ദൃശ്യം കുറ്റവാസനയെ ദൃശ്യവത്കരിക്കുന്നു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മലയാള സിനിമാപ്രേമികളുടെ ദുര്യോഗം എന്നെ പറയാനുള്ളൂ. മലയാളി നിലവാരത്തിലുള്ള ഒരു സിനിമ… മലയാളികളുടെ ബുദ്ധിനിലവാരത്തെ കളിയാക്കുന്ന ഒരു entertainer. കുറച്ചുകൂടി ബുദ്ധിനിലവാരമുള്ളവർക്ക് ഈ സിനിമയിൽ നിന്നും ഒന്നും കിട്ടാനില്ല. +2 നിലവാരം മാത്രമേ ഈ സിനിമക്കുള്ളൂ. ക്ലാസ് കട്ട് ചെയ്ത് സിനിമ കാണാൻ പോകുന്ന പ്രായമുള്ള ആളുകളകളൊന്നുമല്ല ഇപ്പോൾ സിനിമ കാണുന്നത്‌ എന്ന് ജീത്തു ജോസഫ് ഓർത്തിരിക്കുന്നതു നന്ന്.
1) ആദ്യം നോവൽ എഴുതിവെച്ചിട്ട് കുറ്റകൃത്യം നടത്തുന്നത് എത്രയോ ഹോളിവുഡ് സിനിമകളിൽ ഉണ്ട്. അതിലെന്തു പുതുമ? I think Jeethu has seen the movie, “Basic Instinct.”
2) വരുണിന്റെ അസ്ഥി, ശേഷക്രിയയ്ക്കു വേണ്ടി ജോർജുകുട്ടി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും കവറുമടക്കം പൂചാരിയെ ഏൽപ്പിച്ചതു കണ്ട്‌ ചിരിച്ചുപോയി. വൈകുന്നേരം വരെ വെള്ളം കോരി evening-ല് കലം എറിഞ്ഞുടക്കുമോ ജോർജ് കുട്ടിയെപ്പോലെ ഒരാൾ?
3) കേരള പൊലീസിലെ ഫോറൻസിക് ഉദ്യാഗസ്ഥരുടെ രീതികൾ ഒന്നുകൂടി പഠിച്ചു ഹോം വർക്ക് ചെയ്യേണ്ടതായിരുന്നു. ഫോറൻസിക് ഉദ്യാഗസ്ഥർ കാർബോർഡ് ബോക്സിൽ അസ്ഥികൂടം അടക്കി റാക്കിൽ നിക്ഷേപിക്കുന്നവരൊന്നും അല്ല. പ്രത്യകിച്ചും 6 വർഷമായി ക്രൈം ഡിപ്പാർട്മെന്റിലെ ഉദ്യാഗസ്ഥസ്ഥർ യാതൊരു വിട്ടു വീഴ്ചയുമില്ലാതെ പിന്തുടരുന്ന ജോർജികുട്ടിയുടെ ഈ കേസിൽ.
4) കോർട്ട് ഓർഡർ ഇല്ലാതെ ഒരാളുടെ വീട്ടിൽ സർവില്ലൻസ് ഉപകരണം നിക്ഷേപിച്ച് വീട്ടുകാരുടെ സ്വകാര്യ സംഭാഷണം പകർത്താൻ ഇന്ത്യയിൽ പോലീസുകാർക്ക് അധികാരമുണ്ടോ? ഇന്ത്യയിലെ ഏതൊരു കോർട്ടും കുറ്റവാളിയുടെ വീട്ടിലെ സ്വകാര്യ സംഭാഷണങ്ങൾ മുഖവിലക്കെടുക്കില്ല. കാരണം ഇന്ത്യയിലെ ന്യാധിപന്മാർ ജിത്തുവിനെ പോലെ വിവരമില്ലാത്തവരല്ല.
5) കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ മുഖത്തടിക്കാൻ എതിർ കക്ഷിക്ക് ആരാണ് അധികാരം കൊടുത്തത്? അവർക്ക് കുറ്റവാളിയെ ചോദ്യം ചെയ്യുന്നിടത്ത് എന്തുകാര്യം? ഇതിനെല്ലാം എഴുത്തുകാരനും സംവിധായകനുമായ ജിത്തു മറുപടിപറയുമെന്ന് പ്രതീക്ഷിക്കുന്നു.
6) ഇന്ത്യയിലെ സിസ്റ്റം ഇതൊക്കെയാണെന്നും ദയ ലോകസമൂഹത്തിൽ നിന്നും ആഗ്രഹിക്കുന്നു എന്നുള്ള ഉൾവിളി ഈ സിനിമയിൽ ഉണ്ട്. കെട്ടിച്ചമച്ച കഥകൊണ്ട് കേരളത്തിലെ നിയമവ്യവസ്ഥ മോശമാണ് എന്ന് ജിത്തു അറിയാതെ സിനിമയിൽ പറയുന്നുണ്ട്.
7) നിങ്ങൾ എന്ത് ക്രൂരകൃത്യം ചെയ്താലും നിയമത്തിന്റെ സഹായം തേടാതെ നിയമവ്യവസ്ഥിതിയെ സ്വയം തീരുമാനമെടുത്ത് വെല്ലിവിളിക്കൂ, എന്നുള്ള സന്ദേശം ഈ സിനിമ നൽകുന്നുണ്ട്. സ്വതവേ നിയമത്തെ തിരസ്കരിച്ചു വെല്ലുവിളിച്ചു നടക്കുന്നതല്ലേ നമ്മുടെ നാട്ടിലെ ഹീറോയിസം.
കേരളത്തിലെ സിനിമ പ്രേമികൾക്ക് ഇതൊരു വലിയ സിനിമ ആയിരിക്കാം. അങ്ങനെ ആയിരിക്കട്ടെ, എന്നാണ് എന്റെ ആഗ്രഹവും. പക്ഷേ, വലിയ സംഭവമായി കൊട്ടിയാഘോഷിക്കുന്നതിൽ എതിർപ്പുണ്ട്. നല്ല വിഷ്വലൈസഷൻ ആയിരുന്നു. നല്ല കഴിവുള്ള ആളാണ് ജിത്തു. സിനിമയെ കുറിച്ച് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മലയാളികൾക്ക് ഇതൊരു വലിയ സിനിമയായിരിക്കാം. പക്ഷേ, ഇന്ന് മലയാളികൾ ലോകം മുഴുവനെയുള്ള സിനിമകൾ കാണുന്നവരാണ്. തിരക്കഥ എഴുതാൻ കുറഞ്ഞത് S.N. സ്വാമി-യെപോലുള്ള ആരെയെങ്കിലും ഏൽപ്പിക്കേണ്ടിയിരുന്നു. ഒന്നാമത്ത സിനിമ നല്ലതായിരുന്നു. ഇതിൽ ആ കയ്യടക്കം കണ്ടില്ല. ആരെങ്കിലും ഇതൊക്കെ പറയേണ്ടേ എന്നുകരുതി അഭിപ്രായം അറിയിക്കുന്നു. നിങ്ങൾക്കിതൊക്കെയെ വിധിച്ചിച്ചിട്ടുള്ളൂ എന്നു മനസ്സിലാക്കി കണ്ണടച്ചു കാണുക. ബുദ്ധിയില്ലാത്ത കുറേപേർ പറഞ്ഞതുകൊണ്ടാണ് ഈ സിനിമ കാണുക എന്ന അപരാതം ഞാൻ ചെയ്തത്. ക്ഷമിക്കുക, ഇനിയും നല്ല സിനിമകൾ ഉണ്ടാകട്ടെ. ലോക ഫ്ലാറ്ഫോമില് സിനിമ റിലീസ് ആക്കുമ്പോൾ അതിന്റെയൊരു നിലവാരം വേണ്ടേ മാഷെ, കഷ്ടം. ഇനിയിപ്പോൾ താങ്കളുടെ സിനിമയെക്കുറിച്ച് എന്തെഴുതിയാലും അതൊരു വിജയമായി കാണുന്നു എങ്കിൽ അതിനേക്കാൾ കഷ്ടം. വെറുതെ ഒരു സിനിമ പടച്ചുണ്ടാക്കി ക്യാഷ്‌ സമ്പാദിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഞാൻ വിട്ടിരിക്കുന്നു, ജീത്തു ജോസഫ്.

റഫീക്ക് തറയിൽ

 444 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo