ഇ.ശ്രീധരൻ ബി ജെ പി സ്ഥാനാർഥി.?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

‘കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വരണം’; കുറേക്കാലമായി മനസ്സില്‍ ഉണ്ടായിരുന്ന കാര്യമാണെന്ന് ഇ ശ്രീധരന്‍

ബി ജെ പി യുടെ കേരള നിയമസഭ പട്ടികയിൽ ഇ ശ്രീധരനും ഉണ്ടാകാനുള്ള സാദ്ധ്യതയേറി. തനിക്ക് ബി ജെ പിയുടെ നയങ്ങളോട് താൽപ്പര്യം ഉണ്ടന്നും അംഗത്വം എടുക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളതെന്നുമാണ് ഇ ശ്രീധരൻ പറയുന്നത്.പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാനും തയ്യാറാണന്നാണ് ഇ ശ്രീധരൻ നൽകുന്ന സൂചന.

ഡൽഹി മെട്രോ ,കൊച്ചി മെട്രോ അടക്കം ഇന്ത്യയിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വൈദ്യഗ്ദ്യത്തോടെ മേൽനോട്ട വഹിച്ച മെട്രോ ശ്രീധരനെ വികസനത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി, കേരളത്തിലെ കേന്ദ്ര വികസന പദ്ധതികൾ ചർച്ചയാക്കാനാണ് ബി ജെ പി ശ്രമക്കുന്നത്.എറണാകുളത്തോ, തിരുവനന്തപുരത്തോ ആവും സ്ഥാനാർഥിയായി പരിഗണിക്കുക. നേരത്തെ മോദി മന്ത്രിസഭയിൽ ശ്രീധരനെ പരിഗണിക്കുന്നതായി വാർത്തയും ഉണ്ടായിരുന്നു.

മലയാളികൾക്ക് അഭിമാനമായ ഒരു കേരള പുത്രൻ താമസിയാതെ ബി ജെ പി അംഗത്വമെടുക്കുമെന്നും, ബി ജെ പിയുടെ കേരളയാത്രയിൽ പങ്കെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞതും ശ്രീധരനെ കുറിച്ചാണന്നാണ് സൂചനകൾ.

 475 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo