മഌഷ്യന്റെ യാഥാർത്ഥ്യം.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

~~~~~

മതകഥകള്‍, ദൈവങ്ങള്‍ ഇവയില്‍ ആമൂലാഗ്രം മുങ്ങിനില്‍ക്കുന്ന മഌഷ്യന്‍, എങ്ങിനെ തന്റെ അസ്‌തിത്വത്തിന്റെ യാഥാർഥ്യം അറിയാനാണ്‌. മതകഥകളില്‍ ദൈവം മഌഷ്യനെ സൃഷ്‌ടിക്കുന്ന രംഗങ്ങള്‍ എത്ര ലളിതമാണ്‌. ദൈവം ഇച്ഛിച്ചു മഌഷ്യന്‍ അതാ, ഏദന്‍ തോട്ടത്തില്‍.

എന്നാല്‍ യഥാർത്ഥ വസ്‌തുത എന്താണ്‌?.

ആ വസ്‌തുതയാണ്‌ മുകളിലെ ചിത്രം പറയുന്നത്‌.

മഌഷ്യന്‍ ഒരു സൃഷ്‌ടിയല്ല; പിന്നെയോ ലക്ഷകണക്കിന്‌ വർഷങ്ങളായി ജൈവതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ, പരിണാമത്തിന്റെ ഫലമായി ഇന്നത്തെ അവസ്ഥയിലേക്ക്‌ നാം ആയിത്തീർന്നതാണ്‌, അത്‌ തികച്ചും ഭൗതികവുമാണ്‌.
കഴിഞ്ഞ 70 ലക്ഷം വർഷം തൊട്ട്‌, ആഫ്രിക്കാ ഭൂഖണ്ഡത്തില്‍, അവിടുത്തെ സാവന്നാ പ്രദേശങ്ങളില്‍ ആരംഭിച്ച മഌഷ്യപരിണാമ പ്രക്രിയയില്‍; പൊടുന്നനെ മഌഷ്യന്‍ ഉണ്ടാവുകയല്ലാ ചെയ്യുന്നത്‌, പിന്നെയോ, മഌഷ്യ സദൃശ്യരായ ഒട്ടനവധി നരവിഭാഗങ്ങള്‍ പല കാലങ്ങളിലായി രൂപം കൊള്ളുകയും അതില്‍നിന്നും ഇന്നത്തെ മഌഷ്യന്‍ പരിണമിച്ചു വരികയും ആണ്‌ ചെയ്യുന്നത്‌.

നീണ്ട 70 ലക്ഷം വർഷം.

ദൈവം സൃഷ്‌ടിച്ചു എന്ന്‌ പറയുന്നത്‌ പോലെ എളുപ്പമല്ല, പരിണമിച്ച്‌ എത്തുന്നത്‌. മഌഷ്യ പരിണാമത്തില്‍ ഇന്നത്തെ മഌഷ്യന്‍, ഹോമോ സാപിയന്‍സ്‌ ഉണ്ടാവണമെന്ന്‌ പരിണാമ പ്രക്രിയക്ക്‌ പൂർവ വിധിയൊന്നുമില്ല. അതെല്ലാം പരിസ്ഥിതിയില്‍ സംഭവിക്കുന്ന മാറ്റങ്ങളും, ആ മാറ്റങ്ങളോട്‌ ജീവി പൊരുത്തപ്പെടുന്നതും ആയി ബന്ധപ്പെട്ടിരിക്കുന്നു; ജനിതക മാറ്റങ്ങളിലൂടെ.

നോക്കു സുഹൃത്തെ, അമ്പതിനായിരം വർഷം മുമ്പ്‌, ഭൂമിയില്‍, മഌഷ്യ സമാനരായ ഏതാഌം മാനവ വിഭാഗങ്ങളുണ്ടായിരുന്നു. നിയാണ്ടർതാല്‍ മഌഷ്യരും ഡെനിസോവന്‍ മഌഷ്യഌം ഇന്നത്ത മഌഷ്യഌം (വേറെയും ചിലരെ കുറിച്ച്‌ ഇപ്പോള്‍ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നു.) ഒരേ പ്രതലത്തില്‍ ജീവിച്ചിരുന്നു.

പക്ഷേ, ഇന്ന്‌ അവർ ആരും ഇല്ല. ഉള്ളത്‌ നാം മാത്രം, ഹോമോ സാപിയന്‍സ്‌.

എന്നാല്‍ നാം ചെയ്യുന്നതോ?. നമ്മുടെ ഉല്‍പ്പത്തി ചരിത്രം മനസിലാക്കാതെ, നാം സൃഷ്‌ടിച്ച ദൈവങ്ങളാണ്‌ നമ്മെ സൃഷ്‌ടിച്ചത്‌ എന്ന്‌ സങ്കല്‍പ്പിച്ച്‌ കഴിയുന്നു. പ്രപഞ്ചസൃഷ്‌ടാക്കളായ ദൈവങ്ങളെ നാം സൃഷ്‌ടിക്കാന്‍ തുടങ്ങിയീട്ട്‌ മുവ്വായിരം വർഷങ്ങളേ ആയിട്ടുള്ളു. ഇവിടുത്തെ പരമപ്രധാനമായ കാര്യം ഇതാണ്‌;

ദൈവം ജനിക്കുംമുമ്പ്‌ മഌഷ്യന്‍ ഉണ്ട്‌.
രാജു വാടാനപള്ളി

 348 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo