റാവിപുഡി വെങ്കിടാദ്രിക്ക് 100 വയസ്സ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ, വയോവൃദ്ധനും ജ്ഞാന വൃദ്ധനും ആയ യുക്തിവാദി റാവിപുഡി വെങ്കിടാദ്രി 100 ന്റെ നിറവിൽ .

ആന്ധ്രപ്രദേശിൽ ജനിച്ചു വളർന്ന അദ്ദേഹം വാർദ്ധക്യത്തോട് ഇഞ്ചോടിഞ്ച് പോരാടിയാണ് നൂറാം വയസ്സിലും ജാതി- മത – ദൈവ അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത്.
വായനയും എഴുത്തും നൂറാം വയസ്സിലും അദ്ദേഹത്തിന് ദിനചര്യയാണ്.

വിശ്വമാനവികതയുടെ ജീവിക്കുന്ന പ്രതീകമായ അദ്ദേഹത്തിന് ഭാരതിയ യുക്തിവാദി സംഘം ഏർപ്പെടുത്തിയ ഇക്കൊല്ലത്തെ A.T. കോവൂർ ദേശീയ അവാർഡ് നൽകി ആദരിക്കുകയാണ്.

യുക്തിവാദ – ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ സംഘടനകളിലൊന്നായ ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷൻ ആണ് അദ്ദേഹത്തിന്റെ പ്രവൃത്തന നേതൃ മണ്ഡലം .

യുക്തിചിന്തയുടെ ഭൂമികയിൽ ഒരു നൂറ്റാണ്ടിന്റെ യൗവനം . റാവി പുഡി വെങ്കിടാദ്രിക്ക് അഭിവാദ്യങ്ങൾ .

  1. ഫെബ്രുവരി .2021

 331 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo