മതത്തെപ്പറ്റിയുള്ള സത്യം പറയുന്നത് മതനിന്ദയോ?

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( ടി.കെ. രവിന്ദ്രനാഥ്)

ചാണ്ടി ഉമ്മനെതിരെ ഒരാൾ മതനിന്ദയ്ക്ക്
കേസ് കൊടുത്തിട്ടുണ്ട്. അത് തള്ളിപ്പോവുകയേ ഉള്ളു. യൂറോപ്പിൽ ചർച്ചുകൾ ബാറുകളാക്കി എന്ന ചാണ്ടി ഉമ്മൻ്റെ പ്രസംഗമാണ് മതനിന്ദയായി വ്യാഖ്യാനിക്കുന്നത്. അതൊരു വസ്തുതയാണ്.
പക്ഷെ ആരോ ബലം പ്രയോഗിച്ച് പള്ളികളെ ബാറുകളാക്കി എന്ന ധ്വനി ആ വാചകത്തിലുണ്ട്. അത് ശരിയല്ല എന്ന് ഞാൻ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശ്വാസികളുടെ അഭാവം കാരണം പള്ളികൾ പൂട്ടേണ്ടി വന്നതാണ്. അതിലാർക്കും എതിർപ്പുമില്ല. ഈ സത്യം പറഞ്ഞത് എങ്ങനെയാണ് മതനിന്ദയാവുക?
പാതിരിമാർ കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാലും മതനിന്ദയാവുമോ?

മതത്തെ വിമർശിച്ചാൽ 295 A വകുപ്പ് വെച്ച് കേസ് കൊടുക്കുന്നത് ഇപ്പോഴൊരു നിത്യസംഭവമാണ്. ഭരണഘടനയുടെ 19 വകുപ്പനുസരിച്ച് ഈ കേസുകളൊന്നും നിലനിൽക്കുകയില്ല.

 2,244 കാഴ്ച

One thought on “മതത്തെപ്പറ്റിയുള്ള സത്യം പറയുന്നത് മതനിന്ദയോ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo