സ്ത്രീവിരുദ്ധ നിയമം കൊണ്ടുവരുന്ന കോൺഗ്രസ്സോ പുരോഗമനവാദികൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ശശി തരൂരിരിൻ്റെ പുളുവടി

( ടി.കെ.രവിന്ദ്രനാഥ്)

സമൂഹത്തിലെ വിവിധ മേഖലകളിലുള്ള ആളുകളുമായി ആശയവിനിമയം നടത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് കേരളത്തെ പുരോഗതിയിലേയ്ക്ക് നയിക്കാനുള്ള മാർഗങ്ങൾക്ക് രൂപം കൊടുക്കുകയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള LDF. അത്തരത്തിലുള്ള ഒരു ശ്രമത്തിലാണ് യു.ഡി.എഫും. അങ്ങനെയുള്ള ഒരു ഒരു ജനകീയ മാനിഫെസ്റ്റോ രൂപീകരിക്കാൻ വേണ്ടി അവർ ചുമതലയേൽപ്പിച്ചിരിക്കുന്നത് ബുദ്ധിജീവിയായ ഡോ: ശശി തരൂരിനെയാണ്. ഉദ്ദേശിച്ച സ്ഥാനങ്ങളൊന്നും കിട്ടാതെ പിണങ്ങി നിന്ന ശശി തരൂരിനെ ആശ്വസിപ്പിക്കാൻ ഒരു പദവി എന്നതിലപ്പുറം
ഒരു പ്രസക്തി അദ്ദേഹം നടത്താനുദ്ദേശിക്കുന്ന പ്രവർത്തനം കൊണ്ടും അതിൽ നിന്ന് മെനഞ്ഞെടുക്കുന്ന നയരേഖയ്ക്കും ഉണ്ടാവില്ല എന്നുറപ്പാണ്.

പിണറായിയെപ്പോലെ ശശി തരൂരും വിദ്യാർത്ഥികൾ, അക്കഡമീഷ്യന്മാർ, പൗരപ്രമുഖർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ച നടത്തി. സദസ്സിനോട് ശശി തരൂർ പറയുന്നതു നോക്കൂ:

“21 ആം നൂറ്റാണ്ടിലെത്തിയിട്ടും കേരളം മന്ദഗതിയിലാണ്. പിന്തിരിപ്പൻ നയങ്ങളാണ്
അതിന് കാരണം. ഒരു പുരോഗമന കേരളത്തിനു വേണ്ടി UDF ന് മാത്രമേ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയൂ”

ശശി തരൂരിൻ്റെ വാക്കുകളും UDF ൻ്റെ നിലപാടും തമ്മിലുള്ള പൊരുത്തക്കേട് ശ്രദ്ധിച്ച അഞ്ജന എന്ന ജേർണ്ണലിസം വിദ്യാർത്ഥിനി അപ്പോൾ കുറിക്ക് കൊള്ളുന്ന ഒരു ചോദ്യം ചോദിച്ചു:

”ആർത്തവ പ്രായക്കാരായ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുന്ന നിയമം കോൺഗ്രസ് കൊണ്ടുവരാൻ പോകുന്നു. എന്തിനാണ് പാർട്ടി ശബരിമല വിഷയത്തിൽ പിടിച്ചു തൂങ്ങുന്നത്.?”

സ്ത്രീവിരുദ്ധമായ അനാചാരങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടു വരുന്ന കോൺഗ്രസ്സാണോ പുരോഗമനം പറയുന്നത് എന്നാണ് ആ കുട്ടി ചോദിച്ചത്.
ഭൂരിപക്ഷം വിശ്വാസികളുടെ വികാരം മാനിച്ചാണ് അത് ചെയ്യുന്നത് എന്ന അഴകൊഴമ്പൻ മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് തരൂർ ചെയ്തത്.
അല്ലാതെന്ത് ചെയ്യാൻ!

 344 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo