പാമ്പ് കടിച്ചാൽ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇന്നും വായിച്ചത് അതേ വാർത്ത തന്നെയാണ്.

“മരുന്ന് എടുക്കാൻ അലമാര തുറന്നപ്പോൾ എന്തോ കടിച്ചു. സംഭവം നടന്നത് ഉച്ചയ്ക്ക്.

വൈകിട്ട് ശരീരം തളർന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. തിരിച്ച് വീട്ടിലെത്തി അലമാരി പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടെത്തി” മനോരമയിൽ വന്ന വാർത്തയാണ്.

എത്ര തവണ എഴുതിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.

പാമ്പുകടിയേറ്റുള്ള ബഹുഭൂരിപക്ഷം മരണങ്ങളും മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി, അണലി എന്നീ പാമ്പുകളുടെ കടി മൂലമാണ്. ഇതിൽ ഏത് പാമ്പ് കടിച്ചാലും മരുന്ന് ഒന്നുതന്നെയാണ്, ASV.

ഒരു കാര്യം മറക്കരുത്. രക്തത്തിൽ സർക്കുലേറ്റ് ചെയ്യുന്ന വിഷത്തിനെതിരെ മാത്രമേ ഈ മരുന്നിന് പ്രവർത്തിക്കാൻ സാധിക്കൂ. അവയവങ്ങളിൽ പ്രവർത്തനമാരംഭിച്ച വിഷത്തിനെതിരെ പ്രവർത്തിക്കില്ല.

എന്നുവെച്ചാൽ കടിയേറ്റ ശേഷമുള്ള ഓരോ മിനിറ്റും വിലയേറിയതാണ് എന്ന്.

കടിച്ച പാമ്പിനെ തിരഞ്ഞ് നിൽക്കരുത്. കടിയേറ്റെങ്കിൽ കടിച്ചത് പാമ്പാണോ എന്ന് നോക്കി സമയം കളയരുത്. പാമ്പിനെ തല്ലിക്കൊന്ന് ആശുപത്രിയിൽ കൊണ്ടു വന്നിട്ട് ഒരു കാര്യവുമില്ല.

എത്രയും പെട്ടെന്ന് ചികിത്സ തേടുക.

ഇത് എഴുതി എഴുതി മടുത്തു.

കൂടുതൽ പേരിൽ ശരിയായ കാര്യങ്ങൾ എത്തിക്കാൻ വേണ്ടി ഒരു മൊബൈൽ അപ്ലിക്കേഷൻ ഇറക്കി, Snakepedia. പാമ്പുകടി ചികിത്സ സംബന്ധമായ ശാസ്ത്രീയ വിവരങ്ങളും ചികിത്സാ സൗകര്യമുള്ള 170-ലധികം ആശുപത്രികളുടെ ഫോൺ നമ്പർ സഹിതമുള്ള ലിസ്റ്റും വരെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

iOS-ൽ കൂടി വേണമെന്ന ആവശ്യം വന്നതിനാൽ അതും ശരിയാക്കി കൊണ്ടിരിക്കുന്നു. ആൻഡ്രോയ്ഡിൽ തന്നെ ഒരു ലൈറ്റർ വേർഷനും ശ്രമിക്കുന്നു.

പക്ഷേ ഇപ്പോഴും പഴയ കാര്യങ്ങൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തുറന്നുപറഞ്ഞാൽ നിരാശയുണ്ട്.

ഡോ: ജിനേഷ് പി എസ്

 337 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo