ഹിന്ദുമതത്തിലെ ഭൂമിയും പ്രപഞ്ചസിദ്ധാന്തവും എന്താണെന്ന് അറിയാത്തവരായ ഹിന്ദുക്കള്‍ക് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
ചിത്രത്തില്‍ കാണുന്ന വസ്തുവിന്റെ മദ്ധ്യത്തിലുള്ള പരന്ന ഡിസ്കാണ് ഹൈന്ദവ-ഭൂമി.
ഈ ഭൂമിക്ക് നമ്മുടെ ഒറിജിനല്‍ ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരും വിചാരിക്കരുത്. ഒറിജിനല്‍ ഭൂമി എന്താണെന്നോ എങ്ങനെയാണെന്നോ അറിയാത്ത ഋഷിമാരുടെ ദര്‍ശനമാണ് ഈ ഭൂമി. ഇന്ത്യയുടെ ഭൂവിഭാഗം ഒഴിച്ചുള്ള ബാക്കി ഭാഗങ്ങളെല്ലാം യഥാര്ത്ഥഭൂമിയുമായി ഒരു വിധത്തിലും ബന്ധമില്ലാത്തവയാണ്.
ഹൈന്ദവഭൂമിയെ ഭൂമണ്ഡലം, ഭൂവലയം, ഭൂഗോളം എന്നീ വാക്കുകള്‍കൊണ്ട് സൂചിപ്പിക്കുന്നു. ഗോളം എന്ന വാക്ക് ഇന്ന് പലരെയും വഴിതെറ്റിക്കുന്നുണ്ട്. ഗോളം എന്ന വാക്കിനര്‍ത്ഥം മണ്ഡലം / വലയം/ വൃത്തം എന്നാണ്. ഉരുണ്ടത് എന്ന അര്‍ത്ഥത്തിലും അത് ഉപയോഗിക്കാറുണ്ടെങ്കിലും , ഭൂമിയെ സംബന്ധിച്ച് പറയുമ്പോള്‍ വൃത്തം എന്നാണ് ആ വാക്കിനര്‍ത്ഥം. അതിന്റെ വിവരണങ്ങളില്‍ നിന്ന് ആര്‍ക്കും അത് സുവ്യക്തമായി ബോദ്ധ്യമാവുന്നതാണ്.
ചിത്രത്തില്‍ കാണുന്ന രൂപത്തിന്റെ ഏറ്റവും അടിയിലുള്ള വലയമാണ് അവീചി എന്ന നരകം. നരകങ്ങളില്വച്ച് ഏറ്റവും നീചമായ നരകമാണ് അത്. അതിന് മുകളില്‍ കാണുന്ന കുറച്ച് വലയങ്ങള്‍ മറ്റു നരകങ്ങള്‍ ആണ്. അതിനും മുകളിലുള്ള വലയങ്ങള്‍ പാതാളലോകങ്ങളാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് അതിലൊന്നിലേക്കാണ്.
പാതാളലോകങ്ങള്ക്ക് മുകളിലാണ് നമ്മുടെ ഭൂമി അഥവാ ഭൂമണ്ഡലം.
അവീചി മുതല്‍ ഭൂമണ്ഡലം വരെയുള്ള ഭാഗത്തെ മുഴുവനായി പറയുന്ന പേരാണ് ”ഭൂര്‍ലോകം”. ഗായത്രീ മന്ത്രത്തില്‍ ചൊല്ലുന്ന ഭൂര് ഭുവ സ്വര് എന്നീ മൂന്ന് ലോകങ്ങളില്‍ ആദ്യത്തേതാണ് അത്.
- ഭൂര്ലോകംഃ – പാതാള-നരക-ഭൂമികള്‍ അടങ്ങുന്നത്.
- അന്തരീക്ഷലോകംഃ – നക്ഷത്രങ്ങളും (ഗ്രഹങ്ങളും) സൂര്യനും അടങ്ങുന്ന ആകാശം. അവിടെയുള്ള ലോകങ്ങള്‍ അടങ്ങിയത്.
- സ്വര്‍ഗ്ഗലോകം – നക്ഷത്രങ്ങളും സൂര്യനുമുള്ള ആകാശത്തിന് അപ്പുറത്തുള്ള ലോകങ്ങള്‍ അടങ്ങിയത്.
വൈദികഗായത്രീമന്ത്രത്തിന്റെ പിന്നിലുള്ള ഋഷിദര്ശനവും സയന്‍സും എന്താണെന്ന് ഇപ്പോള്‍ മനസിലായിരിക്കുമല്ലൊ…?
നടുവിലുള്ള ഡിസ്കായ ഭൂമിയുടെ മൊത്തം വ്യാസം 600 കോടി കിലോമീറ്ററാണ്. വലിയ സംഖ്യകള്‍ എന്നും ഹിന്ദുക്കളുടെ ഒരു വീക്ക്നസ് ആയിരുന്നു എന്ന് ചരിത്രകാരന്മാര് പറയുന്നു. വലിയ സംഖ്യകളെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു ഹിന്ദുക്കള്‍.
നെയ്യിന്റെ സമുദ്രം, കരിമ്പിന് ജ്യൂസിന്റെ സമുദ്രം etc 7 സമുദ്രങ്ങളും , വിചിത്ര ദിവ്യ ലോകങ്ങളുള്ള 7 ദ്വീപുകളും അടങ്ങിയതാണീ ഡിസ്ക്.
ചിത്രത്തില്‍ കാണുന്ന ഭൂ-ഡിസ്കിന്റെ മദ്ധ്യത്തിലുള്ള സ്വര്‍ണനിറമുള്ള തൂണാണ് അതിന്റെ അച്ചുതണ്ട് (Axis). അതിനെ മേരുപര്‍വതം എന്ന് പറയുന്നു. അതിന്റെ ഉയരം 10 ലക്ഷം കി.മീറ്ററാണ്. സൂര്യന് എന്ന ഗ്രഹം ഈ മേരുപര്‍വതത്തിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങിനെ ഭൂ-ഡിസ്കിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് രാത്രിയും പകലും ഉണ്ടാകുന്നു. ഡിസ്കിന്റെ അടിയിലുള്ള പാതാള-നരകലോകങ്ങളിലേക്ക് സൂര്യന്റെ വെളിച്ചം എത്തുന്നില്ല.
ഈ ലോകങ്ങളെല്ലാം സൂര്യനോട് ബന്ധപ്പെട്ടവയാണ്. സൂര്യനെയും നക്ഷത്രങ്ങളെയും ഗ്രഹങ്ങളായിട്ടാണ് ഹൈന്ദവഋഷിമാര് മനസിലാക്കിയിരുന്നത്. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് അറിയില്ലായിരുന്നു. ചന്ദ്രന് എന്ന ഗ്രഹത്തിന് രാത്രിയില്‍ മാത്രം പ്രകാശിക്കുന്ന നക്ഷത്ര-ഗ്രഹങ്ങളോട് പ്രത്യേകമായ ബന്ധമുണ്ട് എന്നവര്‍ കരുതി. നക്ഷത്രഗ്രഹങ്ങളില്വച്ച് ഏറ്റവും വലുതും അവയുടെ നായകനും നിയന്താവും ചന്ദ്രനാണ് എന്നവര്‍ കരുതി. ചന്ദ്രനെ നക്ഷത്രഗ്രഹങ്ങളുടെ ഭര്‍ത്താവ് എന്നാണ് പറയാറുള്ളത്.
ഇതുകൊണ്ടാണ് ഗീതയില്‍ ഭഗവാന് പറയുന്നത്ഃ
”നക്ഷത്രാണാം അഹം ശശീ” (ഗീത. 10.21 ).
അര്‍ത്ഥം – നക്ഷത്രങ്ങളില്‍ (ഏറ്റവും ശ്രേഷ്ഠനായ) ചന്ദ്രന് ഞാനാകുന്നു.
യോഗയുടെ ഏറ്റവും വലിയ ആളായ പതഞ്ജലിമഹര്‍ഷി പറയുന്നുഃ –
” ഭുവനജ്ഞാനം സൂര്യേ സംയമാത് ”
[ യോഗസൂത്രം -3.26 ].
അര്‍ത്ഥം – ഭുവനത്തെ സംബന്ധിച്ചുള്ള ജ്ഞാനം ലഭിക്കാന്‍ സൂര്യനില്‍ ധ്യാനിക്കണം !!
മേരുകേന്ദ്രീകൃതമായ ഭുവനത്തെ സംബന്ധിച്ച് വേദവ്യാസന്റെ യോഗസൂത്രഭാഷ്യത്തില്‍ വിശദമായി പ്രസ്താവിക്കുന്നുണ്ട്. ഇന്ന് യോഗസൂത്രത്തിന്റെ ആധികാരിക അര്‍ത്ഥമായി എല്ലാവരും ആശ്രയിക്കുന്നത് വേദവ്യാസന്റെ ഭാഷ്യത്തെ ആണ് എന്നോര്‍ക്കുക. വിവേകാനന്ദന് യോഗസൂത്രത്തിന് ഇംഗ്ലീഷ് വ്യാഖ്യാനം എഴുതിയത് വ്യാസഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ്.
ഭൂമി-ആകാശ-സ്വര്‍ഗലോകങ്ങള്‍ ചേര്‍ന്നതാണ് ഭുവനം അഥവാ ഭുവനകോശം.
കോശം എന്നാല്‍ ഭണ്ഡാരപ്പെട്ടി. വേദത്തില്‍ (ഛാന്ദോഗ്യോപനിഷത്തില്‍) ആകാശ-ഭൂമി-സ്വര്‍ലോകങ്ങള്‍ അടങ്ങിയ ഭുവനകോശത്തെ വര്‍ണ്ണിക്കുന്നുണ്ട്. മുകളില്‍ ദ്വാരമുള്ള ഒരു ഭണ്ഡാരപ്പെട്ടി ആയിട്ടാണ് അതിനെ വര്‍ണ്ണിച്ചിരിക്കുന്നത്.
അടുത്തതായി പതഞ്ജലി പറയുന്നുഃ –
”ചന്ദ്രേ താരവ്യൂഹജ്ഞാനം”
[ യോഗസൂത്രം – 3.27].
അര്‍ത്ഥം – രാത്രിയിലെ നക്ഷത്രവ്യൂഹങ്ങളെ സംബന്ധിച്ച ജ്ഞാനം ഉണ്ടാകാന്‍ ചന്ദ്രനില്‍ ധ്യാനിക്കണം !!
ശങ്കരാചാര്യരും ഭോജനും ഇതിന്റെ അര്‍ത്ഥം വിശദമാക്കുന്നുണ്ട്. ചന്ദ്രനുമായിട്ടാണ് നക്ഷത്രങ്ങള്‍ക്ക് ബന്ധമുള്ളത് എന്നതുകൊണ്ടാണ് നക്ഷത്രങ്ങളുടെ ജ്ഞാനത്തിന് ചന്ദ്രനില്‍ ധ്യാനിക്കണം എന്ന് പറയുന്നതെന്ന് അവര്‍ വിശദമാക്കുന്നു.
അന്നത്തെ so called ഋഷിമാരുടെ ദിവ്യജ്ഞാനം ഇതുപോലുള്ള മണ്ടത്തരങ്ങള്‍ ആയിരുന്നു. സൂര്യനില്‍ ധ്യാനിച്ചാല്‍ ഒരാള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഈ 600 കോടി കി.മീ വിസ്തൃതിയുള്ള മേല്പറഞ്ഞ പരന്ന ഭൂമിയും ഏഴ് ഉപരിലോകങ്ങളും 7 അധോലോകങ്ങളുമൊക്കെ കാണാന്‍ സാധിക്കും എന്നാണ് ഇവിടെ പതഞ്ജലി പറയുന്നത്. പതഞ്ജലി ധ്യാനത്തില്‍ ഇത് സ്വയം കണ്ടിട്ടുള്ളതുകൊണ്ടാണല്ലോ മറ്റുള്ളവരോട് കാണാന്‍ സാധിക്കുമെന്ന് പറയുന്നത്. അല്ലെങ്കില്‍ പതഞ്ജലി നുണയാണ് എഴുതിയിരിക്കുന്നത് എന്ന് പറയേണ്ടിവരും.
അപ്പോള്‍ പതഞ്ജലി തന്റെ യോഗധ്യാനത്തിലൂടെ യഥാര്‍ത്ഥമല്ലാത്ത ദര്‍ശനങ്ങള്‍ കണ്ടു എന്ന് ഉറപ്പാകുന്നു.
ധ്യാനത്തിലൂടെ ഒരാള്‍ക്ക് ഇത്തരം ദര്‍ശനങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന് ഇന്നത്തെ ആധുനിക മനഃശാസ്ത്രത്തിന് അറിയാം. ധ്യാനത്തിലൂടെ സെല്‍ഫ്-ഹിപ്നോസിസില്‍ എത്തുന്ന മനസിന് അതാഗ്രഹിക്കുന്ന മിഥ്യാദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കും. യോഗശാസ്ത്രം എന്ന പേരില്‍ ഋഷിമാര്‍ എഴുതിവച്ചിരിക്കുന്നത് അവരുടെ ഭാവനകളും മതിഭ്രമങ്ങളും മാത്രമാണെന്ന് ഇതില്‍ നിന്ന് തെളിയുന്നു.
മനസും ബുദ്ധിയും ഇരിക്കുന്നത് ഹൃദയത്തിലാണ് എന്ന് പ്രസ്താവിക്കുന്ന പതഞ്ജലിയുടെ യോഗശാസ്ത്രം മനുഷ്യന് അനുഷ്ഠിക്കാന്‍ യോഗ്യമായതാണോ എന്ന് ചിന്തിക്കുക.
ചിത്രത്തില്‍ കാണുന്ന ഈ ഹൈന്ദവഭൂമിയെ കൈമുതലായി വച്ചുകൊണ്ടാണ് ഹരേകൃഷ്ണപ്രസ്ഥാനം നാസക്കെതിരെ FLAT EARTH MOVEMENT നടത്തുന്നത്.
302 കാഴ്ച