Channel 13.8 ഒന്നാം വാർഷികം പാനൽ ചർച്ച ചികൽസയും ശാസ്ത്രവും

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചികൽസയും ശാസ്ത്രവും


രോഗഗ്രസ്തമായ ലോകത്തു് ഏതൊരു ജീവവർഗ്ഗവും അതിജീവനത്തിനായി രോഗത്തോട് പൊരുതും. മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി രോഗപീഡകളോട് പൊരുതാൻ ജീവവർഗ്ഗങ്ങളിൽ മനുഷ്യൻ ആർജിച്ചെടുത്ത ആരോഗ്യ വൈജ്ഞാനിയമാണു് മോഡേൺ മെഡിസിൻ, അഥവാ ആധുനിക ചികിൽസാ വൈജ്ഞാനീയം

പാരമ്പര്യ ചികിൽസകളായിരുന്നു ആദിമകാലത്ത് മനുഷ്യനു് ആകെ കൈമുതലായി ഉണ്ടായിരുന്നതു്. ഒരു രോഗത്തെ മനസ്സിലാക്കാനോ, നിർണ്ണയിക്കാനോ, കൃത്യമായ പരിഹാരമാർഗ്ഗങ്ങൾ അവലംബിക്കാനോ കഴിയാതിരുന്നതാണു് പാരമ്പര്യ ചികിൽസയുടെ പോരായ്മ. പലപ്പോഴും, നിർണ്ണയിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ശാസ്ത്രീയ പ്രതിവിധികൾ ഇല്ലാതെ, രോഗപീഡകളും, പകർച്ചവ്യാഥികളും കൊണ്ട് മരിച്ച മനുഷ്യരുടെ കണക്കുകൾ ഭയാനകകരമാണു്. അതിന്റെ കണക്കുകളും അങ്ങനെ തന്നെ.

പാരമ്പര്യ രീതി വിട്ട്, സമഗ്രമായ ശാസ്ത്രീയമായ രീതിയിൽ പരീക്ഷണ നിരീക്ഷണ നിർണ്ണയ രീതികൾ അവലംബിച്ച്, രോഗത്തെ നിർണ്ണയിച്ച്, വർഷങ്ങൾ കൊണ്ടുള്ള പരീക്ഷണങ്ങൾ കൊണ്ട് മരുന്നുകൾ കണ്ടു പിടിച്ച് മനുഷ്യൻ മറികടന്നത് അവന്റെ പരിണാമ കാലം മുതൽ വേട്ടയാടിയിരുന്ന രോഗഗ്രസ്തമായ അനാരോഗ്യങ്ങളെയാണ്, അതിനെയാണു് ആധുനിക ചികിൽസാ വിജ്ഞാനീയം എന്ന് ലോകം അഭിമാനത്തോടെ അംഗീകരിക്കുന്നത്.

ആധുനിക ചികിൽസയ്ക്കൊപ്പം, ശാസ്ത്രത്തിനെതിരെ എന്നും സഞ്ചരിച്ചിട്ടുള്ള കപടശാസ്ത്രങ്ങളും, കപട വൈദ്യങ്ങളും എന്നും വെല്ലുവിളികളാണ്.പാരമ്പര്യത്തിലും, ഭൂതകാല വിശ്വാസങ്ങളിലും അധിഷ്ടിതമായ ചികിൽസാ രീതികൾ പൊതുബോധത്തിൽ ഉറച്ച അന്ധവിശ്വാസങ്ങളാണു്. ആധുനിക ശാസ്ത്ര മാർഗ്ഗങ്ങൾ പിൻതുടരുന്നതിനൊപ്പം, മനുഷ്യനെ ആരോഗ്യരംഗത്ത് ഗ്രസിക്കുന്ന അത്തരം അപകടങ്ങളെ കുറിച്ചും, ആധുനിക വൈദ്യത്തിന്റെ പ്രാധാന്യങ്ങളെയും, അതിന്റെ മുന്നേറ്റങ്ങളേയും കുറിച്ച് ഒരു ചർച്ച.. ഒപ്പം നിങ്ങൾക്കും സംശയങ്ങൾ ഉണ്ടാവും, അതും ചോദിക്കാം.

ഫെബ്രുവരി -21നു് ഞായറാഴ്ച്ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചാനൽ 13.8 ന്റെ ഒന്നാമത് വാർഷികത്തിന്റെ ഭാഗമായി “ചികിൽസയും ശാസ്ത്രവും ” എന്ന വിഷയത്തിൽ ഡോക്ടർ: വിഷ്ണു മോഹൻ ഡോ: ആരിഫ് ഹുസൈൻ, ഡോ: ആർ രാഗേഷ്, ഡോ: സുനിൽ കുമാർ, ഡോ: ജിമ്മി മാത്യു, ഡോ: അനീഷ് ഗുരുദാസ് എന്നിവർ ചർച്ച നയിക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണ, അതു കൊണ്ടു് തന്നെ നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടി.

പ്രവേശന ഫീസ് നൂറ് രൂപ.
റജിസ്ട്രേഷൻ ലിങ്ക്

സംഭാവനയ്ക്ക്:

http://nastiknation.org/channel13-8/

 262 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo