ഫിറോസ് കുന്നുംപറമ്പിലിന്റെ ആരാധകരിൽ നിന്ന് ജീവന് ഭീഷണിയെന്ന് ജസ്ലാ മാടശ്ശേരി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സാമൂഹിക രാഷ്ട്രിയ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആളാണ് ആക്ടിവിസ്റ്റും സ്വതന്ത്ര ചിന്തകയുമായ ജസ്ലാമാടശ്ശേരി. ഓൺലൈൻ പഞ്ചനക്ഷത്ര ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റിയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചും, വിമർശിച്ചും ജസ്ല എഴുത്തുകളും പ്രഭാഷണങ്ങളും നടത്തിയിരുന്നു, അന്നു മുതൽ ഫിറോസും ജസ്ലയെ മോശമായ രീതികളിൽ പരാമർശിച്ചു രംഗത്തെത്തിയത് വലിയ വിവാദങ്ങളാണു് ഉണ്ടാക്കിയത്. അന്നു മുതൽ ഫിറോസ് ഫാൻസിൽ നിന്ന് വളരെ വലിയ സോഷ്യൽ മീഡിയ അക്രമണങ്ങളും, ശാരീരിക അക്രമണങ്ങളുമാണ് നേരിടുന്നത് എന്നാണ് ജസ്ല പറയുന്നത്.

ഇപ്പോൾ വീണ്ടും ഫിറോസ് ഫാൻസിൽ നിന്ന് ജീവനു വരെ ഭീഷണി ഉണ്ടന്നും അതിൽ ഫിറോസിന് നേരിട്ടു പങ്കുണ്ടന്നും പരാതി കൊടുത്തിട്ട് ഫലം ഇല്ലാത്തതിനാൽ കോൾറിക്കോഡുകൾ പുറത്തു വിടുകയുമാണന്നാണ് ജസ്ല യൂടൂബ് ലൈവിലൂടെ പറയുന്നത്. വിളിക്കുന്ന ഓരോ കോളും യുടൂബിൽ അപ്ലോഡ് ചെയ്യും.

https://youtube.com/c/JAZLASZONETALKS

ജസ്ലലയുടെ പോസ്റ്റും, വീഡിയോയും കാണാം

ചിലരോട് ചോദ്യങ്ങൾ പാടില്ല.. ചിലരെ കുറിച്ച് ചോദ്യങ്ങൾ പാടില്ല. ചിലരെ എന്തു തട്ടിപ്പും നടത്തിയാലും, വിശുദ്ധരാക്കും. അത്തരക്കാരോട് ചോദ്യം ചോദിച്ചാൽ, അവരെക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ പിന്നെ ആദ്യം അവരും പിന്നാലെ വെട്ടുക്കിളികൾ എത്തുകയായി.

ഞങ്ങളുടെ ആരാധാനാ മൂർത്തിയെ ചോദ്യം ചെയ്യുന്നോ.? പിന്നെ കൈവെട്ട് ഭീഷണി, ആസിഡ് അക്രമ ഭീഷണി, ഒപ്പം പൊതു സമൂഹത്തിൽ വ്യക്തിഹത്യ.

ഫിറോസിന്റെ എല്ലാ തട്ടിപ്പും പൊതു സമൂഹത്തിൽ നിന്ന് മൂടിവയ്ക്കാൻ ഫിറോസിനെ കുറിച്ച് പറഞ്ഞവരെ വ്യക്തിഹത്യ നടത്തുന്ന, ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്ന വെട്ടുകിളികളെ കുറിച്ച് ഒത്തിരി പരാതികൾ നൽകി. ഒന്നിലും ഒരു പരിഹാരവുമില്ല. ഇനി ഇതൊക്കെ പൊതു സമൂഹത്തിൽ പറയാനാണ് തീരുമാനം. കോൾ റിക്കോഡ് സഹിതം നെൻമ്മയുടെ നിറകുടം ആയവരുടെ ശരിയായ സ്വഭാവം ജനം വിലയിരുത്തട്ടേ..

 3,927 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo