ബി.ജെ.പി. ഒരു വിഡ്ഡികളുടെ പാർട്ടിയോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പശു ഒരു അത്ഭുത മൃഗം

ടി.കെ. രവിന്ദ്രനാഥ്

ബി.ജെ.പി.യുടെ ചില നിലപാടുകൾ കാണുമ്പോൾ അവർ വലിയ ആധുനികരും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ പ്രോത്സാഹകരുമാണെന്ന് തോന്നും.യഥാർത്ഥത്തിൽ ആ പാർട്ടിയുടെ അടിസ്ഥാനപരമായ ആശയങ്ങൾ പ്രതിലോമപരവും ശാസ്ത്ര വിരുദ്ധവുമാണ്എന്നത് പറയേണ്ടതില്ലല്ലൊ. ഹിന്ദു മതത്തിലെ എല്ലാ യാഥാസ്ഥിതിക ചിന്തകളും ശരി വെയ്ക്കുകയും പ്രചരിപ്പിക്കുകയും ഒരു മത രാഷ്ട്രം തന്നെ സ്ഥാപിക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന പാർട്ടിയാണത്.അതിനുള്ള മറ്റൊരു തെളിവാണ് പ്രധാനമന്ത്രിയുൾപ്പെടെ ആ പാർട്ടിയുടെ വക്താക്കൾ പറഞ്ഞിട്ടുള്ള മതാധിഷ്ഠിതവിഡ്ഡിത്തങ്ങൾ. വിഡ്ഡിത്തങ്ങൾ അഭിപ്രായപ്പെടുന്നു :: മാത്രമല്ല അവ പഠിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കുകയുമാണ് BJP സർക്കാർ.അത്തരത്തിലുള്ള ഒന്നാണ് ‘കാമധേനു ഗോവിജ്ഞാൻ പ്രചാർ പ്രസാർ പരീക്ഷ’.പശുവിൻ്റെ അപാരമായ സവിശേഷതകൾകുട്ടികളെ പഠിപ്പിക്കാൻ യു.ജി.സി.യുടെ നേതൃത്വത്തിൽ സർക്കാർ ഏജൻസിയായ ‘രാഷ്ട്രീയ കാമധേനു ആയോഗ്’ നടത്തുന്ന പരീക്ഷയാണിത്. യാതൊരു തെളിവോ യുക്തിയോ ശാസ്ത്രീയ പിൻബലമോ ഇല്ലാത്ത നിരവധി അസംബന്ധങ്ങളും മണ്ടത്തരങ്ങളുമാണ് പഠനസാമഗ്രികളിലുൾപ്പെടുത്തിയിരിക്കുന്നത്. അവയിൽ ചിലത് നോക്കൂ:1. നാടൻ പശുക്കളുടെ സൂര്യനാഡിസൂര്യപ്രകാശം ആഗിരണം ചെയ്ത് വൈറ്റമിൻ ഡി നിർമ്മിക്കുന്നു.2. പശുക്കളുടെ കണ്ണുകൾ ബുദ്ധിയുടെ കേന്ദ്രങ്ങളാണ്.3. അവയുടെ അകിടിൽ നിന്ന് ചുരത്തുന്നത് അമൃതാണ്.4. പശുവിൻ്റെ വാൽ ഉയർന്ന അധ്യാത്മിക മണ്ഡലങ്ങളിലേയ്ക്ക് പോകാനുള്ള ചവിട്ടുപടിയാണ്. ഉന്നത വിദ്യാഭ്യാസത്തിൻ്റെ തലപ്പത്തിരിക്കുന്ന UGC യാണ് ഇത്തരം അസംബന്ധങ്ങൾ പഠിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത്എന്നത് അപലപനീയമാണ്. നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയെ കാവിവൽക്കരിക്കാനുള്ള BJP യുടെ ശ്രമംലോകത്തിനു മുമ്പിൽ നമ്മെ നാണം കെടുത്താനേ ഉപകരിക്കൂ. ഇത്തരം ഒരു മണ്ടന്മാരുടെ പാർട്ടിയിലേയ്ക്ക് ചേക്കേറുന്ന ശ്രീധരന്മാരുടെ കാര്യമോർക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്.

 467 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo