നോമ്പ് കാലത്ത് തിരഞ്ഞെടുപ്പു നടത്തിയാലെന്ത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( ടി.കെ.രവിന്ദ്രനാഥ്)

നോമ്പ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയാൽ എന്താണ് കുഴപ്പം? ഒരു കുഴപ്പവുമില്ല. റംസാൻ വ്രതമെടുത്തതു കൊണ്ട് ശാരീരിക ക്ഷീണമുണ്ടാവില്ലെന്നാണ് ഇസ്ലാം മതവിശ്വാസികൾ പറയുന്നത്. അല്ലാഹു വിൻ്റെ അനുഗ്രഹത്താൽ കൂടുതൽ ഊർജ്ജസ്വലത ഉണ്ടാവുകയാണ് ചെയ്യുക എന്നും അവർ പറയുന്നു. അപ്പോൾ റംസാൻ കാലത്ത് തിരഞ്ഞെടുപ്പ് വരുന്നതിനെ മുസ്ലീങ്ങൾ എതിർക്കുമെന്ന് തോന്നുന്നില്ല.

പിന്നെ ആരാണ് തിരഞ്ഞെടുപ്പ് റംസാൻ ആരംഭിക്കുന്നതിന് മുമ്പേ നടത്തണമെന്ന് പറയുന്നത്? മുസ്ലീങ്ങളെ സ്നേഹിക്കുന്ന കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും തന്നെ. ഇടതുപക്ഷം എപ്പഴേ തിരഞ്ഞെടുപ്പിന് തയ്യാറാണ്. ഭരണമികവിന് ജനങ്ങൾ വോട്ടു ചെയ്യുമെങ്കിൽ LDF തന്നെ നല്ല ഭൂരിപക്ഷത്തിന് ജയിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർക്കറിയാം. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ചില ആരോപണങ്ങൾ പ്രതിപക്ഷവും ചില മാധ്യമങ്ങളും കൊണ്ടുവന്നെങ്കിലും അതൊക്കെ നനഞ്ഞ പടക്കമാവുകയാണുണ്ടായത്. ശബരിമല വിഷയം കുത്തിപ്പൊക്കാൻ ശ്രമിച്ചെങ്കിലും അത് കാറ്റു പിടിക്കില്ലെന്ന് ഉയർത്തിക്കെണ്ടു വന്നവർക്ക് തന്നെ മനസ്സിലായി. ഇന്നത്തെ അവസ്ഥയിൽ തിരഞ്ഞെടുപ്പ് ഏപ്രിലിലായാലും മെയിലായാലും
ഇടതുപക്ഷത്തിന് ഒരു പ്രശ്നവുമില്ല.
എങ്കിലും നോമ്പുകാലത്ത് തിരഞ്ഞെടുപ്പ് വേണ്ട എന്ന് തന്നെ LDF ഉം പറയും. വേണമെന്ന് പറഞ്ഞാൽ അവർ മുസ്ലിം വിരുദ്ധരാണെന്നതായിരിക്കും പ്രചരണം.
അതൊഴിവാക്കാൻ ഇങ്ങനെ പറഞ്ഞേ പറ്റു.

മുസ്ലീങ്ങൾ പ്രശ്നമില്ല എന്ന് പറഞ്ഞാലും
നോമ്പ് കാലത്ത് തിരഞ്ഞെടുപ്പ് നടത്താൻ UDF സമ്മതിക്കില്ല. ന്യൂനപക്ഷമാണല്ലൊ ഇപ്പോൾ UDF ൻ്റെ ശക്തി സ്റോതസ്സ്.
എന്തൊക്കെപ്പറഞ്ഞാലും നോമ്പിൻ്റെ ആലസ്യം അവരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കും. തിരഞ്ഞെടുപ്പ് യോഗങ്ങൾ, ജാഥകൾ ഒക്കെ നോമ്പുതുറക്കുന്ന സമയത്താവുന്നത് കൊണ്ട് UDF ൻ്റെ പ്രചരണ പ്രവർത്തനങ്ങളെ
അത് സാരമായി ബാധിക്കും. അതുകൊണ്ടാണ് നോമ്പിന് മുമ്പേ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ ശക്തമായി ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടുന്നത്. അല്ലാതെ നോമ്പിൻ്റെ പുണ്യം ആലോചിച്ചിട്ടല്ല. അല്ലെങ്കിൽ എന്ത് പുണ്യം?

 425 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo