Channel 13.8 ഒന്നാം വാർഷികം. പാനൽ ചർച്ച തുല്യനീതിയുടെ രാഷ്ട്രീയം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തുല്യനീതിയുടെ രാഷ്ട്രീയം


“ഞാനൊരു ഫെമിനിസ്റ്റല്ല പക്ഷേ ലിംഗനീതീയും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടെത്തെയും സപ്പോർട്ട് ചെയ്യുന്നയാളാണ്”

നിങ്ങൾ ഫെമിനിസ്റ്റല്ല എന്നു പറഞ്ഞാലും നിങ്ങളീ പറഞ്ഞതാണ് ഫെമിനിസം.

“ഞാനൊരു യുക്തിവാദിയല്ല മാനവികവും മനുഷ്യത്വവും ഇല്ലാത്ത മനുഷ്യനെ മതിൽകെട്ടി വേർതിരിക്കുന്ന മതങ്ങളെയും ജാതിയെയും ഞാൻ തള്ളി പറയുന്നു മനുഷ്യത്വവും മാനവികതയും പരസ്പര സ്നേഹവും യുക്തിചിന്തയുമാണ് ലോകത്തിനാവശ്യം”.

നിങ്ങൾ യുക്തിവാദിയല്ലെന്ന് പറഞ്ഞാലും നിങ്ങളീ പറഞ്ഞതാണ് യുക്തിവാദം.ഫെമിനിസവും യുക്തിവാദവും ലേബലുകളിൽ വരുന്നവർ സെൽഫ് ബൂസ്റ്റിംഗിനും പൊങ്ങച്ചം കാണിക്കാനും വേണ്ടി കാണിക്കുന്ന പേ കൂത്തുകൾ കണ്ടിട്ടാണ് നിങ്ങൾ ആ ലേബിൽ വരാൻ ആഗ്രഹിക്കാത്തതെങ്കിൽ അതവരുടെ മാത്രം കുഴപ്പമായി കണ്ടാൽ മതി.
യുക്തിവാദവും ഫെമിനിസവുമെന്ന ആശയങ്ങളുടെ കുഴപ്പമല്ല.

മാനം,ചാരിത്ര്യം തുടങ്ങിയ വ്യാജ സങ്കൽപ്പങ്ങളുടെ മഹത്വം എഫ്.ബിയിൽ വർണ്ണിച്ചാൽ പറഞ്ഞയാളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കും.പക്ഷേ ഫേസ്ബുക്കിനു പുറത്തെ ലോകത്ത് ഇന്നും മാനവും ചാരിത്ര്യവും പ്രസക്തമാണ്.മുലപ്പാൽ കുടിക്കുന്ന കുഞ്ഞും മരണം കാത്തിരിക്കുന്ന അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടിട്ടും റേപ്പിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വാദിക്കുന്നവരുടെ നാടാണ്.റേപ്പ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒരു മുഴം കയറിലോ കുറച്ച് മണ്ണെണ്ണയിലോ ജീവിതം അവസാനിപ്പിക്കുന്ന സിനിമയിലെ നായികമാർ ഇന്നും വലിയൊരു ജനവിഭാഗത്തിന് വീരനായികകളാണ്…

സ്ത്രീകൾ ഇന്നും തങ്ങളുടെ കാൽച്ചുവട്ടിലാണെന്ന് വിശ്വസിക്കുന്ന പുരുഷകേസരികളെ ഫെമിനിസ്റ്റുകൾ എതിർക്കും. അതിനർത്ഥം പുരുഷവർഗ്ഗത്തെ മൊത്തം വെറുക്കുന്നു എന്നല്ല.ചില പുരുഷൻമാർ ശരിയല്ല എന്നൊരു ഫെമിനിസ്റ്റ് പറഞ്ഞാൽ അവർ മൊത്തം പുരുഷൻമാരെയും അപമാനിച്ചു എന്നാണ് ചിലർ കേൾക്കുന്നത് ! ഒന്നുകിൽ വിവരദോഷം.അല്ലെങ്കിൽ താൻ അനുഭവിക്കുന്ന പ്രവിലേജുകൾ നഷ്ടപ്പെടുത്താനുള്ള മടി.

വികസിത രാജ്യങ്ങളിലെ വികിസിത പുരോഗമന മനുഷ്യന്മാർ കരുതുന്നതുപോലെ സ്ത്രീയും പുരുഷനും തുല്യമാണ് ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ അവകാശം നൽകുന്നുണ്ട് അതുകൊണ്ട് സ്ത്രീകൾ മനസിലുരിപ്പു മാറ്റിയാൽ മതി എന്നു പറയുന്ന നിഷ്ക്കുകളുടെ ശ്രദ്ധക് അക്ഷരങ്ങൾ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളിൽ നീ പഠിച്ച ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ.

സോഷ്യൽ മീഡിയയിൽ ഫെമിനസവും പുരോഗമനവും അഭിപ്രായപ്പെടുന്നു ::യും നിത്യജീവിതത്തിൽ കുലസ്ത്രീ കുലപുരുഷക്കളാവുന്നവരെയും കണ്ട് ഫെമിനസത്തെ നിങ്ങൾ വിലയിരുത്തരുത്
അറ്റൻഷ് സീക്കിംങ്ങിനു വേണ്ടി ഫെമിനിസവും പുരോഗമനവും വിളബുന്നവരും ഫെമിനിസ്റ്റുകൾ തന്നെയാണ്. ആണുങ്ങളെ കൊന്നു തീർക്കണമെന്നും, ആൺഭ്രൂണഹത്യ നടത്തി തുല്യത ഉറപ്പു വരുത്തണം എന്നു വാദിക്കുന്നവരും ഫെമിനിസം തന്നെ.. ഫെമിനിസത്തിന് അങ്ങനെ ഒത്തിരി ശാഖോപശാഖകൾ ഉണ്ട്. യുക്തി പൂർവ്വവും, മാനവികതയുടെ പക്ഷത്തുനിന്നു കൊണ്ടും നിങ്ങൾ ഏത് തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രസക്തം. പൊതുനിരത്തിൽ നിന്ന് മൂത്രം ഒഴിക്കാൻ ആണുങ്ങൾക്കൊപ്പം അവകാശം വേണമെന്നും. ആണുങ്ങളെപ്പോലെ മദ്യപിച്ച് വാഹനം ഓടിച്ച് ലിംഗസമത്വം സ്ഥാപിക്കണമെന്നും വാദിക്കുന്നതും ഫെമിനിസം തന്നെ, പക്ഷേ, പൊതു വിടം വ്യത്തികേട് ആക്കണോ, മദ്യപാനം ആരോഗ്യത്തിന് എങ്ങനെ ഹാനി ചെയ്യുന്നു എന്നതിലൊക്കെ യുക്തിപരമായി ചിന്തിച്ച് തിരഞ്ഞെടുപ്പു നടത്തുക എന്നതാണ്.

ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത ലിബറല്‍ ഫെമിനിസം ,മാര്‍ക്സിസ്റ്റ്‌ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യല്‍ ഫെമിനിസം എന്നീ സ്ത്രീപക്ഷ ചിന്താ ധാരകള്‍ ലോക രാഷ്ട്രങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു സ്ത്രീ ലോക സമൂഹത്തില്‍ ഒന്നടങ്കം ആശയം പാകിയ ഒരു പ്രതിഭാസം തന്നെയായിരുന്നു. ഇതാ, പുറത്തെടുത്താൻ തന്നെ അരികുകളിൽ നിന്നും തീ പിടിക്കുന്ന തുല്യനീതിയെ കുറിച്ചൊരു ചർച്ച. “തുല്യനീതിയുടെ രാഷ്ട്രീയം” ഫെബ്രുവരി :21 നു് ഞായറാഴ്ച്ച ചാനൽ 13.8 ന്റെ ഒന്നാം വാർഷിക പരിപാടിയിൽ, തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ.. ജസ്ലാ മാടശ്ശേരി, ഫൗസിയ മല്ലിശ്ശേരി, അബിദ, അഡ്വ: സ്മൃതി രവീന്ദ്രൻ, മനു പ്രസാദ്, അഡ്വ:സാബു ഫിലിപ്പ്, സീതാലക്ഷ്മി, റയാൻ, അജ്ഞലി എസ് എന്നിവർ നയിക്കുന്ന പാനൽ ചർച്ച.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണ, അതു കൊണ്ടു് തന്നെ നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടി.

പ്രവേശന ഫീസ് നൂറ് രൂപ.
റജിസ്ട്രേഷൻ ലിങ്ക്

സംഭാവനയ്ക്ക്:

 263 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo