മുസ്ലിം വർഗ്ഗീയതയെ വെള്ളപൂശുന്ന കോൺഗ്രസ് നേതാക്കൾ
( ടി.കെ.രവിന്ദ്രനാഥ് )
ഉമ്മൻ ചാണ്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ തുർക്കി ഗവണ്മൻ്റ് കൃസ്ത്യൻ പളളിയായ ഹാഗിയ സോഫിയ മുസ്ലിം പളളിയാക്കി മാറ്റിയതിനെ ന്യായീകരിച്ചത് മെത്രാൻ സമിതിയെ രോഷാകുലരാക്കിയിരിക്കുകയാണ്.
ഇതിനായിചാണ്ടി ഉമ്മൻ പറയുന്ന ന്യായം തീരെ യുക്തിയില്ലാത്തതാണ്.
യൂറോപ്പിൽ ആയിരക്കണക്കിന് ചർച്ചുകൾ ഡാൻസ് ബാറുകളായി മാറിയതിനെതിരെ ഒരക്ഷരം മിണ്ടാത്തവർ ഹാഗിയ സോഫിയ പള്ളിയുടെ പേരിൽ ജനങ്ങളെ വർഗ്ഗീയമായി ചേരിതിരിക്കുന്നത് എന്തിനാണെന്നാണ് ചാണ്ടി ഉമ്മൻ ചോദിക്കുന്നത്. രണ്ട് സംഭവങ്ങൾക്കും വ്യത്യസ്ത തലങ്ങളാണുള്ളതെന്ന സത്യം മറച്ചുവെച്ചു കൊണ്ടാണ് ചാണ്ടി രണ്ടിനേയും താരതമ്യപ്പെടുത്താൻ നോക്കുന്നത്.
ജനങ്ങളിൽ മത വിശ്വാസം കുറഞ്ഞതുകൊണ്ടാണ് പള്ളികൾ പൂട്ടി അവിടെ ഡാൻസ് ബാറുകൾ തുടങ്ങേണ്ടി വന്നത്.
അതൊരു സ്വാഭാവിക സാമൂഹിക മാറ്റമാണ്.
ആരുടെയെങ്കിലും ഇടപെടലോ അക്രമമോ
അതിൻ്റെ പിന്നിലില്ലാത്തതു കൊണ്ട് കൃസ്തുമത വിശ്വാസികൾ ആരോട് പ്രതിഷേധിക്കാനാണ്? അതുപോലെയാണോ ഹാഗിയ സോഫിയ കത്തീഡ്രലിൻ്റെ കാര്യം?
നൂറ്റാണ്ടുകളായി ക്രൈസ്തവ സഭ പരിപാലിച്ചു പോന്ന ഒരു ചരിത്ര സ്മാരക മാണത്. അതാണ് തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിം പള്ളിയാക്കി മാറ്റിയത്.
ലോകത്തെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾ ഈ അതിക്രമത്തെ അപലപിക്കുകയുണ്ടായി.
എന്നാൽ കേരളത്തിലെ വർഗ്ഗീയ പാർട്ടിയായ മുസ്ലീം ലീഗ് ചന്ദ്രികാ ലേഖനത്തിലൂടെ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്.
ലീഗിൻ്റെ വർഗ്ഗീയതയ്ക്ക് പ്രോത്സാഹനം നൽകുന്ന കോൺഗ്രസ്സ് നേതാക്കൾ ഇത്തരം ന്യായീകരണങ്ങൾ നടത്തുക സ്വാഭാവികമാണല്ലോ.
291 കാഴ്ച