(ടി.കെ രവിന്ദ്രനാഥ്)
എല്ലാവരേയും പോലെ ഞാനും ഇ. ശ്രീധരനെ
വലിയ ആദരവോടെയാണ് കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞ ചില വാക്കുകൾ കേട്ടപ്പോൾ ബഹുമാനക്കുറവല്ല പകരം സഹതാപമാണെനിക്ക് തോന്നിയത്.
അദ്ദേഹം പറഞ്ഞത് നോക്കൂ:
- ദേശസ്നേഹികളുടെ പാർട്ടിയാണ് ബി.ജെ.പി.
- ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല.
- നരേന്ദ്ര മോഡി നല്ല ഭരണാധികാരിയാണ്.
- ഞാൻ മുഖ്യമന്ത്രിയാവാൻ തയ്യാറാണ്.
- ഞാൻ ബി.ജെ.പി.യിൽ ചേർന്നാൽ പാർട്ടി യിലേയ്ക്ക് ജനങ്ങൾ ഒഴുകും.
- LDF വീണ്ടും വന്നാൽ ദുരന്തമാകും.
(ഏതാനും നാൾ മുമ്പ് LDF നെയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തിയ ആളാണ്) - ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാവുന്നതിൽ സന്തോഷം.
- ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ബഹുമാന്യരാണ്.
- മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും
ഒന്ന് കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുന്ന ഒരാൾ പറയുമോ? അതും
രാഷ്ട്രീയ പക്ഷപാതിത്വമില്ല എന്ന് നമ്മൾ വിചാരിച്ചിരുന്ന ഒരാൾ. അതു കൊണ്ട് എനിക്ക് തോന്നുന്നത് പ്രായാധിക്യം കൊണ്ട് ഇ. ശ്രീധരൻ്റെ ധാരണാശക്തിക്ക് മങ്ങലേറ്റിട്ടുണ്ടെന്നാണ്. 88 വയസ്സായി എന്നാർക്കുക. എത്ര ബുദ്ധിശാലിയാണെങ്കിലും പ്രായം ഇത്രയൊക്കെയായാൽ ചിന്തയുടെ താളം തെറ്റാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാൻ എനിക്ക് അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നത് എന്ന് പറഞ്ഞത്.
380 കാഴ്ച