വീണ്ടും ചാരിറ്റി അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുംപറമ്പിൽ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വീണ്ടും ചാരിറ്റി അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുംപറമ്പിൽ.

സോഷ്യൽ മീഡിയയിലൂടെയുള്ള പഞ്ചനക്ഷത്ര ചാരിറ്റി എന്നും വിവാദം ഉയർത്തുന്ന വിഷയമാണ്.ഈ രംഗത്ത് ഏറ്റവും പ്രമുഖനാണ് ഫിറോസ് കുന്നുംപറമ്പിൽ, കോടികളുടെ സഹായമാണ് രോഗികൾക്ക് ചെയ്യുന്നതെങ്കിലും ചാരിറ്റിയുടെ പണത്തിന്റെ കാര്യത്തിൽ യാതൊരു വ്യക്തതയില്ലായ്മയുമാണ് ഫിറോസിന്റെ ചാരിറ്റിയുടെ പ്രശ്നം, ഫിറോസിന്റെ ചാരിറ്റിയെ പിൻപറ്റി ധാരളം നൻമ്മ മരങ്ങൾ ഈ രംഗത്ത് പുതിയതായി ഉയർന്നു വന്നതോടെ, പരസ്പര പോരും, മത്സരങ്ങളും, തെറി വിളികളും കൈയ്യേറ്റങ്ങളും ഉണ്ടായി. ഈ കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഒരു കുഞ്ഞിന്റെ ചികിൽസാ പിരിവുമായി ബന്ധപ്പെട്ട് നടന്ന വിവാദവും, സഹായം കിട്ടിയ ശേഷം തന്നോട് കണക്കു ചോദിക്കുന്നവരേയും, രോഗികളേയും ജനങ്ങൾ പൊതുവിടത്തിൽ തല്ലിക്കൊല്ലണമെന്നുമുള്ള ഫിറോസിന്റെ ലൈവും വിവാദമായിരുന്നു.തുടർന്നാണ് വീണ്ടും ചാരിറ്റി നിർത്താനുള്ള തീരുമാനം ഫിറോസ് എടുത്തത്.

ഫിറോസ് പറയുന്നത് ഇതാണ്.

“മാനന്തവാടി പൊലീസ് എന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അറസ്റ്റ് ചെയ്യുകയോ കേസെടുക്കുകയേ ചെയ്തിട്ടില്ല.സാമ്പത്തിക കുറ്റാരോപണം ആയതുകൊണ്ട് പ്രാഥമികാന്വേഷണം നടത്താതെ പ്രതിയാക്കില്ല. എനിക്കെതിരെ കേസെടുക്കാന്‍ ഒരു തെളിവുപോലുമില്ല. പണം നല്‍കിയതിന്റേയും മറ്റൊരു രോഗിക്ക് കൈമാറിയതിന്റേയും കൃത്യമായ സ്റ്റേറ്റ്‌മെന്റുകള്‍ കൈയിലുണ്ട്. അത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് എന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം നടക്കുന്നു. രണ്ടു പേര്‍ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി വ്യക്തിഹത്യയ്ക്ക് ശ്രമിക്കുന്നു. ഈ കേസും അതിന്റെ ഭാഗമാണ്. ചികിത്സാ സഹായം സ്വീകരിക്കുന്ന രോഗിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ എനിക്കെതിരെ ഉപയോഗിക്കുന്നു.

സ്വന്തം ചികിത്സയ്ക്ക് പണം ലഭിച്ച ശേഷം അധികമായി കിട്ടുന്ന തുക ദുരിതമനുഭവിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറാന്‍ പലരും മടി കാണിക്കുന്നത് വേദനാജനകമാണ്. ധനസഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ കാര്യം നടന്നുകഴിയുമ്പോള്‍ സമാന സാഹചര്യത്തിലുള്ളവരോട് അനുകമ്പ കാണിക്കാത്തത് ഞെട്ടലുണ്ടാക്കുന്നു. രോഗികളുടെ കുടുംബങ്ങള്‍ ഇങ്ങനെ പെരുമാറിയാല്‍ ജീവകാരുണ്യപ്രവര്‍ത്തനം മുന്നോട്ടുപോകില്ല. തുക അക്കൗണ്ടിലെത്തുമ്പോള്‍ മുഴുവനും വേണം, മറ്റ് രോഗികള്‍ക്ക് കൊടുക്കില്ലായെന്ന് വാശി പിടിക്കുന്നതാണ് പ്രശ്‌നം.

നന്മയുള്ളവര്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസമാണ് പണമായി മാറുന്നത്. വീഡിയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് പലരും വരുന്നത് എന്റെ വിശ്വാസ്യത കൊണ്ടാണ്. ഞാനില്ലെങ്കിലും ചാരിറ്റി നടക്കും. വേറെ ആളുകള്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തും. പക്ഷെ, ഞാന്‍ വഴി സഹായം ലഭ്യമായേക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് വേണ്ടിയാണിത് തുടരുന്നത്. രോഗികളും കുടുംബങ്ങളും ആവശ്യപ്പെടുന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്. സ്വന്തം ഫേസ്ബുക്കില്‍ സ്വയം വീഡിയോ ചെയ്താല്‍ ചികിത്സയ്ക്ക് വേണ്ട ഭീമമായ തുക കിട്ടിയേക്കില്ല. എന്നെ വിശ്വസിച്ച് നല്ല മനുഷ്യര്‍ പണം തരുമെന്നതുകൊണ്ടാണ് എന്റെ ആവശ്യകതയുണ്ടാകുന്നതും, എന്നെ വിളിക്കുന്നതും. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒടുവില്‍ കുറ്റപ്പെടുത്തലും വിമര്‍ശനവുമാണ് തങ്ങള്‍ക്ക് തിരിച്ചുകിട്ടുക എന്ന് ബോധ്യമുള്ളവരാണ്. അത് സ്വാഭാവികമാണ്. “

 1,059 കാഴ്ച

One thought on “വീണ്ടും ചാരിറ്റി അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നുംപറമ്പിൽ

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo