എരുക്കും പ്രമേഹവും – വ്യാജപ്രചാരണം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ലില്ലിസ് നാച്ചുറൽ ടിപ്‌സ് എന്ന പേരിൽ ഒരു ഒരു വ്യാജപ്രചാരണം ഇപ്പോൾ വൈറൽ ആകുന്നു.
അവർ പറയുന്നതനുസരിച്ചാൽ പ്രമേഹം വളരെയെളുപ്പം ചികിൽസിച്ചു മാറ്റാവുന്നതാണ്. ഇത്തരം നുണകൾ സോഷ്യൽ മീഡിയയിൽ സുലഭമാണ്. ഈ പോസ്റ്റിൻറെ താഴെ അഭിപ്രായം എഴുതുന്നവർ പ്രമേഹ ബാധിതരല്ല. എങ്കിലും പ്രമേഹം ബാധിച്ചവർ ഇത് കണ്ട് ഇത്തരം തട്ടിപ്പുകളിൽ വീണുപോകാതെ ശ്രദ്ധിക്കണം.
പ്രമേഹത്തിന് ഒറ്റമൂലികൾ ഇല്ല. ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവയാണ് പ്രമേഹം നിയന്ത്രിക്കാൻ അത്യാവശ്യം വേണ്ടത്. കുറെപ്പേർക്കെങ്കിലും ഇത് മാത്രം പോരാതെവരും. അങ്ങനെയുള്ളവർ മരുന്നുകൾ കൂടി കഴിക്കേണ്ടതാണ്. ഈ മാർഗങ്ങൾ ശരിയാം വിധം പിന്തുടരുന്നവർ ആരോഗ്യത്തോടും സന്തോഷത്തോടും സാധാരണ ജീവിതം നയിക്കുന്നു. മറ്റുള്ളവർ ക്രമേണ പ്രമേഹ രോഗത്തിന്റെ സങ്കീർണതകളിൽ പെട്ട് പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നു.

എരുക്ക് നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന ചെടിയാണ്. ഇതിൽ നമ്മുടെ കോശങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള അനേകം തന്മാത്രകൾ ഉണ്ടെന്നതും ശരിതന്നെ. എന്നാൽ അവ കണ്ടെത്തി ശുദ്ധീകരിച്ചു സുരക്ഷിതമായതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായതും ആക്കണം എങ്കിൽ മാത്രമേ അവ ഉപയോഗിക്കാനാകൂ. ശരീരത്തിനുള്ളിൽ പ്രവർത്തിക്കാൻ പാകത്തിന് ഇതുവരെ ഈ ചെടിയിൽ നിന്ന് ഒന്നും വേർതിരിക്കാൻ കഴിഞ്ഞിട്ടില്ല.

ശരീരത്തിനുള്ളിൽ പ്രവർത്തിക്കുന്ന തന്മാത്രകൾ ഇലയിൽ നിന്നും കാൽ ചുവടിലൂടെ ശരീരത്തിൽ വേണ്ടത്രയളവിൽ കയറിക്കൊള്ളും എന്ന് പറയുന്നത് തെറ്റും ശാസ്ത്രത്തിനു നിരക്കാത്തതും തന്നെയാണ്.ഒരു പാത്രത്തിൽ പാലോ, തൈരോ, എണ്ണയോ എടുത്തിട്ട് അതിൽ കാലുകൾ മുക്കി വെച്ചാൽ അത് ശരീരത്തിൽ കടക്കില്ലല്ലോ. അതുപോലെ തന്നെയാണ് ഏതെങ്കിലും ഇലകൾ കാലിൽ കെട്ടിവെച്ചാൽ പ്രമേഹം മാറ്റാം എന് പറയുന്നതും.

പൂർണമായും തെറ്റായ ഇത്തരം പ്രചാരണത്തിലും കമെന്റുകളിലും വീണുപോകരുത്. പ്രമേഹം ശരിയാം വിധം ചികിത്സിക്കുകയും നിയന്ത്രിക്കുകയും തന്നെ വേണം..(പോസ്റ്റിന് ആധാരമായ വീഡിയോയുടെ ലിങ്ക് കമെന്റ് ബോക്സിൽ)
.. ക്യാപ്സ്യൂൾ കേരള

 256 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo