ഫ്രാൻസ് വിഘടന വിരുദ്ധബിൽ പാസാക്കി മതങ്ങൾക്ക് കൂച്ചുവിലങ്ങ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മതപരമായ അധീശ്വത്വങ്ങൾക്കും, വിഘടനവാദങ്ങൾക്കും വഴങ്ങാതെ മതങ്ങൾക്കും, മത പ്രചരണത്തിനും, മതസ്ഥാപനങ്ങൾക്കും മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫ്രാൻസിൽ വിഘടന വിരുദ്ധ ബിൽ സർക്കാർ പാസാക്കി.151 വോട്ടുകള്‍ക്കെതിരെ 347 വോട്ടുകൾക്കാണ് പാര്‍ലമെന്റ് ലോവര്‍ ഹൗസില്‍ ബില്‍ പാസാക്കിയത്.

ബില്ല് അനുസരിച്ച് മത പ്രചരണത്തിന് കൂടുതൽ നിയന്ത്രണങ്ങൾ വരും. മതം ആചരിക്കുന്നതിന് തടസ്സമില്ലങ്കിലും,കലാപ ആഹ്വാനം, വിദേഷ്വം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെടുന്ന ആരാധനാലയങ്ങളെ പൂട്ടാന്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നൽകുന്നതാണ് പുതിയ ബിൽ.

മതത്തിൽ വിശ്വസിക്കുന്നു എങ്കിലും രാജ്യത്തെ റിപ്പബ്ളിക്കൻ മൂല്യങ്ങളിൽ ഉറച്ചു നിൽക്കുമെന്ന് മത സ്ഥാപനങ്ങൾ സർക്കാരിന് രേഖാമൂലം ഉറപ്പു നൽകണം.10000 യൂറോയിൽ അധികം വരുന്ന സംഭാവനകൾക്ക് സർക്കാരിന്റെ അനുമതി വേണം.ഫ്രഞ്ച് മുസ്‌ലിം കൗണ്‍സിലിന്റെ കോഴ്സുകളിൽ ട്രയ്നി സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഇമാമുകളെ ഒഴിവാക്കും, അവർ എല്ലാവരും ഫ്രഞ്ച് ഭാഷ പഠിച്ചിരിക്കണം. കുട്ടികൾക്ക് വിദ്യാലയത്തിന് പുറത്തുള്ള മതപoനങ്ങൾ നിരോധിക്കും.മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വീട്ടിൽ വച്ചുള്ള മത വിദ്യാഭ്യാസം നിരോധിക്കും. പെൺഭ്രൂണ നിർണ്ണയവും പെൻ ഭ്രൂണഹത്യയും കർശനമായി തടയും, ഒന്നിൽ കൂടുതൽ ഭാര്യമാരുമായുള്ള മതപരമായ സഹവാസവും തടയും.

ഷാര്‍ലെ ഹെബ്ദോ ഭീകര ആക്രമണങ്ങളും, അടിക്കടി ഉണ്ടാകുന്ന മത കലാപങ്ങളും, കൊലകളും സ്പർദ്ദകളുമാണ് ഫ്രാൻസിൽ വിഘടന വിരുദ്ധബില്ലിന് രൂപം നൽകാൻ സർക്കാരിന് പ്രേരകമായത്.നിയമം ലംഘിക്കുന്നവർക്ക് പിഴയും, തടവുശിക്ഷയും ലഭിക്കും, ഇവർക്ക് സർക്കാർ അനുവദിക്കുന്ന സ്റ്റേറ്റ് സബ്‌സിഡികള്‍ ലഭിക്കില്ല.

 447 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo