Channel 13.8 ഒന്നാം വാർഷികം‌. പാനൽ ചർച്ച മൂർത്തദും, ഉമ്മത്തും.

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മൂർത്തദും, ഉമ്മത്തും.


മതം വിഴുങ്ങിയ ഒരു സമൂഹത്തിൻ ജനിച്ചു പോയതു കൊണ്ടു മാത്രം ആ മതക്കാരൻ എന്ന് അറിയപ്പെടാനുള്ള വിധിയാണ് മനുഷ്യർക്കുള്ളതു്. മാതാപിതാക്കൾ വിശ്വസിക്കുന്ന കഥകളിൽ വിശ്വസിക്കുകയും, അതേ മതത്തിന്റെ അനുഷ്ടാനങ്ങളിൽ മുഴുകുകയും, മനുഷ്യസഹജമായ ബുദ്ധിയും, യുക്തിയും ഉണ്ടായിട്ടും, മതത്തിന്റെ കാര്യത്തിൽ അത് പ്രയോജനപ്പെടുത്താൻ കഴിയാത്തിടത്ത്, ഒരു വിശ്വാസ സമൂഹത്തിലെ കുടുംബ ബന്ധങ്ങളിൽ പെട്ടു പോയതു കൊണ്ടു് മതം സ്വീകരിക്കാതെ, അല്ലങ്കിൽ മതത്തെ കുറിച്ച് അറിഞ്ഞു് അതിന്റെ അയുക്തിയും, അപകട സാദ്ധ്യതകൾ മനസ്സിലാക്കിയും പരമ്പരാഗത വിശ്വാസം വെടിഞ്ഞു്, മതത്തിന്റെ പൊള്ളത്തരങ്ങൾ പൊതു സമൂഹത്തിൽ വിളിച്ചു പറയുന്നവരുണ്ട്. അവരിൽ ഏതാനും പേർ ചേർന്നു നയിക്കുന്ന ചർച്ചയാണിതു്.

മതത്തെ സംബന്ധിച്ചിടത്തോളം സത്യമെന്നാൽ മത സാഹിത്യങ്ങളാണ്, ആ സത്യത്തെ (മതത്തെ) നിഷേധിച്ച് പുറത്തു വരുന്നവരെ മൂർത്തദ് അഥവാ കുലംകുത്തികൾ എന്നാണു് ഇസ്ലാം വിളിക്കുന്നതു്. ഖുറാനിൽ അവരെ കുറിച്ച് പറയുന്നത് തന്നെ ഇങ്ങനെയാണ് “സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.സന്മാര്‍ഗം വിറ്റ്‌ പകരം ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ, അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല.യഥാര്‍ത്ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷെ, അവരത്‌ മനസ്സിലാക്കുന്നില്ല.”

ലോകത്തിലെ രണ്ടാമത്തെ മതമാണ് ഇസ്ലാം. ഏറ്റവും ചട്ടക്കൂടുള്ള മതത്തിൽ നിന്നു പുറത്തു വന്നവരുടെ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, അവർക്ക് പറയാനും, നിങ്ങൾക്ക് ചോദിക്കാം. ഫെബ്രുവരി 21 നു്, തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ചാനൽ 13.8 ന്റെ വാർഷിക പരിപാടിയിലെ പാനൽ ചർച്ചയിൽ ഇ എ ജബ്ബാർ, ജാമിദ ടീച്ചർ, ലിയാക്കത്തലി, ഷാരോൺ സാപ്പിയൻ, മുഹമ്മദ് ഖാൻ എന്നിവർ പങ്കെടുക്കുന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണ, അതു കൊണ്ടു് തന്നെ നിങ്ങളുടെ സീറ്റുകൾ ഇപ്പോൾ തന്നെ ഉറപ്പു വരുത്തുക.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് പരിപാടി.

പ്രവേശന ഫീസ് നൂറ് രൂപ.
റജിസ്ട്രേഷൻ ലിങ്ക്

സംഭാവനയ്ക്ക്:

 261 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo