തെരഞ്ഞെടുപ്പു മത്സരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുരളീ തുമ്മാരുകുടി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇടതു സഹയാത്രികനും, സർക്കാരിന്റെ ദുരന്തനിവാരണ ഉപദേഷ്ടാവും കൂടിയായ മുരളി തെമ്മാരുകുടി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന വാർത്ത തള്ളി രംഗത്ത്.

വാർത്തയോട് മാധ്യമ ശൈലിയെ ട്രോളിയാണ് അദ്ധേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

മുരളി തുമ്മാരുകുടിയുടെ എഫ് ബി പോസ്റ്റ്

മണ്ഡലമറിയാത്ത തുമ്മാരുകുടി

സംവിധായകൻ കമൽ, രഞ്ജിത്ത് എന്നീ പ്രമുഖരോടൊപ്പം മറ്റൊരു പ്രമുഖനായ എന്നെയും എൽ ഡി എഫ് സാധ്യത പട്ടികയിൽ എടുത്തിട്ടുണ്ടെന്ന് കാറ്റു പറഞ്ഞുവെന്ന് ന്യൂസ് 24 ചാനൽ. താങ്ക് യു !.

ഈ കാറ്റ് മറ്റു ചാനലുകളിലും വേഗത്തിൽ അടിക്കുമെന്ന് വിശ്വസിക്കുന്നു. ഏറ്റവും വേഗത്തിൽ എൻ്റെ പേര് നിങ്ങളുടെ ലിസ്റ്റിലും ഉൾപ്പെടുത്തണം. യു ഡി എഫ് ആണെങ്കിലും ഓക്കേ.

പക്ഷെ കമലിന് കൊടുങ്ങല്ലൂരും രഞ്ജിത്തിന് കോഴിക്കോടും നൽകിയപ്പോൾ മുരളി തുമ്മാരുകുടിക്ക് മണ്ഡലംഎന്തെന്ന് അറിയില്ല പോലും. ഞാൻ എന്താ തവിട് കൊടുത്തു വാങ്ങിയ പ്രമുഖൻ ആണോ ?

ഇതൊന്നും ഒട്ടും ശരിയല്ല, പന്തിയിൽ പക്ഷപാതവും ഫേക്ക് ന്യൂസിൽ സംശയവും പാടില്ല.

മുരളി തുമ്മാരുകുടി

 14,671 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo