ഒരൊറ്റ ദിവസം കൊണ്ട് നിലപാട് മാറ്റി ഫിറോസ്, “നൻമ്മകൾ അവസാനിക്കുന്നില്ല…”

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചാരിറ്റി നിർത്തുന്നു എന്ന പ്രഖ്യാപനത്തിൽ നിന്ന് ഒരൊറ്റ ദിവസം കൊണ്ട് പിൻമാറി ഫിറോസ് കുന്നുംപറമ്പിൽ,

വയനാട്ടിൽ ഒരു കുട്ടിയുടെ ചികിൽസയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേസും, വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ചാരിറ്റി അവസാനിപ്പിക്കുന്നു എന്നും, കള്ളന്റെ മക്കളായി സ്വന്തം മക്കൾ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല എന്നും പറഞ്ഞ് ഫിറോസ് ഇന്നലെ രംഗത്ത് വന്നതു് എന്നാൽ നൻമ്മകൾ തുടരും എന്ന സൂചന നൽകിയാണു് ഫിറോസിന്റെ പുതിയ പോസ്റ്റ്.

ഫിറോസ് കുന്നുംപറമ്പിലിന്റെ പോസ്റ്റ്.

“ഇന്നത്തെ ദിവസം സന്തോഷവും സങ്കടവും നിറഞ്ഞ ഒരു ദിവസമാണ് കാരണം ഫിറോസ് കുന്നംപറമ്പിൽ വാട്സപ്പ് കൂട്ടായ്മയുടെ #ഇരുപത്തിനാലാം ഗ്രൂപ്പിലെ ഒരു മെമ്പറിന്റ വീട്ടിലാണ് നമ്മളെ ഏറെ സപ്പോർട്ട് ചെയ്യുന്ന ഒരു മനുഷ്യസ്നേഹി അദ്ദേഹം ഇന്നില്ല അഷ്റഫ് ഇക്ക കാൻസർ എന്ന രോഗബാധിതനായി നാഥന് ഉത്തരം നൽകി നമ്മളെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് ഇന്ന് അവരുടെ വീട്ടിൽ പോയപ്പോഴാണ് അറിയാൻ കഴിഞ്ഞത് എന്റ മുൻപിൽ ഇരിക്കുന്നത് പ്രിയ സഹോദരൻ അഷ്റഫ് ഇക്കാന്റ മകനാണ് ഇന്ന് നമ്മുടെ ഗ്രൂപ്പിൻറെ ഒരു സഹായം അവർക്ക് നൽകാൻ കഴിഞ്ഞു നന്മകൾ അവസാനിക്കുന്നില്ല ഈ കുടുംബത്തെ നാഥൻ കാത്തു രക്ഷിക്കുമാറാകട്ടെ .🤲 “

 3,955 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo