപോലും മിണ്ടാതെ ആ പെണ്കുട്ടി അകത്തേക്കു പോകുന്നുന്ന കാഴ്ചയാണ് അടുത്ത രംഗം. എത്ര സുന്ദരമായ കുടുംബം അല്ലെ..!

പല മലയാളി കുടുംബങ്ങളുടെയും കഥ ഇതൊക്കെ തന്നെയാണ്. ആണുങ്ങൾക്ക് ഒരു തോർത്തുമുണ്ടു മാത്രം ധരിച്ചു നടക്കാം, പക്ഷേ പെണ്ണുങ്ങൾക്കോ..???
ശരീരം മുഴുവൻ മൂടുന്ന വസ്ത്രവും അതിന്റെ മുകളിൽ ഒരു ഷാളും ഇട്ടാൽ പോലും മാന്യവസ്ത്രമാകുന്നില്ല. അതിന്റെ ഇടയിലൂടെ എന്തിന്റെയെങ്കിലും വള്ളി കാണുന്നുണ്ടോ എന്നുവരെ നോക്കിയിരിക്കുന്ന ആളുകളുള്ള നാടാണിത്. സത്യം പറഞ്ഞാൽ ഈ പെണ്ണുങ്ങളുടെ കാര്യം എന്തു കഷ്ടമാണ്!

ഇനി ദൃശ്യം എന്ന സിനിമയിൽ ഇത്രയും കോലാഹലങ്ങൾ ഉണ്ടായത് എന്തിനു വേണ്ടിയാണ് എന്നു ചിന്തച്ചിട്ടുണ്ടോ..???

ഒരു ചെറുപ്പക്കാരൻ ഒരു പെണ്കുട്ടി കുളിക്കുമ്പോൾ അവളുടെ നഗ്നത ഫോണിൽ പകർത്തി. ഇതാണ് സംഭവം! എന്നിട്ട് അതുവെച്ചിട്ട് ആ പെണ്കുട്ടിയെ ഭീഷണിപ്പെടുത്തി. (അതു വെച്ചിട്ട് അയാൾ demand ചെയ്തതോ Sex) അത്തരം video കൾ leak ആയാൽ കുടുംബം അടക്കം ആത്മഹത്യ ചെയ്യുന്ന രംഗങ്ങളൊക്കെയാണ് നമ്മൾ പല മലയാള സിനിമകളിലും കണ്ടിട്ടുള്ളത്. അങ്ങനെ ചെയ്യേണ്ടി വരും എന്ന ഭയം തന്നെയാണ് ദൃശ്യത്തിലും നിറഞ്ഞു നിൽക്കുന്നത്. നിങ്ങൾ മരിച്ചാലും അവിടെ ഒന്നും സംഭവിക്കുന്നില്ല. (യേശുവിനെ കുരിശിൽ തറച്ചാലും യേശുവിന്റെ ദർശനം ഇല്ലാതെയാകുന്നില്ല.)
ആ പയ്യൻ video കാണിക്കുമ്പോൾ മൂത്ത പെണ്കുട്ടിയുടെ ആകുലതകളും ഇതൊക്കെതന്നെയാണ്‌.
“നാട്ടുകാരെന്തു വിചാരിക്കും എന്നു വിചാരിച്ചു ചത്തു പോകുന്ന ഒരു ജീവിയാണ് ഭൂരിഭാഗം മലയാളികളും”
ഇതിനൊക്കെ ഒരു പരിധി വരെ ഉത്തരവാദി നമ്മുടെ കപട സദാചാര പരിസരവും വീടുകളിൽ നിന്നും പെണ്കുട്ടികൾക്കും ആണ്കുട്ടികൾക്കും കിട്ടുന്ന തെറ്റായ അറിവുമാണ്.

നാട്ടുകാരുടെ ഈ സംഭാഷണം തന്നെ ശ്രദ്ധിക്കുക:

നാട്ടുകാർ 1: “ആ ചെക്കൻ ഇവളെ കാണാൻ വേണ്ടി രാത്രി വന്നതാണ്.”

നാട്ടു 2: “എന്തിനാ?”

നാട്ടു 1: “പരിപാടി നടന്നോണ്ടിരുന്നപ്പോഴേ.. പുള്ളി കേറി വന്നു. സ്പോട്ടിൽ തന്നെ അവനെ തീർത്തു!”

നാട്ടു 3: “വേറെയൊരു ന്യൂസുംകൂടി കേൾക്കുന്നുണ്ടെടാ.. ആ ചെറുക്കൻ ആ പെണ്ണിന്റെ അമ്മയെ കാണാൻ വന്നതാണ് എന്ന്.”

മലയാളി ഇന്നും ലൈംഗികയോടു പുലർത്തി പോരുന്ന സമീപനം ഈ സംഭാഷണത്തിൽ നിന്നും വ്യക്തമാകും.

ഒന്നാമത്തെ കാര്യം വേണ്ട വിധത്തിൽ ഒരു ലൈംഗിക വിദ്യാഭ്യാസം വരുണിന് ലഭിച്ചിരുന്നു എങ്കിൽ തീർച്ചയായും ആ ചെറുപ്പക്കാരൻ അങ്ങനെ ആകില്ലായിരുന്നു എന്നതാണ്.
ഒപ്പം സഹജീവികളെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും പഠിപ്പിക്കാത്തത് “poor parenting” ന്റെ കുഴപ്പം തന്നെയാണ്.
(ജോലിത്തിരക്കുകലക്കിടയിൽ അവർക്ക് അതിനോക്കെ എവിടുന്നാ സമയം)

കൗമാരത്തിലേക്കു കടക്കുമ്പോൾ ആരായാലും Porn videos ഒക്കെ
കാണുന്നതും സ്ത്രീകളുടെ/പുരുഷന്മാരുടെ നഗ്ന ശരീരം കാണാൻ ശ്രമിക്കുന്നതുമൊക്കെ സ്വാഭാവികമാണ്. പക്ഷേ നമ്മുടെ നാട്ടിലെ സ്ഥിതി അതല്ല. ഏതെങ്കിലും വീട്ടിൽ തന്റെ മകൻ അല്ലെങ്കിൽ മകൾ ഒരു porn video കണ്ടു എന്നു മാതാപിതാക്കൾ അറിഞ്ഞാൽ പിന്നെ അടിയായി തെറിയായി എന്തൊക്കെ ബഹളമായി!
(സിനിമയിൽ ഒരു ചുംബന രംഗം കണ്ടപ്പോൾ തന്നെ “ഇത്തരം ചീത്ത സിനിമകൾ കാണരുത്” എന്നു പറഞ്ഞ് മകളെ വിലക്കുന്ന അമ്മയെ കാണാം അപ്പോൾ Porn ആയിരുന്നു കണ്ടതെങ്കിൽ ഊഹിക്കാമല്ലോ!) പകരം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും “ഇതൊക്കെ ഹോർമ്മോണിന്റെ കളിയാണ് മക്കളെ..”എന്നും മനുഷ്യന്റെ ശരീരം ഇങ്ങനെയാണ്, മനുഷ്യന്റെ ലൈംഗികത എന്നാൽ ഇന്നതാണ് എന്നൊക്കെ പറഞ്ഞു കൊടുക്കുവാൻ എത്ര മാതാപിതാക്കൾക്ക് ഇപ്പോഴും കഴിയുന്നുണ്ട് എന്നതാണ് ചോദ്യം.! “കല്യാണം കഴിഞ്ഞിട്ട് കതകടച്ചാൽ എല്ലാം തന്നെ പഠിച്ചോളും” എന്നു വിചാരിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത്. വിദേശരാജ്യങ്ങളിലൊക്കെ ഒരു 15 16 വയസ്സാകുമ്പോൾ തന്നെ ഓരോരുത്തർക്കും boyfriend അല്ലെങ്കിൽ Girlfriend ഉണ്ടാകും. അവർ പരസ്പര സമ്മതത്തോടെ Sex ചെയ്യുകയും ചെയ്യും. അവിടെ അവർക്കു കിട്ടുന്ന ലൈംഗികവിദ്യാഭ്യാസവും അത്തരത്തിലുള്ളതാണ്. നമ്മുടെ നാട്ടിൽ സ്ഥിതി ഇതല്ല ഇവിടെ കുറച്ചു പേരെങ്കിലും കരുതുന്നത് Porn videos ആണ് Sex education എന്നാണ്. Porn video കളിൽ കാണുന്ന ശരീരത്തിന്റെ വലുപ്പവും, ഭംഗിയും, സമയവും, പെരുമാറ്റങ്ങളുമെല്ലാം അഭിനയമാണ് ഇതൊക്കെ ജീവിതത്തിൽ ഇങ്ങനെയല്ല എന്നു മനസ്സിലാക്കി വരുമ്പോഴേക്കും നമ്മുടെയൊക്കെ യൌവ്വനം തന്നെ കഴിഞ്ഞിട്ടുണ്ടാകും. 12 13 വയസ്സിൽ തുടങ്ങുന്ന ലൈംഗിക വികാരങ്ങളെ 25 ഉം 30 ഉം വയസ്സുവരെ അടക്കി വെക്കുന്ന ഒരു സമൂഹത്തിൽ എത്രത്തോളം Sexual frustration ഉണ്ടാളും എന്നു പറയേണ്ടല്ലോ.!

ഒരിക്കൽ England ൽ ഉള്ള എന്റെ ഒരു സുഹൃത്തിന്റെ മകൻ അയാളുടെ Girlfriend ന്റെ കൂടെ കേരളത്തിൽ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവർക്കു കിടക്കുവാൻ Bedroom ഒരുക്കുന്ന ആ അമ്മയെ കണ്ട് ഞാൻ ആദ്യം ഞെട്ടിപ്പോയി. അവരെ എനിക്ക് മനസ്സിലാക്കുവാൻ വീണ്ടും വർഷങ്ങൾ വേണ്ടിവന്നു. “അതൊക്കെ ഇവിടെ ബാക്കി പറയേണ്ടല്ലോ..!”
നമ്മുടെ നാട്ടിൽ ഇപ്പോഴും Genetics, human reproduction എന്നീ പാഠഭാഗങ്ങളൊക്കെ “നമ്മളെ പ്രത്യേകിച്ചു പഠിപ്പിക്കേണ്ട കാര്യമില്ലാത്തത്” ആണല്ലോ!!. (അമ്മ Biology teacher ആയിട്ടുപോലും Sex എന്ന വാക്കു പോലും വീട്ടിൽ Taboo subject ആണെന്നു പറഞ്ഞ കുട്ടുവിനെയും അവന്റെ അമ്മയായ എന്റെ ആന്റിയെയും ഈ അവസരത്തിൽ ഓർത്തുപോകുന്നു)
ഇത്രയും നാണംകുണുങ്ങികളായ നമ്മൾ ജനസംഖ്യയുടെ കാര്യത്തിൽ ഏറെ വൈകാതെ തന്നെ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനവും കപ്പും കരസ്ഥമാക്കും എന്നത് വേറെ ഒരു സത്യം!

Indian Porn ൽ ഭൂരിഭാഗവും spy videos ആണ്. നമ്മുടെയൊക്കെ ഉളിഞ്ഞു നോട്ടത്തിന്റെ വേറൊരു വകഭേദമാണിത്. ഒരാൾ നിങ്ങൾ കിളിക്കുന്നത് ഉളിഞ്ഞു നോക്കി എന്നു കരുതുക. അതിൽ നിങ്ങൾ എങ്ങനെ തെറ്റുക്കാരാകും? നിങ്ങൾ ഒരു bathroom ന്റെ അകത്താകുമ്പോൾ നിങ്ങൾക്ക് പൂർനഗ്നമായി കുളിക്കാം അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. പക്ഷേ അതൊക്കെ ഒളിഞ്ഞു നോക്കുകയും, video ൽ പകർത്തുകയും എന്തിനേറെ പറയുന്നു വസ്ത്രശാലകളിലെ Fitting റൂമിൽ പോലും Hidden camera വെക്കുന്ന നാടണല്ലോ നമ്മുടെ! “കർക്കിടകവാവിന് ബലിയിട്ട് പുഴയിൽ നിന്നും മുങ്ങി കയറി വരുന്ന അമ്മ പിറ്റേന്ന് നമ്മുടെ നാട്ടിൽ Mallu Aunty ആണ്!” ഇത്തരം ഒളിഞ്ഞു നോക്കുന്നവരൊക്കെ ശരിക്കും മാനസിക രോഗികളാണ്. English ൽ അത്തരക്കാരെ വിളിക്കുന്ന പേര് “Pervert” എന്നാണ്. വിചിത്രമായ ലൈംഗിക സ്വഭാവമുള്ളവരാണ് ഇത്തരക്കാർ. അവർക്ക് വേണ്ട വിധത്തിലുള്ള കൗണ്സിലിംഗും ചികിത്സയും ലഭിച്ചില്ല എങ്കിൽ അത് ഭാവിയിൽ പല ദുരന്തങ്ങളിലേക്കും വഴി തെളിക്കും.
നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന Pedophile videos, കുട്ടികൾക്കു നേരെയുള്ള അത്തരം അതിക്രമങ്ങൾ ഇതിലൊക്കെ പങ്കാളികളായിട്ടുള്ളവർ ഇത്തരം മാനസിക നിലയിലുള്ളവരായിരിക്കും!

ദൃശ്യം 1 വിദേശത്തായിരുന്നു എങ്കിൽ സഭവിക്കാൻ പോകുന്നത് ഇതായിരുന്നു ഒന്നുകിൽ video കാണിച്ചു ഭീഷണി പെടുത്തുമ്പോൾ.

“Mm.. great video. I look sexy in this video. I like the lighting and the lighting illuminates my body beautiful. But you should improve your photography skills and if it possible get a degree in photography.
ചുരുക്കി പറഞ്ഞാൽ പോടെർക്കാ പോയി തരത്തിൽ പോയി കളിക്ക്..🤣
(എതിരെ നിൽക്കുന്നവന്റെ power എടുത്തു കളഞ്ഞാൽ അവൻ പതറിപപ്പോക്കും)
എന്നു പറഞ്ഞേനെ.

അല്ലെങ്കിൽ ഉള്ളത് രണ്ടു സാധ്യതകളാണ്. ഒന്ന് നീ internet ൽ ഇട്ടാലും എനിക്കൊരു ചുക്കുമില്ല! എന്ന mind set ആണ്. കാരണം ഇത് വെറും ശരീരമാണ്.
(എല്ലാം മായ ആണ്) ഏത് video ആണെങ്കിലും കുറച്ചു നാളുകളൊക്കെ ആളുകൾ കാണും, പിന്നെ ആളുകൾ വേറെ പുതിയ വാർത്തകൾ വരുമ്പോൾ അതിന്റെ പുറകേ പോകും അത്രേയുള്ളൂ.! നമ്മൾ കുളിക്കുന്ന രംഗമൊക്കെ എടുത്ത് നമ്മുടെ അനുവാദം കൂടാതെ പ്രചരിപ്പിച്ച വ്യക്തികളുടെ സംസ്കാരമല്ലേ ചോദ്യം ചെയ്യേണ്ടത്. (അത്തരക്കാരൊക്കെ എന്തു തോൽവിയാണ്) അല്ല ഇനി രണ്ടു വ്യക്തികൾ തമ്മിലുള്ള nude video chat, അല്ലെങ്കിൽ Real sex തന്നെ ആയിക്കോട്ടെ. അനുവാദമില്ലാതെ എടുത്തു പ്രചരിപ്പിക്കുന്നത് ചതിയും വിശ്വാസ വഞ്ചനയുമാണ്. Break up ആകുമ്പോൾ അത്തരം video കൾ ഒക്കെ leak ആക്കുന്ന സൂക്കേടുള്ള ആളുകളുടെ മനോവൈകൃതം എത്ര ഭീകരമാണ്! ഒരാളുടെയും സ്വാകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുവാൻ ആർക്കും അവകാശമില്ല. (ഫോണുകളിലും മറ്റും അത്തരം video കൾ സൂക്ഷിക്കാതെയിരിക്കുക. ഫോൺ നന്നാക്കാൻ കൊടുക്കുബോൾ Factory reset ചെയ്യുക എന്നിവയും ചെയ്യേണ്ടതാണ്)

ഇനി രണ്ടാമത്തെ മാർഗ്ഗം പൊലീസിനെ അറിയിക്കുക എന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ വളരെ വലിയ ശിക്ഷകളാണുള്ളത്. പ്രായപൂർത്തി ആകാത്ത കുട്ടികളോടാണ് അതിക്രമം എങ്കിൽ ശിക്ഷ കൂടും. മാത്രവുമല്ല ശിക്ഷ കഴിഞ്ഞാലും അയാൾ ഒരു Registered Sex offender ആണ്. അയാൾക്ക് സ്കൂളുകളുടെ ഒരു പ്രത്യേക പരിധിയിൽ താമസിക്കാൻ കഴിയില്ല.
കുട്ടികളുമായി ബന്ധപ്പെടുന്ന ജോലികൾ ലഭിക്കില്ല. അങ്ങനെ കുറേ വ്യവസ്ഥകളുണ്ട്. എല്ലാ ജോലികൾക്കും അപേക്ഷിക്കുമ്പോഴും
“Have you never been convicted of a felony?” എന്നൊരു ചോദ്യം ഉണ്ടാകും. അതിന് നമ്മൾ തെറ്റായ ഉത്തരം നല്കിയാലും Social security number വെച്ച് ആ വ്യക്തിയുടെ സകലമാന ചരിത്രവും കണ്ടെത്താവുന്നതേയുള്ളൂ. നമ്മുടെ നാടൊക്കെ എന്നാണാവോ അങ്ങനെയൊക്കെ ആകുന്നത്?

ദൃശ്യം ആദ്യ ഭാഗം തന്നെ വേഗത്തിൽ തീരേണ്ട സിനിമയാണ്. ആ കുട്ടിക്ക് വരുണിനോട് ഇങ്ങനെ പറയാമായിരുന്നു. “നീ അത് internet ൽ ഇട്ടാലും എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല” എന്ന്. (നമ്മളെയൊക്കെ ഈ ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരിൽ എത്രപേരറിയും? അതൊന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..)
അല്ലെങ്കിൽ ആ കുട്ടിക്ക് അച്ഛനോട് കാര്യം പറഞ്ഞിട്ട് അവനെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കാമായിരുന്നു. അഞ്ജുവിന് അതിനൊക്കെയുള്ള ധൈര്യമില്ലാതെ പോയത് വീട്ടിൽ നിന്നും അത്തരം അറിവുകൾ കിട്ടാതെ പോയതുകൊണ്ടാണ്. പെണ്കുട്ടികളെ
“Fragile” ആക്കി വളർത്തിയെടുക്കുന്ന ഇത്തരം കുടുംബങ്ങൾ ഉള്ള കാലം വരെ വീണ്ടും അഞ്ജുവിനെപ്പോലെയുള്ള പെണ്കുട്ടികൾ ഉണ്ടായികൊണ്ടിരിക്കും.
വരുണിനെപ്പോലെയുള്ള തല തെറിച്ച സന്തതികളെ നേർവഴിക്കു നയിക്കാൻ വീട്ടുകാർ വിചാരിച്ചാൽ ഒരു പരിധിവരെ സാധിക്കും. ഈ രണ്ടു വീട്ടുകാരും അതിനു ശ്രമിക്കാത്തതുകൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്. അതിബുദ്ധിമാനായ ജോർജ്ജുകുട്ടിക്ക് രക്ഷപെടാനുള്ള ഏറ്റവും എളുപ്പ വഴി നടന്ന സംഭവങ്ങളൊക്കെ പൊലീസിൽ അറിയിക്കുക എന്നതായിരുന്നു.
അവർക്ക് ആ പയ്യനെ കൊല്ലേണ്ട യാതൊരു മോട്ടീവും ഇല്ലായിരുന്നു. ആത്മരക്ഷാർത്ഥം അടിച്ചപ്പോൾ മരിച്ചുപോയതാണ് എന്നു പറഞ്ഞിരുന്നെകിൽ ഒരു പക്ഷേ കോടതി അവരെ വെറുതെ വിട്ടേനെ. (അത്തരം ഒരുപാട് കേസുകൾ ഉണ്ടായിട്ടുണ്ട്) അവിടെ തീരേണ്ട സിനിമയാണ് ദൃശ്യം. പക്ഷേ ജോർജ്ജുകുട്ടിക്ക് ബുദ്ധി കൂടിപോയതുകൊണ്ട് ഇതെല്ലാം ഇത്രയും complicated ആക്കി.
(ഒരു പക്ഷേ ജോർജ്ജുകുട്ടിയെപ്പോലെ ഒരു സാധാരണകാരന് ഇവിടുത്തെ നിയമവ്യവസ്ഥിതിയിൽ വിശ്വാസമില്ലാത്തതുകൊണ്ടാകാം അങ്ങനെ ചെയതത്. അപ്പോൾ നിയമങ്ങളും മാറേണ്ടതതാണ്.
പക്ഷേ ഇപ്പോഴും അയാൾ ആ video യുടെ കാര്യം പറയാൻ തയ്യാറല്ല. അവിടെയാണ് കുഴപ്പം. ഏതായാലും കഥ ഇവിടെവരെയൊക്കെയായി. ഇനി ജോർജ്ജുകുട്ടിയുടെ കാര്യം ജോർജ്ജുകുട്ടിക്കു തന്നെ വിട്ടിരിക്കുന്നു.!

പ്രേക്ഷകരോടാണ്:

നാളെയും പുതിയ വരുൺമാർ ഇതുപോലുള്ള വീഡിയോകളുമായി പെണ്ണുങ്ങളെ ഉപദ്രവിക്കാൻ പോയെന്നു വരും. അങ്ങനെയുള്ള ആണ്മക്കളുണ്ടാവാതെ നോക്കേണ്ടത് മാതാപിതാക്കളാണ്. ഇനി അതുപോലെ
ഒരുത്തൻ വന്നാൽ അവനെ എങ്ങനെ നേരിടണം എന്ന് പെണ്മക്കളെ പഠിപ്പിക്കേണ്ടതും അവരുടെ മാതാപിതാക്കളാണ്. കുട്ടികളെ സ്വതന്ത്രരായി വളരാൻ അനുവദിക്കുക. അവർക്കു മുന്നിലേക്ക് അരുതുകൾ മാത്രം പറയാതിരിക്കുക. പെണ്മക്കളെ ചാഞ്ഞകൊമ്പായി വളർത്താതെയിരിക്കുക.! പകരം
പ്രതികരിക്കുവാൻ ധൈര്യമുള്ളവരാക്കി വളർത്തുക. അവര് കയ്യില്ലാത്ത വസ്ത്രമൊക്കെ ഇട്ടോട്ടേന്നേ.. എന്താ ചൂട്!

വേണ്ട വിധത്തിലുള്ള sex education സ്കൂളിൽ തന്നെ കൊടുക്കേണ്ടതും, അതൊക്കെ പഠിപ്പിക്കാൻ വരുന്ന “നാണം കുണുങ്ങികളായ അദ്ധ്യാപകരെ മാറ്റി ശാസ്ത്രീയമായി കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ നിയമിക്കേണ്ടതും സർക്കാരിന്റെ ചുമതലയാണ്.
നമ്മുടെ നിയമങ്ങളും നമ്മളും ഒരുപാട് മാറേണ്ടതുണ്ട്. എല്ലാ അച്ഛന്മാർക്കും ജോർജ്ജ്കുട്ടിയെപ്പോലെ “നാലാം ക്ലാസ്സുകാരന്റെ ബുദ്ധി” ഉണ്ടാകണം എന്നില്ല. ഇതുപോലെ പലരും നാളെ വീട്ടിൽ കയറി വന്നേക്കും. അവിടെയൊക്കെ “പാറ്റയെ തല്ലിക്കൊല്ലുന്ന ലോജിക്കും” പറഞ്ഞുകൊണ്ടിരിക്കുകയല്ല വേണ്ടത്.
ഇനി ജോർജ്ജുകുട്ടിമാരുണ്ടാകാതെ ഇരിക്കട്ടെ!
അപ്പോൾ ഇനി ദൃശ്യം 3 ൽ കാണാം.

 642 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo