ചാനൽ 13.8 ഒന്നാം വാർഷികം പാനൽ ചർച്ച ദി ഗ്രേറ്റ് ഇൻഡ്യൻ സയൻസ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ദി ഗ്രേറ്റ് ഇൻഡ്യൻ സയൻസ്


ശരികളിൽ നിന്ന് കൂടുതൽ മികച്ച ശരികളിലേക്ക്, പഴയ ശരികളുടെ വാറോലകൾ തൂക്കാതെ നിരന്തരം നിരീക്ഷിച്ചും, പരീക്ഷിച്ചും, മുൻ ധാരണകളുടെ മൂടുപടങ്ങൾ അണിയാതെ, പാരമ്പര്യങ്ങളുടെ പുക കറയുള്ള മാറാലകൾ മാറ്റി നിരന്തരം പരിഷ്ക്കരിക്കുന്ന, പ്രത്യേയശാസ്ത്ര ഭാണ്ഡക്കെട്ടുകളില്ലാത്ത തെളിമയാർന്ന, കൂടുതൽ തെളിമയാർന്ന എന്തെങ്കിലും ഉണ്ടോ.? ഉണ്ടങ്കിൽ അതാണു് സയൻസ്.

മനുഷ്യപരിണാമഘട്ടത്തിൽ ഭാവനാ വിലാസങ്ങളിലും ചിന്താപദ്ധതികളിലും തുടങ്ങി, ഇന്ന് ലോകത്ത് ഈ കാണുന്ന ആധുനികതയുടെ അടിസ്ഥാനം തന്നെ സയൻസ് ആണ്. ആരംഭകാലത്തെ ഭാവനകളും, ചിന്താപദ്ധതികളുമല്ല, മറിച്ച് നൂറ്റാണ്ടുകൾ കൊണ്ട് നടത്തിയ, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന, നാളെയും തുടരുന്ന പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലെ നിഗമനങ്ങളും, തെളിവുകളുമാണു് ഇന്ന് സയൻസ്. മനുഷ്യൻ അവനവനെ കുറിച്ച് തുടങ്ങി, മൈക്രോസ്കോപ്പിൽ കൂടി പോലും അനുഭവവേദ്യമല്ലാത്തവയെ കുറിച്ചു വരെ പഠിച്ചും, നിരീക്ഷിച്ചും, പ്രപഞ്ചത്തെ അറിഞ്ഞും, അനുഭവിച്ചും സ്വായത്വമാക്കിയ അറിവുകളും, കണ്ടുപിടുത്തങ്ങളും, മനുഷ്യനെ അവന്റെ എല്ലാ ദൗർബല്യങ്ങളേയും അകറ്റാൻ സഹായിക്കുകയും, ലോകത്തെ തന്നെ ആധുനികമായി പുനർനിർമ്മിക്കാനും സഹായിക്കുന്നു.

ചാനൽ 13.8 ന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ശാസ്ത്രത്തെ കുറിച്ചുള്ള ചർച്ച കൂടുതൽ അറിവു പകരാൻ സഹായകരമാകും.” ദി ഗ്രേറ്റ് ഇൻഡ്യൻ സയൻസ് ” എന്ന ചർച്ച നയിക്കുന്നത്, സാബു ജോസ്, എൻ എസ് സന്തോഷ്, രമ്യാ ഓണാട്ട്, നിതിൻ രാമചന്ദ്രൻ, രമേശ് രാജശേഖരൻ, പാപ്പൂട്ടി മാഷ് എന്നിവരാണു്. ഫെബ്രുവരി 21 നു്, തൃശൂർ സാഹിത്യ അക്കാദമി ഹാളിലാണു് പരിപാടി.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണ, അതു കൊണ്ടു് തന്നെ നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടി.

 311 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo