എന്താണ് അഗ്നിഹോത്രം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മരണം വരെ നിര്‍ബന്ധമായി ചെയ്യേണ്ട ഹിന്ദുക്കളുടെ നിത്യകര്‍മ്മങ്ങളില്‍ (daily offering) ഒന്നാണ് അഗ്നിഹോത്രം.

എന്തിനുവേണ്ടിയാണ് അത് ചെയ്യുന്നത് എന്നതിനെ സംബന്ധിച്ച് വേദത്തില്‍ ഇപ്രകാരം പറയുന്നുഃ –

”അവന്‍ (സൂര്യന്‍) അസ്തമയത്തിനുശേഷം ഭ്രൂണമായിത്തീരുന്നു. അവന്റെ മാതൃകയിലാണ് ജീവജാലങ്ങളെല്ലാം ഭ്രൂണമാകുന്നത്. തീര്‍ച്ചയായും അവര്‍ (ജീവജാലങ്ങള്‍) (ഭ്രൂണമായിത്തീര്‍ന്നിട്ട് ) വശീകരിക്കപ്പെട്ട് മയങ്ങിയവരെപ്പോലെ ഒന്നുമറിയാതെ കിടക്കുന്നു. രാത്രി അവനെ (സൂര്യനെ) മൂടിപ്പൊതിയുന്നു , എന്തുകൊണ്ടെന്നാല്‍ ഭ്രൂണം പൊതിയപ്പെട്ടിരിക്കുമല്ലൊ.

ഭ്രൂണമായിത്തീര്‍ന്ന അവനുവേണ്ടിയാണ് അസ്തമയനേരത്തില്‍ അഗ്നിഹോത്രകര്‍മ്മത്താല്‍ ഹവിസ്(offering) അര്‍പ്പിക്കുന്നത്. അതുകൊണ്ടാണ് (സൂര്യന് ഹവിസ്സ് കൊടുക്കുന്നതിനാലാണ്) ലോകത്തിലെ ഭ്രൂണങ്ങളെല്ലാം ഭക്ഷണം കഴിക്കാതെ തന്നെ ജീവിക്കുന്നത്.

ഉദയസമയത്തില്‍ അഗ്നിഹോത്രകര്‍മ്മത്താല്‍ കൊടുക്കുന്ന ഹവിസ്സ് അവന് (സൂര്യന്) കൂടുതല്‍ നന്നായി പ്രകാശിക്കുവാനുള്ള ശക്തി നല്‍കുന്നു. ഹവിസ് അര്‍പ്പണം ഇല്ലെങ്കില്‍ അവന്‍(സൂര്യന്‍) ഉദിക്കുകയില്ല. അഗ്നിഹോത്രത്താലാണ് അവന്‍ രാത്രിയെന്ന തിന്മയില്‍നിന്ന് പുറത്തേക്ക് വരുന്നത്” -[ യജൂര്‍വേദം ].

ഇന്ന് ഹിന്ദുത്വക്കാരുടെ നേതൃത്വത്തില്‍ വളരെ ആസൂത്രിതമായി ”വേദത്തില്‍ സയന്‍സ്” ഉണ്ടെന്ന കള്ളപ്രചാരണങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. അജ്ഞതയില്‍ കഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ക് ബ്രിട്ടീഷുകാരുടെ കാലത്താണ് ആധുനികശാസ്ത്രബോധം ഉണ്ടാകുന്നത്. മതത്തെ രക്ഷിക്കണമെങ്കില്‍ അതിനെ സയന്‍സുവല്‍ക്കരിച്ച് അവതരിപ്പിക്കണം എന്ന ആശയം അപ്പോഴാണ് ഹൈന്ദവപണ്ഡിതന്മാര്‍ക്കിടയില്‍ ആദ്യമായി ഉണ്ടാകുന്നത്. അന്നുമുതല്‍ ആരംഭിച്ച വളച്ചൊടിക്കലുകളും നുണകളും ഇന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഇന്ന് അഗ്നിഹോത്രത്തെ പ്രചീന ഹിന്ദുക്കളുടെ ”സയന്റിഫിക് അറിവുകളില്‍” ഒന്നായിട്ടാണ് അവര്‍ അവതരിപ്പിക്കുന്നത്. അതിനെ സംബന്ധിച്ച നുണകളും കള്ളലേഖനങ്ങളും കച്ചവടവും വളരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.

വിശ്വാസികളായ Scholars, scientists, spiritual leaders, business men എന്നിവരടങ്ങുന്ന ഒരു കൂട്ടം ആളുകള്‍ വളരെ ആധികാരികമെന്ന് തോന്നിക്കുംവിധമാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ശരിയായ മാനദണ്ഡകളോ യുക്തിയോ ഇല്ലാത്ത ധാരാളം ”റിസര്‍ച്ച്” പേപ്പറുകളും ലേഖനങ്ങളും പുസ്തകങ്ങളും അവര്‍ ഇറക്കുന്നു. ഹിന്ദുമതത്തില്‍ അഭിമാനം ഉണ്ടാക്കി ഹിന്ദുത്വം വളര്‍ത്തുക, പണമുണ്ടാക്കുക എന്നിവയാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളുടെ പിന്നിലുള്ള വികാരം.

തെറാപ്പിയല്ലാത്ത യോഗയെ തെറാപ്പിയാക്കി മാറ്റി പണമുണ്ടാക്കുന്നതുപോലെ, ഇപ്പോള്‍ അഗ്നിഹോത്രത്തെയും ”Agnihotra Therapy” ആക്കി മാറ്റി പണമുണ്ടാക്കുന്നുണ്ട്.

 290 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo