പശുക്കുട്ടിയുടെ നെറ്റിയിലെ മിൽമാ ലോഗോ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പശുവിന്റെ നെറ്റിയിൽ ഉണ്ടായ വെളുത്ത കളർ വ്യത്യാസത്തെ മിൽമയുടെ ലോഗോ ആയി താരതമും ചെയ്യാനുള്ള മസ്തിഷ്ക്കത്തിന്റെ കഴിവാണ് Apohenia.
ഇതേ പശുവിനെ ആഫ്രിക്കയിലുള്ള ഒരാളെ കാണിച്ചാൽ അയാൾക്ക് ഒരിക്കലും അത് മിൽമുടെ ലോഗോ ആണന്ന് തിരിച്ചറിയാൻ കഴിയില്ല.കാരണം അയാൾക്ക് മിൽമയുടെ ലോഗോ എന്താണന്ന് യാതൊരു ധാരണയും ഇല്ല. അതേ സമയം അയാൾ കണ്ടെത്തുക ആഫ്രിക്കയിലെ ഇതിനോടൊത്തു വരുന്ന ഏതെങ്കിലും ലോഗോ ആയിട്ടായിരിക്കും….. Apohenia യുടെ തന്നെ മറ്റൊരു വിഭാഗമാണ് peridolia . ഏതെങ്കിലും ദൃശ്യങ്ങളിൽ നിന്നോ വസ്തുക്കളിൽ നിന്നോ മുഖങ്ങൾ കണ്ടെത്തുന്ന രീതി…

ഇവിടെ പശു കുട്ടിയുടെ തലയിലെ അടയാളം അടുത്ത് ശ്രദ്ധിച്ച് നോക്കിയാൽ അറിയാം അതിന് സതൃത്തിൽ മിൽമയുടെ ലോഗോയുമായി പുലബന്ധം പോലും ഇല്ലെന്ന് . പക്ഷേ വൈകിപ്പോയി –
നിങ്ങളുടെ തലച്ചോർ ചില പാറ്റേണുകൾ കണ്ട് തീരുമാനമെടുത്തു പോയി. ഒന്ന് പശുക്കുട്ടി – രണ്ട് മിൽമ – മൂന്ന് ലോഗോ – ഇവയെ എല്ലാം ബന്ധിപ്പിക്കാൻ തലച്ചോർ തയ്യാറായി കഴിഞ്ഞു.

ഉരഗങ്ങൾ മുതൽ പരിണമിച്ച് വന്ന തലച്ചോറാണ് മോനേ …. സഞ്ചരിച്ച വഴികളിൽ അനുകൂലനവും പാർശ്വ ഫലങ്ങളും ആധുനിക കാലത്തും നാം ചുമക്കാൻ ബാധ്യസ്ഥരാണ്. ഇര തേടി അലഞ്ഞു നടന്ന കാലത്ത് ഒരനക്കം, ഒരു ചലനം കണ്ട് നമുക്ക് ഇരയെ പിടിക്കുകയാ ഇരപിടിയനിൽ നിന്ന് രക്ഷപെടുകയോ വേണ്ടിയിരുന്നു. അങ്ങിനെ രക്ഷപ്പെട്ടവരുടെ തലമുറയാണ് ലോകത്ത് അതിജീവിച്ചത്. അവനൊക്കെ ഇന്ന് പശുവിന്റെ തലയിൽ മിൽമയുടെ ലോഗോ തപ്പി നടക്കുന്നു.

ചപ്പാത്തിയിൽ യേശുവിനെ കാണുന്നതും , മേഘത്തിൽ ശിവനെ കാണുന്നതും , മീനിന്റെ പുറത്ത് അള്ളാഹുവിന്റെ നാമം കാണുന്നതും എല്ലാം ഈ സവിശേഷത കൊണ്ടാണ്.

കാണ്ടാമൃഗത്തിന്റെ കൊമ്പ് ലൈംഗീക ഉത്തേജനത്തിന് നല്ലതാണെന്നു കരുതുന്ന ഗോത്രക്കാരുടെ പ്രശ്നവും ഇതു തന്നെയാണ്. കൊമ്പ് ചിലതെല്ലാം അവരെക്കൊണ്ട് ചിന്തിപ്പിക്കുന്നു.

സുരൻ നൂറന്നാട്ട്കര

 394 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo