ആരാണ് പീഡോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

 

പീഡോഫിലിയ ഒരു മാനസിക വൈകല്യം ആണ്. ഋതുവാകാത്ത(puberty) കുട്ടികളോട് തോന്നുന്ന ലൈംഗിക ആകര്ഷണത്തെ ആണ് പീഡോഫിലിയ എന്ന് പറയുന്നത്. ഇത്തരക്കാർക്ക് പ്രധാനമായും ലൈംഗീകത തോന്നുന്നത് കുട്ടികളോട് മാത്രമായിരിക്കും. കുട്ടികൾക്കു മുൻഗണന കൊടുക്കുന്നവരും പീഡോഫിലീയ എന്ന മാനസിക വൈകൃതത്തിന് അടിമയാണ്.

   സാധാരണ ഗതിയിൽ 10 മുതൽ 14 വയസ്സിനുള്ളിൽ ആണ് കുട്ടികളിൽ പ്രത്യുല്പാദന ശേഷി രൂപം കൊള്ളുക. അതുകൊണ്ട് 13 വയസ്സ് എന്ന സ്റ്റാൻഡേർഡ് ആണ് ലോകത്തിലെ പ്രധാന മാനസിക ആരോഗ്യ ശാഖകൾ എല്ലാം പിന്തുടരുന്നത്.  

കുറഞ്ഞത് 16 വയസ്സെങ്കിലും ഉള്ളവരെയെ പീഡോഫിലിയേ എന്ന വൈകല്യം ഉള്ളവരായി കണക്കാക്കാൻ കഴിയുകയുള്ളു. മാത്രമല്ല, ഇത്തരക്കാർക്ക് ലൈംഗിക ആകർഷണം തോന്നുന്ന കുട്ടിയുമായി അയാൾക് കുറഞ്ഞത് 5 വർഷം എങ്കിലും പ്രായ വ്യത്യാസവും ഉണ്ടായിരിക്കണം.

16 വയസുള്ള ഒരു വ്യക്തി പീഡോഫൈൽ ആകണം എങ്കിൽ അയാൾക്ക്‌ ലൈംഗിക ആകർഷണം തോന്നുന്ന കുട്ടികൾ 11 വയസോ അതിൽ താഴെയോ ഉള്ളവർ ആയിരിക്കണം എന്ന് സാരം.

ഒരു കാലത്തു കുട്ടികളോടുള്ള ലൈംഗിക താല്പര്യം sexuality ആയിട്ടാണ് കണക്കാക്കിയിരുന്നത്. ഹെട്രോ sexual, homo sexual പോലെ ഒക്കെ ഒരു sexual ഓറിയെന്റഷന് ആയിരുന്നു ഇതും. കാലക്രമേണ അതൊരു മനോവൈകല്യം ആണെന്ന് തിരിച്ചറിയുകയുണ്ടായി. American Psychiartic Association അവരുടെ Diagnostic and Statistical Manual of Mental Disorders (DSM-5) ൽ ഇതിനെ പറ്റി പ്രതിപാദിക്കുന്ന ഭാഗത്തെ sexual orientation എന്ന വാക്ക് തിരുത്തി sexual interest എന്ന് ആക്കിയിരുന്നു.

ലക്ഷണങ്ങൾ
കൗമാരം തുടങ്ങുന്നതിനു മുൻപ് തന്നെ പീഡോഫിലിയ രൂപപ്പെടുന്നു. കാലങ്ങളോളം അത് സ്ഥായിയായി തുടരുകയും ചെയ്യും. പീഡോഫിലീയ സ്വയം രൂപ പെടുന്നതാണ്. പീഡോഫൈൽ ആയ വ്യക്തി അത് തിരഞ്ഞെടുക്കുന്നതല്ല.
ഡിപ്രെഷൻ, ദേഷ്യം, നാണം, ആത്മഹത്യാ പ്രേരണ മുതലായവ ഇത്തരക്കാർക്ക് അധികമായി ഉണ്ടാകും.

ചൈൽഡ് പോൺ ഇവർ ധാരാളം കാണുകയും അവ ശേഖരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം വീഡിയോ കുട്ടികളെ കാണിച്ചു അവരെ ഗ്രൂമിങ് ചെയ്യാനും പീഡോഫൈൽ ശ്രെമിക്കാറുണ്ട്.
കുട്ടികളുമായി കൂടുതൽ സമയം ഇത്തരക്കാർ ചിലവഴിക്കാൻ ശ്രെമിക്കും.

പീഡോഫിലിയയുടെ കാരണങ്ങൾ

ഇതിന്റെ ശെരിയായ കാരണം ഇതുവരെയും കണ്ടു പിടിച്ചിട്ടില്ല എന്നതാണ് വാസ്തവം. പഠനങ്ങൾ സൂചിപ്പിക്കുന്നത് മസ്തിഷ്ക്കത്തിനെ ഘടനയുമായി ബന്ധപ്പെട്ടാണ് ഈ വൈകല്യം ഉണ്ടാകുന്നത് എന്നാണ്. ഇത്തരക്കാരിൽ നടത്തിയ പഠനത്തിൽ നിന്നും മനസിലായത് ഇവർക്കു താരതമ്യേനെ കുറഞ്ഞ IQ ആയിരിക്കും എന്നാണ്. ഓർമശക്തിയും തീരെ കുറവായിരിക്കും, ഇവരിൽ കൂടുതലും ഇടം കയ്യന്മാർ ആയിരിക്കും. അത്ര നല്ലതല്ലാത്ത കുട്ടിക്കാലം ആയിരിക്കും ഇവരുടേത്, പഠനത്തിൽ ഇവർ വളരെ പിന്നിലായിരിക്കും, പൊക്കം കുറഞ്ഞ ആളുകൾ ആയിരിക്കും ഭൂരിപക്ഷവും. കുട്ടിക്കാലത്തു ബോധക്ഷയം ഉണ്ടാകുന്ന തരത്തിൽ തലയ്ക്കു പരിക്കേറ്റവരും ഇവരിൽ ഉണ്ട്. ഇവരുടെ മസ്തിഷ്കതിന്റെ MRI സ്കാൻ പരിശോധിച്ചാൽ മറ്റുള്ളവരിൽ നിന്നും വ്യത്യാസം കാണാൻ കഴിയും. ഇതിൽ നിന്നൊക്കെ ഈ വൈകല്യം മസ്തിഷ്കവുമായി ബന്ധം ഉള്ളതെന്നാണ് സൂചിപ്പിക്കുന്നത്. മുതിർന്ന ആളുകളെ നഗ്ന ചിത്രങ്ങൾ കാണുമ്പോൾ ഇത്തരക്കാരുടെ ഹൈപ്പോതലമസ് മറ്റുള്ളവരെ അപേക്ഷിച്ചു കുറഞ്ഞ തോതിൽ ആണ് പ്രവർത്തിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങളും ഇതിന് കാരണം ആകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജനിതക പരമായ പ്രശ്നങ്ങൾ കൊണ്ട് പീഡോഫിലിയ ഉണ്ടാകുന്നു എന്ന് ഇതുവരെ ഒരു പഠനവും കണ്ടെത്തിയിട്ടില്ല.

International Statistical Classification of Diseases and Related Health Problems (ICD-11) പ്രകാരം ഒരാൾ പീഡോഫൈൽ ആകണമെങ്കിൽ അയാൾക്കു കുട്ടികളോട് ലൈംഗിക ആകർഷണം മാത്രം പോര, ഒരിക്കൽ എങ്കിലും അത്തരം പ്രവർത്തി അയാൾ ചെയ്യുകയും വേണം എന്ന്. ഈ ഒരു കാര്യത്തിൽ DSM & ICD തമ്മിൽ ഇപ്പോഴും തർക്കത്തിൽ ആണ്. DSM അഭിപ്രായപ്പെടുന്നത് അങ്ങനെ ഒരു പ്രവർത്തി ചെയ്തില്ലെങ്കിൽ പോലും ഒരാൾക്കു അത്തരം ചിന്ത ഉണ്ടെങ്കിൽ അയാളെ പീഡോ ആയി തിരിച്ചറിഞ്ഞു ചികിത്സ നൽകാം എന്നാണ്. ഈ കാര്യത്തിൽ DSM ന്റെ വാദങ്ങൾ ആണ് പൊതുവേ അംഗീകരിച്ചു പോകുന്നത്.

ചികിത്സരീതി

പീഡോഫിലീയ ചികിൽസിച്ചു ഭേദം ആക്കാൻ കഴിയും എന്നതിന് ഒരു തെളിവ് പോലും നിലവിലില്ല എന്നതാണ് യാഥാർഥ്യം.
ഇത്തരക്കാരെ രോഗം ഇല്ലാതാക്കാൻ ഉളള ചികിത്സയേക്കാൾ അത് കണ്ട്രോൾ ചെയ്യാനുള്ള തെറാപ്പി ആണ് സാധാരണ നൽകി വരുന്നത്. ദീര്ഘ കാലത്തേക്ക് ഇവരുടെ ലൈംഗിക ആകർഷണം ഒരു തെറാപ്പിക്കും മാറ്റാൻ കഴിയില്ല. Cognitive behavioral therapy(CBT) പോലുള്ള തെറാപ്പികൾ നൽകി കുറച്ചു കാലത്തേക്ക് എങ്കിലും ഇവരുടെ മനസിനെ കണ്ട്രോൾ ചെയ്തു നിർത്താൻ സാധിക്കുന്നുണ്ട്.
ലൈംഗിക താല്പര്യം കുറയ്ക്കുക എന്നതാണ് മറ്റൊരു ചികിത്സ രീതി. ഹോർമോൺ വ്യതിയാനങ്ങൾ വരുത്തി ലൈംഗിക താല്പര്യം കുറക്കുക ആണ് ഇതിൽ ചെയ്യുന്നത്. എങ്കിലും കുട്ടികൾക്കു തന്നെ ആയിരിക്കും ഇവരുടെ ലൈംഗിക പരിഗണന.
ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ കുറ്റ കൃത്യം ചെയ്യുന്ന പീഡോഫൈലുകളെ ശാസ്ത്രക്രിയയിലൂടെ അവരുടെ ലൈംഗിക അവയവം നീക്കം ചെയ്യുന്ന പ്രവണതയും ഉണ്ട്. ഇതിനെതിരെ കോടതിൽ കേസ് ഇപ്പോഴും നടക്കുന്നു.

പീഡോഫിലീയ ഒരു മെഡിക്കൽ term ആണ്, അതൊരു നിയമ വാക്കല്ല. ഇന്ത്യയിൽ നിലവിൽ ഉളള പോക്സോ നിയമം തന്നെ ആണ് ഇത്തരം ക്രൈമിന് ബാധകം. ഇന്ത്യൻ നിയമത്തിൽ 18 വയസിൽ താഴെയുള്ള എല്ലാവരെയും കുട്ടികളായി പരിഗണിച്ചു അവർക്ക് തുല്യമായ നീതിയാണ് നടപ്പിലാക്കുക. സാധാരണഗതിയിൽ കുട്ടികളോട് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ നടത്തുന്ന എല്ലാവരെയും പീഡോ, പീഡോഫൈൽ എന്നാണ് വിളിക്കുക.

ഇതൊരു ശെരിയായ പ്രവണത അല്ല എന്നാണ് മനഃശാസ്ത്ര വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കുട്ടികളോട് ലൈംഗിക അതിക്രമം നടത്തുന്ന എല്ലാവരും പീഡോഫൈൽ അല്ല എന്നതാണ് ആദ്യം നമ്മൾ മനസിലാക്കേണ്ടത്. (അത്തരക്കാർ 13 വയസിൽ താഴെ ഉളള കുട്ടികളോട് മാത്രമായോ കൂടുതലായോ ലൈംഗീക ആസക്തി പ്രകടിപ്പിക്കാത്ത പക്ഷം.) പീഡോ ഫിലീയ എന്ന മാനസിക വൈകല്യം ഉളള ഒരാളെ ഒരു രോഗിയായി പരിഗണിച്ചു അതിനുള്ള ശെരിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് സമൂഹം ചെയ്യേണ്ടത്. അവരെ പ്രകോപിപ്പിക്കുകയും പീഡോഫൈൽ എന്ന് വിളിച്ചു അപമാനിക്കുകയും ചെയ്താൽ അവർക്ക് ഒരു മാറ്റവും ഉണ്ടാകില്ല എന്ന് മാത്രമല്ല അവർ ഭാവിയിൽ കുട്ടികളെ അതിക്രമിക്കാനും സാധ്യത ഉണ്ട്. ഇതൊരു രോഗമാണ്, അവർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടാതെ ചികിൽസിച്ചു വരുതിയിൽ നിർത്തണം. കുട്ടികളോടുള്ള അതിക്രമം ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക തന്നെ വേണം, പക്ഷേ പീഡോഫൈൽ ആയ ആളുകളെ നേരത്തെ തിരിച്ചറിയാൻ സാധിച്ചാൽ അവരെ ഒറ്റപ്പെടുത്താതെ അവരുടെ മെന്റൽ ഹെൽത്ത്‌ ശെരിയായ നിലയിൽ എത്തിക്കുക ആണ് വേണ്ടത്.
© Mithun Raj

 393 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo