എന്താണു് ടൂൾകിറ്റ് കേസ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബെര്‍ഗ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടൂള്‍കിറ്റാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ച വിഷയം. റിപ്പബ്ലിക് ദിനത്തിലാണ് കര്‍ഷക പ്രതിഷേധത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ടൂള്‍ കിറ്റ് ഷെയർ ചെയ്തത്.
ടൂള്‍കിറ്റിനെതിരെ ഡല്‍ഹി പൊലീസ് കേസും എടുത്തു.ആദ്യം ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് ഗ്രേറ്റ ഡിലീറ്റ് ചെയ്തിരുന്നു. ജനുവരി 26നോ അതിനു ശേഷമോ കര്‍ഷകര്‍ക്ക് അനുകൂലമായി ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തണമെന്നാണ് ഇതില്‍ ആവശ്യപ്പെട്ടിരുന്നത്.

രണ്ടാമത്തെ അപ്‌ഡേറ്റഡ് ടൂള്‍കിറ്റ് ഫെബ്രുവരി നാലിന് വീണ്ടും ഗ്രേറ്റ ഷെയര്‍ ചെയ്തു. ഒരു വിഷയമോ ,ഉദ്ദേശ്യമോ വിശദീകരിക്കാന്‍ നിര്‍മിക്കുന്ന ലഘുലേഖയോ ,രേഖയോ ആണ് ടൂള്‍കിറ്റ്.താഴേത്തലത്തില്‍ ആ വിഷയത്തെ ഏതു തരത്തില്‍ അഭിസംബോധന ചെയ്യണമെന്ന നിലപാടുകള്‍ ഇതിൽ വിശദീകരിക്കുന്നതാണ്.പ്രതിഷേധത്തിന്റെയോ , മറ്റു പരിപാടികളുടെയോ സജീവാംഗങ്ങൾക്ക് ആധികാരികവും , യോജ്യവുമായ വിവരശേഖരമാകും ഇതിൽ. ഗ്രേറ്റ ട്യുൻബെര്‍ഗ് ആദ്യം ഷെയര്‍ ചെയ്ത ടൂള്‍കിറ്റില്‍ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രതിഷേധത്തിന്റെയും ഓണ്‍ലൈന്‍, തെരുവ് പ്രതിഷേധങ്ങളുടെയും വിവരങ്ങളാണ് ഉണ്ടായിരുന്നത്.തുടർന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ടൂള്‍കിറ്റിനു പിന്നില്‍ ഇന്ത്യവിരുദ്ധ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി രംഗത്തു വന്നത്.

രജീവ് നായർ

 335 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo