കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്‍മാരെന്നു പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണോ?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരന്‍മാരെന്നു പറഞ്ഞു സ്നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏര്‍പ്പാടാണോ?

”എല്ലാ വാലന്‍റൈന്‍ ദിനത്തിലും സംഭവിക്കുന്നത്” – എന്ന തലക്കെട്ടില്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണിത്. കാണാന്‍ കൊള്ളാത്ത ആണിനെ പെണ്ണ് സഹോദരനോ പ്രണയമില്ലാത്ത ഫ്രണ്ടോ ആയി കാണുന്നതാണ് തീം. ഇതിനോട് ഭൂരിഭാഗം പുരുഷന്‍മാരും യോജിക്കുന്നതിനാല്‍ തന്നെ ഒരു പുരുഷവിലാപമായി ഇതു പ്രചരിക്കുക്കുന്നു. കാണാന്‍ കൊള്ളാത്ത ആണിനെ സഹോദരനായി കാണുന്ന സ്ത്രീ മനോഭാവത്തിന് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ?

പരിണാമപരമായി നോക്കിയാല്‍, തങ്ങളുടെ പരമാവധി (അതിജീവന സാദ്ധ്യതയുള്ള) പതിപ്പുകള്‍ ഉണ്ടാക്കിയ ജീവികളുടെ മക്കളാണ് ഇന്നു കാണുന്ന ജീവിവര്‍ഗം. മനുഷ്യന്‍റെ കാര്യമെടുത്താല്‍, വന്യജീവികളില്‍ നിന്നും പ്രകൃതിശക്തികളില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിച്ച മാതാപിതാക്കളുടെ ജീനുകളാണ് നമ്മിലുള്ളത്. ഇവിടെ, ഒരു പുരുഷന് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം അപേക്ഷിച്ചു നോക്കിയാല്‍, ഒരു സ്ത്രീയ്ക്ക് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. അതുപോലെ തന്നെ, ഒരു കുട്ടിയുടെ ജന്മത്തില്‍ (ലൈംഗികതയില്‍) സ്ത്രീയുടെ മുതല്‍മുടക്ക് പുരുഷന്റെ മുതല്‍മുടക്കിനെ അപേക്ഷിച്ചു വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ, പുരുഷനെ പോലെ പരമാവധി കുട്ടികളെ ഉല്പാദിപ്പിക്കുക എന്നതല്ല സ്ത്രീയുടെ reproductive strategy. പകരം, താന്‍ ജനിപ്പിച്ച കുട്ടികളുടെയെല്ലാം സംരക്ഷണം ഉറപ്പുവരുത്തുകയാണ് സ്ത്രീയുടെ reproductive strategy. അഥവാ അങ്ങനെയൊരു strategy സ്വീകരിച്ച സ്ത്രീകളുടെ ജീനുകളാണ് അതിജീവിച്ചത്.

മനുഷ്യ പരിണാമത്തിന്‍റെ ഭൂരിപക്ഷം കാലഘട്ടത്തിലും (ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വരവു വരെ) പ്രസവത്തോടെ സ്ത്രീ മരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലായിരുന്നു. തനിക്കു വളരെയധികം മുതല്‍മുടക്കും റിസ്കുമുള്ള ലൈംഗികതയ്ക്കായി സ്ത്രീ, ഒരു പുരുഷനെ തിരഞ്ഞെടുക്കുമ്പോള്‍, ആ പുരുഷന്‍ വഴി തന്‍റെ ജീനുകള്‍ അതിജീവിക്കുമോ എന്നതാണ് നോക്കുന്നത്. (അഥവാ അങ്ങനെ നോക്കിയ സ്ത്രീകളുടെ ജീനുകളാണ് അതിജീവിക്കപ്പെട്ടത്). തന്നെയും കുട്ടിയെയും പ്രകൃതിശക്തികളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള ആരോഗ്യമാണ്- ‘കാണാന്‍ കൊള്ളാവുന്ന പുരുഷന്‍’ – എന്ന പ്രയോഗത്തിന്‍റെ കാതല്‍. പുരുഷന് ലൈംഗികതയിലുള്ള മുതല്‍മുടക്കും റിസ്കും വളരെ കുറവായതു കൊണ്ട് ഇങ്ങനെയുള്ള പരിമിതിയുടെ ആവശ്യമില്ല.

ഇനി, പ്രണയമെന്നത് ലൈംഗികതയിലൂടെ reproductice success ഉറപ്പാക്കുന്ന ഒന്നായതിനാല്‍ മാത്രം അതിജീവിക്കപ്പെട്ട ഒന്നാണ്. പ്രസവശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എണീറ്റു നില്ക്കുന്ന മറ്റു ജീവികളെ അപേക്ഷിച്ച്, വളരെ വൈകി മാത്രമാണ് മനുഷ്യക്കുട്ടി സ്വയം പര്യാപ്തത കൈവരിക്കുന്നത്. പ്രണയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമൂലം ലഭിക്കുന്ന സന്തോഷം, പ്രണയം തുടരാന്‍ പ്രണയിതാക്കള്‍ക്കുള്ള പ്രതിഫലമാണ്. അതുപോലെ, പ്രണയത്തിലൂടെ തങ്ങളുടെ കുട്ടികളുടെ സ്വയം പര്യാപ്തത വരെയെങ്കിലും ഒന്നിച്ചു നിന്ന സ്ത്രീ പുരുഷന്‍മാരാണ് കൂടുതല്‍ കുട്ടികളെ അതിജീവിപ്പിച്ചു reproductive success നേടിയത്. അതായത്, അവരുടെ മക്കളായ നമ്മിലും പ്രണയം നൈസര്‍ഗികമാണ്.

ചുരുക്കത്തില്‍, കാണാന്‍ കൊള്ളാത്ത ആണുങ്ങളെ പ്രണയത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് പെണ്ണുങ്ങളുടെ തികച്ചും സ്വാഭാവികവും നൈസര്‍ഗികവുമായ ഏര്‍പ്പാടാണ്.
( Anup Issac )

 330 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo